Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹൂർത്തമായിട്ടും വധു വന്നില്ല, സഹികെട്ട വരന്റെ ചേട്ടൻ ബ്യൂട്ടിപാർലറിലേക്ക് വിളിച്ചു; പിന്നെ തല്ലുമാല

വിവാഹ ദിവസം മണ്ഡപത്തിൽ ഇരിക്കുമ്പോൾ ഈ വിവാഹം നടക്കാൻ പോകുന്നില്ലെന്ന് അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ. അത്രയും നാൾ കണ്ട സ്വപ്‌നങ്ങളൊക്കെ പാഴായിരുന്നു എന്നറിയുമ്പോൾ എന്തുതരം മാനസികാവസ്ഥയിലൂടെയായിക്കും ആ വ്യക്തി കടന്നുപോവുക? അതെ, അത്തരത്തിൽ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയിലൂടെ കടന്നുപോയ ഒരു യുവാവിനെക്കുറിച്ചാണ് ഇനി പറയുന്നത്. വിവാഹ മണ്ഡപത്തിൽ എത്തി ഏറെ നേരം കാത്തിരുന്നിട്ടും വധു എത്തിയില്ല. ഇതോടെ എല്ലാവർക്കും എന്തോ ഒരു പന്തികേട് തോന്നി.

ധൗൽപൂരിലെ ബാരി സ്വദേശിയായ വധുവിന്റെ വിവാഹം മൊറേനക്കാരനായ വരനുമായി ആണ് നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച തീയതിക്ക് വധുവിന്റെ വീട്ടിലെത്തിയ വരനും വരന്റെ വീട്ടുകാരുമൊക്കെ ആകാംക്ഷയോടെ വധുവിനെ കാത്തിരിക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വധു എത്തിയില്ല. വീട്ടുകാരോട് ചോദിച്ചപ്പോൾ പറഞ്ഞത് ബ്യൂട്ടിപാർലറിൽ പോയത് ആണെന്നാണ്. കുറച്ച് നേരം കൂടി കാത്തിരുന്ന ശേഷം വരന്റെ സഹോദരൻ വധുവിന്റെ വീട്ടുകാരോട് സംസാരിച്ചു. അതിന് ശേഷം അദ്ദേഹം ബ്യൂട്ടിപാർലറിലേക്ക് വിളിച്ചു.

Viral

അപ്പോഴാണ് അക്കാര്യം അറിഞ്ഞത്. ബ്യൂട്ടിപാർലറിൽ നിന്ന് വധു മണിക്കൂറുകൾക്ക് മുമ്പ് തന്നെ ബൈക്കിൽ കയറി പോയിരുന്നു. ഇത് കേട്ട വരന്റെ സഹോദരൻ ഞെട്ടിപ്പോയി. സംഭവം വധുവിന്റെ വീട്ടുകാരോട് പറഞ്ഞ്. ഇവർ തമ്മിൽ വഴക്ക് നടക്കുകയും ചെയ്തു. ഇതോടെ തിരിച്ചുപോകാൻ വരൻ തീരുമാനിച്ചു. എന്നാൽ വിവാഹത്തിന് നൽകിയ സ്വർണാഭരണങ്ങളും സമ്മാനമായി നൽകിയ മൊബൈൽ ഫോണും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വരന്റെ കുടുംബം പരാതി നൽകി.

അതേസമയം, ഇതുപോലെ മറ്റൊരു സംഭവം കൂടി ഉണ്ടായിരുന്നു, അതും ഇതുപോലെ തന്നെ വിവാഹം ദിവസം വധു കാമുകന്റെ കൂടെ ഒളിച്ചോടുകയായിരുന്നു. എന്നാൽ വിവാഹം മുടങ്ങിയ വരൻ തന്റെ ​​ഗ്രാമത്തിലേക്ക് തിരികെ പോയില്ല. വധുവിന്റെ വീട്ടിൽ തന്നെ താമസമാക്കി. വരൻ മാത്രമല്ല വരന്റെ ബന്ധുക്കളും വധുവിന്റെ വീട്ടിൽ തന്നെ നിന്നു. വിവാഹം നടക്കാതെ തിരിച്ചുപോകില്ലെന്ന് ഇവർ തറപ്പിച്ചു. ഒടുവിൽ പതിമൂന്നാമത്തെ ദിവസം വധുവിനേയും കാമുകനേയും പോലീസ് കണ്ടെത്തി. വധു വീട്ടിലേത്ത് തിരിച്ചെത്തി. പിന്നാലെ വധുവും വരനുമായുള്ള വിവാഹം നടക്കുകയും വധുവിനെയും കൂട്ടി വരൻ മടങ്ങിപ്പോവുകയും ചെയ്തു. കുടംബത്തിൻ‌റെ മാനംപോവാതിരിക്കാനാണ് അത്രയും ദിവസം വധുവിനെ കാത്തിരുന്നത് എന്നാണ് വരന്റെ കുടുംബം പറഞ്ഞത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+