ജിഎസ്ടി കൗണ്‍സിലില്‍ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി; ഇളവുകള്‍ ലഭ്യമാവുക ഇക്കാര്യങ്ങള്‍ക്ക്
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് മുന്നോടിയായിട്ടുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരില്‍ നിന്ന് ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ ചോദിച്ചറിഞ്ഞു.
അതിന് ശേഷമാണ് 53ാം ജിഎസ്ടി യോഗം നടന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള വിവിധ സേവനങ്ങളെയാണ് ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍, വശ്രമമുറി, കാത്തിരുപ്പ് മുറി, ക്ലോക്ക് റൂം എന്നീ റെയില്‍വേ സേനനങ്ങളെയാണ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത്. ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങള്‍ക്കും ഇന്‍ട്ര-റെയില്‍വേ സര്‍വീസുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ സേവനത്തിനും ഇനി ജിഎസ്ടി നല്‍കേണ്ടതില്ല. കോളേജുകളിലെ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ജിഎസ്ടിയില്‍ ഇളവുണ്ട്. 20000 രൂപ വരെയാണ് ഇളവ്.
90 ദിവസമെങ്കിലും ഹോസ്റ്റലില്‍ താമസിച്ചവര്‍ക്ക് മാത്രമേ ഈ ഇളവ് ലഭ്യമാവൂ. അതേസമയം നികുതി അടയ്ക്കുന്നത് വൈകിയാല്‍ അടക്കം ചുമത്തുന്ന പിഴകള്‍ക്കുള്ള പലിശയിലും അതുപോലെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സോളാര്‍ കുക്കറുകള്‍, പാല്‍ കാനുകള്‍, കാര്‍ട്ടണ്‍ ബോക്‌സുകള്‍ എന്നിവയ്ക്ക് 12 ശതമാനം എന്ന ഏകീകൃത ജിഎസ്ടി നിരക്കാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
അതേസമയം കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയില്‍ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര ധനമന്ത്രാലയം വിളിച്ച യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ ധനമന്ത്രി വിശദീകരിച്ചത്. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം അനുവദിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ കടം വര്‍ധിക്കുന്നുവെന്ന് പറയുന്നതില്‍ കാര്യമില്ല. കേന്ദ്രം കടമെടുക്കാനായി കേരളത്തെ അനുവദിക്കുന്നില്ല. കേരളത്തിലുള്ള ട്രെയിനുകള്‍ റെയില്‍വേ നിര്‍ത്തുകയാണ്.
പല സംസ്ഥാനങ്ങളും ഹൈ സ്പീഡ് റെയില്‍ വരണമെന്ന നിലപാടാണ് സ്വീകരിച്ചത്. മെട്രോ റെയില്‍ വികസിപ്പിക്കണം എന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ക്രാപ്പ് പോളിസില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബീഹാര്‍ ആവശ്യപ്പെട്ടത് കടമെടുപ്പ് പരിധി ഒരു ശതമാനം വര്‍ധിപ്പിക്കണമെന്നാണ്. അനുവദിച്ച തുക ലഭിക്കാത്തതാണ് കേരളത്തിന്റെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications