Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് ഡ്രൈവര്‍മാരുടെ പണിമുടക്ക്; വധുവിന്റെ വീട്ടിലേക്ക് വിവാഹ ദിനത്തില്‍ നടന്നെത്തി വരന്‍

wedding

ഭുവനേശ്വര്‍: ഒഡീഷയില്‍ വധുവിന്റെ വീട്ടിലേക്ക് വിവാഹ ദിനത്തില്‍ വരന്‍ നടന്നെത്തിയ സംഭവം വൈറല്‍. റായഗഡ ജില്ലയിലാണ് സംഭവം നടന്നത്. വരനും കുടുംബാംഗങ്ങളും ചേര്‍ന്ന് 28 കിലോമീറ്റര്‍ നടന്നാണ് റായഗഡ ഗ്രാമത്തിലുള്ള വധുവിന്റെ വീട്ടിലെത്തിയത്. അതേസമയം വരന്റെ ആത്മാര്‍ത്ഥതയ്ക്ക് വലിയ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. എന്നാല്‍ കൃത്യമായ കാരണം ഇവരുടെ നടത്തത്തിന് പിന്നിലുണ്ട്.

ഇവരുടെ ഗ്രാമത്തില്‍ വിവാഹ ദിനത്തില്‍ ഡ്രൈവര്‍മാരുടെ പണിമുടക്കായിരുന്നു. അതുകൊണ്ട് എത്ര ശ്രമിച്ചിട്ടും വരനും ബന്ധുക്കള്‍ക്കും പോകാനുള്ള വാഹനം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് നടക്കാന്‍ തീരുമാനിച്ചത്.

അതേസമയം വരനും ബന്ധുക്കളും ചേര്‍ന്ന് വെള്ളിയാഴ്ച്ച നടക്കുന്ന വിവാഹത്തിനായി വ്യാഴാഴ്ച്ച രാത്രി തന്നെ പുറപ്പെട്ടിരുന്നു. ഇവര്‍ കല്യാണ്‍ സിംഗ്പൂര്‍ ബ്ലോക്കിലെ സുനാകന്ധി പഞ്ചായത്ത് നിന്നാണ് യാത്ര തുടങ്ങിയത്. ദിബലപദു ഗ്രാമം വരെയുള്ള 28 കിലോമീറ്ററാണ് ഇവര്‍ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വരനും ബന്ധുക്കളും രാത്രി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

marriage

ഈ സംഘത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവരുണ്ട്. വധുവിന്റെ ഗ്രാമത്തിലേക്ക് പോകാന്‍ യാതൊരു വാഹനങ്ങളും ലഭ്യമായിരുന്നില്ലെന്ന് വരന്റെ ബന്ധുക്കള്‍ പറഞ്ഞു.രാത്രി മുഴുവന്‍ നടന്നാണ് വധുവിന്റെ വീട്ടിലെത്തിയത് മറ്റ് ഓപ്ഷനുകളൊന്നും ഇല്ലായിരുന്നുവെന്ന് വരന്റെ ബന്ധു പറഞ്ഞു. ഡ്രൈവര്‍മാരുടെ സമരം ശക്തമായി ബാധിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. വെള്ളിയാഴ്ച്ച രാവിലെ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്.

Travel: ഭൂമി ഇത്ര സുന്ദരിയോ; ഇതൊക്കെ ശരിക്കുള്ളതാണോ? ആരും കണ്ടിട്ടുണ്ടാവില്ല, ഉറപ്പായും സന്ദര്‍ശിക്കണം

അതേസമയം വിവാഹം കഴിഞ്ഞെങ്കിലും വരനും ബന്ധുക്കളും വധുവിന്റെ വീട്ടില്‍ തന്നെ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡ്രൈവര്‍മാരുടെ അസോസിയേഷന്‍ സമരം പിന്‍വലിച്ചാല്‍ മാത്രമേ ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇതോടെയാണ് വധുവിന്റെ വീട്ടില്‍ തുടരാന്‍ തീരുമാനിച്ചത്.ഡ്രൈവര്‍മാരുടെ സംഘടനയായ ഏകത മഹാസംഘാണ് അതിശക്തമായ സമരം ഒഡീഷയില്‍ ആരംഭിച്ചത്.

സാമൂഹിക ക്ഷേമ പദ്ധതികള്‍ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമാണെന്നും, അതിനായി വെല്‍ഫയര്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, അടക്കമുള്ള കാര്യങ്ങളാണ് ഡ്രൈവര്‍മാര്‍ക്ക് വേണ്ടത്. ഡ്രൈവര്‍മാരുടെ സമരം വെള്ളിയാഴ്ച്ച അവസാനിപ്പിച്ചിരുന്നു. 90 ദിവസത്തേക്ക് സമരങ്ങളൊന്നും ഉണ്ടാവില്ല.

സംസ്ഥാന സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ട് ലക്ഷത്തോളം ഡ്രൈവര്‍മാര്‍ ഇവരുടെ കീഴിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+