ഗുജറാത്തില്‍ ആപ്പും ഒവൈസിയും 'ആപ്പ്' ഒരുക്കും; വോട്ടുകള്‍ വിഭജിക്കും, പ്രതീക്ഷ ബിജെപിക്ക്
അഹമ്മദാബാദ്: ബി ജെ പിയും കോണ്‍ഗ്രസും നേർക്കുനേർ പേരാടുന്ന ഗുജറാത്തിന്റെ മണ്ണിലേക്കാണ് ഇത്തവണ ആം ആദ്മികൂടി കളം പിടിക്കാന്‍ എത്തുന്നത്. ന്യൂനപക്ഷ സമൂഹത്തിന് സ്വാധീനമുള്ള മേഖലയില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മും ഇത്തവണ മത്സരത്തിനിറങ്ങിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണം മത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ചില സീറ്റുകളിലേക്കെങ്കിലും അത് ചതുഷ്കോണ മത്സരത്തിനും കളം ഒരുക്കുന്നു. ആം ആദ്മിയുടേയും എ ഐ എം ഐ എമ്മിന്റേയും കടന്നു വരവ് കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളെ പിളർത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഡാനിലിംഡ മണ്ഡലത്തെ ഉയർത്തിക്കാട്ടുന്നത്.

2008 ല്‍ രൂപീകരിച്ച അഹമ്മദാബാദ് നഗരത്തിലെ സംവരണ പട്ടികജാതി മണ്ഡലമായ ഡാനിലിംഡയാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന സീറ്റ്. ഇവിടെ 2012-ൽ 14,000-ത്തിലധികം വോട്ടുകൾക്കും 2017-ൽ 32,000 വോട്ടുകൾക്കുമാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് ശൈലേഷ് പർമർ വിജയിച്ചത്. ഇത്തവണ പാർമർ മൂന്നാം തവണയും മത്സരിക്കുന്നു.

മണ്ഡലത്തില്‍ ഇത്തവണ ബി ജെ പിക്ക് പുറമെ, ആം ആദ്മി പാർട്ടി (എ എ പി), ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ ഐ എം ഐ എം) എന്നിവരും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. ആം ആദ്മിയും എ ഐ എം ഐ എമ്മും കോണ്‍ഗ്രസ് വോട്ടുകള്‍ പിളർത്തുമെന്നും അതിലൂടെ തങ്ങള്‍ക്ക് വിജയിക്കാമെന്നുമാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.

എ ഐ എം ഐ എം നഗരത്തില്‍ ബ്യൂട്ടിപാർലർ നടത്തുന്ന കൗശിക പാർമർ എന്ന ദളിത് സ്ഥാനാർത്ഥിയെയും എ എപി ഗുജറാത്ത് ഇലക്ട്രിസിറ്റി ബോർഡിലെ (ജി ഇ ബി) റിട്ടയേർഡ് എഞ്ചിനീയർ ദിനേശ് കപാഡിയയെയുമാണ് നിർത്തിയിരിക്കുന്നത്. അതേസമയം നവംബർ 12-ന് എ ഐ എം ഐ എം തലവൻ അസദുദ്ദീൻ ഒവൈസി ഇവിടെ പ്രചരണത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് ഒഴിവാക്കിയത് ശ്രദ്ധേയമാണ്.

ഒവൈസി എത്താതായതോടെ കൗശികയുടെ പൊതു റാലിയിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുതായി കാണപ്പെടുകയും കണ്ടു നവംബർ 20-ന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് കൗശിക പ്രചാരണ ഷെഡ്യൂളിൽ നിന്ന് ഒരു ഇടവേള എടുക്കാൻ നിർബന്ധിതയായി. നവംബർ 23-ന് ഡിസ്ചാർജ് ചെയ്ത അവർ ഇതുവരെ പ്രചാരണം പുനരാരംഭിച്ചിട്ടില്ല.

അതിനിടെ, നരേഷ് വ്യാസിനെ സ്ഥാനാർത്ഥിയാക്കിയ ബി ജെ പിക്ക് പാർട്ടിയുടെ താൽക്കാലിക തിരഞ്ഞെടുപ്പ് ഓഫീസായ "മധ്യസ്ഥ കാര്യാലയ" അടച്ചുപൂട്ടേണ്ടിവരികയും ചെയ്തിരുന്നു. ഒരു പോളിംഗ് സ്റ്റേഷന്റെ 200 മീറ്റർ അകലെയാവണം തിരഞ്ഞെടുപ്പ് ഓഫീസ് സ്ഥാപിക്കേണ്ടതെന്ന മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വാക്കാൽ അറിയിച്ചതിനെത്തുടർന്നായിരുന്നു ബി ജെ പിക്ക് ഓഫീസ് അടച്ച് പൂട്ടേണ്ടി വന്നത്.

"ഓഫീസ് അടച്ചുപൂട്ടാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല, ഇത് തെറ്റാണെന്ന് ഞങ്ങൾക്ക് തോന്നിയതിനാൽ ഞങ്ങൾ ഞങ്ങളുടെ ഇഷ്ടപ്രകാരമാണ് ചെയ്തത്... ഓഫീസ് സ്ഥാപിക്കുമ്പോൾ ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എനിക്കറിയാമായിരുന്നു, ഞാൻ ഇക്കാര്യം ബി ജെ പി പ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ ബിജെപി പ്രവർത്തകരെ അതൃപ്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിച്ചില്ല അതിനാൽ അവർ ഓഫീസ് സജ്ജീകരണവുമായി മുന്നോട്ട് പോവുകയായിരുന്നു'' സ്ഥാനാർത്ഥ വ്യാസ് പറഞ്ഞു.

മണ്ഡലത്തിലെ 2.60 ലക്ഷം വോട്ടർമാരിൽ ഒരു ലക്ഷത്തോളം മുസ്‌ലിം വോട്ടർമാരും 90,000 ദലിതരുമുള്ള ഒരു മുസ്ലീം, ദളിത് ആധിപത്യ മണ്ഡലമാണ് ഡാനിലിംദ. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 67-68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാർത്ഥികൾക്ക് 60,000 വോട്ടുകൾ നേടാനായിട്ടില്ല. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് വോട്ടുകള്‍ എ ഐ എം ഐ എമ്മും ആപ്പും പിളർത്തിയാല്‍ ബി ജെ പി വിജയം പ്രതീക്ഷിക്കുന്നു.

മറുവശത്ത്, അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനു പുറമേ, 2021 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ തങ്ങളുടെ ശക്തികോൺഗ്രസ് തെളിയിച്ചു. ഡാനിലിംഡയിലെ നാല് വാർഡുകളിലും വിജയിക്കാൻ അവർക്ക് കഴിഞ്ഞു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടും 2017ൽ ആറും സ്ഥാനാർഥികൾ മത്സരിച്ചിരുന്നു, രണ്ടു തവണയും രണ്ടുപേരൊഴികെ ബാക്കിയെല്ലാവർക്കും കെട്ടിവച്ച തുക നഷ്ടമായി. ഇത്തവണ തെരഞ്ഞെടുപ്പിൽ 12 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications