Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഎസ്‌ടി കൗൺസിൽ ശുപാർശ നടപ്പിലായാൽ കഥ മാറും; വില കൂടുന്നതും കുറയുന്നതുമായ വസ്‌തുക്കൾ ഇവയൊക്കെ

ന്യൂഡൽഹി: അടുത്തിടെ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ നികുതി പരിഷ്‌കാരത്തിനുള്ള കൂടുതൽ നിർദ്ദേശങ്ങൾ അവതരിപ്പിച്ച സാഹചര്യത്തിൽ വിലവർധനവിനുള്ള സാധ്യതകളും ഉയർന്നുവരുന്നുണ്ട്. അൻപത്തിയഞ്ചാമത് ജിഎസ്‌ടി കൗൺസിൽ യോഗം കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വച്ചാണ് നടന്നത്.

എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ പാനലിൽ ഉണ്ടായിരുന്നു. ഈ യോഗത്തിലാണ് നിർണായക നിർദ്ദേശങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. യോഗത്തിൽ നിരവധി സുപ്രധാന ശുപാർശകൾ പ്രഖ്യാപിച്ചു. അത് നിലവിലെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരികയും വിവിധ വസ്‌തുക്കളുടെ വിലയെ ബാധിക്കുകയും ചെയ്യും. എന്തിനെയൊക്കെയാണ് ഇവ ബാധിക്കുകയെന്ന് നമുക്ക് പരിശോധിക്കാം.

nirmalasitaramangstnew

വില ഉയരുന്ന വസ്‌തുക്കൾ ഏതൊക്കെ?

ഇത്തവണ ജിഎസ്‌ടി കൗൺസിൽ നിർദ്ദേശം വന്നത് അതേപടി നടപ്പായാൽ ചില വസ്‌തുക്കളുടെ വില ഗണ്യമായി ഉയരും. അത്തരത്തിൽ വില ഉയരാൻ ഇടയുള്ള വസ്‌തുക്കൾ ഏതൊക്കെയെന്നും എത്ര വർധനവ് ഉണ്ടാവുമെന്നും നമുക്ക് നോക്കാം.

പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ: ചില പെട്രോൾ, ഡീസൽ വകഭേദങ്ങൾ ഒഴികെ, പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വിൽപ്പനയിൽ 12 ശതമാനം മുതൽ 18 ശതമാനം വരെ ജിഎസ്‌ടി ഈടാക്കും. ഇതിൽ ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുന്നു. യൂസ്‌ഡ്‌ കാർ, ബൈക്ക് വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കുന്ന മാറ്റമാവും ഇത്.

റെഡി-ടു-ഈറ്റ് പോപ്‌കോൺ: മുൻകൂട്ടി പായ്ക്ക് ചെയ്‌തതും ലേബൽ ചെയ്‌തതുമായ റെഡി-ടു-ഈറ്റ് സ്നാക്‌സുകൾക്ക് 12 ശതമാനം അധിക നികുതിയും കാരാമലൈസ് ചെയ്‌ത പോപ്‌കോണിന് 18 ശതമാനം ജിഎസ്‌ടിയും ഏർപ്പെടുത്തിയേക്കും. നിലവിൽ, മുൻകൂട്ടി പാക്ക് ചെയ്യാത്ത ഉപ്പും മസാലകളും ചേർത്ത പോപ്‌കോണിന് 5 ശതമാനം ജിഎസ്‌ടി മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണിത്.

ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് ബ്ലോക്കുകൾ: ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് ബ്ലോക്കുകളിൽ 50 ശതമാനത്തിൽ കൂടുതൽ ഫ്ലൈ ആഷ് അടങ്ങിയിട്ടുണ്ടെങ്കിൽ 12 ശതമാനം ജിഎഎസ്‌ടി ഈടാക്കാനും ധാരണയായിട്ടുണ്ട്.

വില കുറയുന്ന വസ്‌തുക്കൾ

ഫോർട്ടിഫൈഡ് റൈസ് കേർണലുകൾ (എഫ്ആർകെ): പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുമ്പോൾ ഫോർട്ടിഫൈഡ് റൈസ് കെർണലുകളുടെ ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറയും. സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം താങ്ങാനാകുമെന്ന് ഉറപ്പാക്കാനാണിത്.

ജീന്‍ തെറാപ്പി: ജീന്‍ തെറാപ്പിയുടെ എസ്‌ടി പൂര്‍ണമായും ഒഴിവാക്കി. വിപുലമായ വൈദ്യചികിത്സകളിലേക്കുള്ള പ്രവേശനക്ഷമത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തിയത്.

മോട്ടോര്‍ വാഹന അപകട ഫണ്ട് സംഭാവന: മോട്ടോര്‍ വെഹിക്കിള്‍ ആക്‌സിഡന്റ് ഫണ്ടിലേക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന സംഭാവനകളെ ജിഎസ്‌ടിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.

ഐഎഇഎ ഉപകരണങ്ങള്‍: പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ഇന്‍സ്‌പെക്ഷന്‍ ടീമുകള്‍ക്കുള്ള ഉപകരണങ്ങളുടെ ഇറക്കുമതിയെ ഐജിഎസ്‌ടിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+