കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രിന് 'പണി'കൊടുത്ത് ബിജെപിയില്‍ പോയി: അല്‍പേഷിന് ഇത്തവണ ബിജെപിക്കാർ തന്നെ പണികൊടുക്കുമോ

Google Oneindia Malayalam News

ദില്ലി: നിർണ്ണായകമായ ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം നാളെ പുറത്ത് വരാനിരിക്കെ രാഷ്ട്രീയ പാർട്ടികളെല്ലാം വലിയ പ്രതീക്ഷയിലാണ്. ഇരുസംസ്ഥാനങ്ങളിലും ബി ജെ പി വീണ്ടും അധികാരത്തിലെത്തുമാണ് ഇന്നലെ വൈകീട്ടോടെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്ന ചില സർവ്വേകളുമുണ്ട്.

ഗുജാറത്തില്‍ ബി ജെ പിക്ക് വലിയ വിജയമാണ് പ്രവചിക്കുന്നതെങ്കിലും കോണ്‍ഗ്രസ് തീർത്തും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഗാന്ധിനഗർ ഉള്‍പ്പടേയുള്ള മേഖലകളില്‍ ഇത്തവണ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍.

ദീർഘകാലം ഭരണകക്ഷിയായ ബി ജെ പി

സംസ്ഥാനത്തെ ദീർഘകാലം ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) കോട്ടയാണ് ഗാന്ധി നഗർ. വിദ്യാഭ്യാസം, ഗ്രാമപ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ഭരണകക്ഷിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ എന്നിവ കാരണം ഇത്തവണ തങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. മേഖലയില്‍ വലിയ പ്രചരണവും അവർ അഴിച്ചുവിട്ടിരുന്നു.

അന്ന് ഭക്ഷണം പോലും ഇറങ്ങിയില്ല, കരഞ്ഞ് തളർന്നു: റോബിനെക്കുറിച്ച് തിരക്കഥാകൃത്ത് ലേഖഅന്ന് ഭക്ഷണം പോലും ഇറങ്ങിയില്ല, കരഞ്ഞ് തളർന്നു: റോബിനെക്കുറിച്ച് തിരക്കഥാകൃത്ത് ലേഖ

ഗാന്ധിനഗർ സൗത്താണ് കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുന്ന

ഗാന്ധിനഗർ സൗത്താണ് കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുന്ന പ്രധാന മണ്ഡലം. ഹിമാന്‍ഷു പട്ടേല്‍ ഇവിടെ പാർട്ടിക്ക് വേണ്ടി മത്സരിക്കുന്നു. ''66 സർക്കാർ സ്‌കൂളുകൾ ബി ജെ പി പൂട്ടിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. പലരും ഗ്രാമപ്രദേശങ്ങളിൽ കുട്ടികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ സ്കൂളുകൾ സ്ഥാപിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുന്നു. നർമ്മദാ ജലം ജലസേചനത്തിനായി നൽകിയിട്ടില്ല... "- എന്നാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ആഴ്ച താരാപൂർ ഗ്രാമത്തിൽ പ്രചാരണം നടത്തവേ പട്ടേൽ പറഞ്ഞത്.

അടിച്ചില്ലെങ്കിലും എന്തുകൊണ്ട് വീണ്ടും ലോട്ടറി എടുക്കുന്നു: പ്രതീക്ഷ മാത്രമല്ല, ആ മനശാസ്ത്രം ഇതാണ്അടിച്ചില്ലെങ്കിലും എന്തുകൊണ്ട് വീണ്ടും ലോട്ടറി എടുക്കുന്നു: പ്രതീക്ഷ മാത്രമല്ല, ആ മനശാസ്ത്രം ഇതാണ്

ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷന്റെ അധികാരപരിധി

ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷന്റെ അധികാരപരിധി അവസാനിക്കുന്നിടത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് 2000-ത്തിലധികം ജനസംഖ്യയുള്ള താരാപൂർ. 2002 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സർഖേജിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട പട്ടേൽ, താരാപൂർ പോലുള്ള ഗ്രാമപ്രദേശങ്ങളോടുള്ള ബി ജെ പിയുടെ നിസ്സംഗതയെ അടിസ്ഥാനമാക്കിയാണ് ഇവിടെ മത്സരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്.

ഈ ഭാഗത്ത് അക്വേറിയം വെച്ചാല്‍ വീട്ടില്‍ കലഹം: പിന്നെ എവിടെ വെക്കണം, വാസ്തു പറയുന്നത് കേള്‍ക്കാം

അൽപേഷ് താക്കൂറിനെയാണ് ശംഭുജി താക്കോറിന് പകരം ബി ജെ

അൽപേഷ് താക്കൂറിനെയാണ് ശംഭുജി താക്കോറിന് പകരം ബി ജെ പി ഇത്തവണ ഇവിടെ മത്സരിപ്പിച്ചിരിക്കുന്നത്. 2017 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അൽപേഷ് താക്കൂർ കോൺഗ്രസിൽ ചേരുകയും, രാധൻപൂരിൽ നിന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. എന്നാല്‍ 2019 ദേശീയ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബിജെപിയിലേക്ക് കൂറുമാറി. പിന്നീട് 2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ രഘു ദേശായിയോട് പരാജയപ്പെടുകയായിരുന്നു.

2009ലെ പുനഃസംഘടനയെ തുടർന്ന്

2009ലെ പുനഃസംഘടനയെ തുടർന്ന് ഈ സീറ്റ് രണ്ടായി വിഭജിക്കുന്നതിന് മുമ്പ് 2007ൽ ശംഭുജി താക്കൂർ ഗാന്ധിനഗറിൽ നിന്ന് വിജയിച്ചിരുന്നു. ഗാന്ധിനഗർ നോർത്ത് സീറ്റ് കൂടുതലും നഗരപ്രദേശമാണ്. എന്നാല്‍ അഹമ്മദാബാദ് ജില്ലയിലെ ചിലത് ഉൾപ്പെടെ സമീപ ഗ്രാമങ്ങൾ ഗാന്ധിനഗർ സൗത്ത് സീറ്റിന്റെ കീഴിലാണ് വരുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സീറ്റ് നിലനിർത്താന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു.

രാധൻപൂരിൽ ഇത്തവണ അൽപേഷ് താക്കൂറിന്

രാധൻപൂരിൽ ഇത്തവണ അൽപേഷ് താക്കൂറിന് പകരം ലാവിംഗ്ജി താക്കോറിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. അതേസമയം ഗാന്ധിനഗറില്‍ താക്കൂറിന് വലിയ പ്രതിഷേധവും നേരിടേണ്ടി വന്നു. പുറത്തുനിന്നുള്ള ഒരാളെ നാമനിർദേശം ചെയ്യുന്നതിനെ പ്രാദേശിക പാർട്ടി പ്രവർത്തകർ എതിർക്കുന്നുവെന്ന് ശംഭുജി താക്കൂർ പരസ്യമായി തുറന്നടിച്ചു. "ഏത് നിയോജക മണ്ഡലത്തിലെയും ജനങ്ങൾ എപ്പോഴും ഒരു പ്രാദേശിക പ്രതിനിധിയെയാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ അത് പാർട്ടിയുടെ തീരുമാനമാണ്. അപ്പോൾ നമുക്ക് എന്ത് ചെയ്യാൻ കഴിയും?''- അദ്ദേഹം ചോദിച്ചു.

ഏതെങ്കിലും സമുദായത്തിൽ നിന്നുള്ള

ഏതെങ്കിലും സമുദായത്തിൽ നിന്നുള്ള ഒരു പ്രാദേശിക സ്ഥാനാർത്ഥിയെയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഗാന്ധിനഗറിലെ ബിജെപി നേതാവായ എസ്പി താക്കൂറും പറഞ്ഞത്. . എന്നാൽ പാർട്ടി അതിനെ എതിർത്ത് അൽപേഷ് താക്കൂറിനെ മത്സരിപ്പിക്കുകയും ചെയ്തു. അതിനാൽ ഞങ്ങൾ സന്തുഷ്ടരാണ്, അദ്ദേഹത്തിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്യുന്നു. ഗാന്ധിനഗർ സൗത്തിലെ 371598 വോട്ടർമാരിൽ 200000 പേർ നഗരത്തിലും ബാക്കിയുള്ള 150000 പേർ ഗ്രാമപ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ വോട്ടർമാരിൽ ഭൂരിഭാഗവും താക്കൂർ സമുദായത്തിൽ നിന്നുള്ളവരാണ്. ആകെ 100000 താക്കൂർ, 60000 പട്ടേൽ, 40000 പട്ടികജാതി വോട്ടർമാരുണ്ട്.

English summary
gujarat assembly elections 2022: Alpesh Thakur's contest in Gandhinagar is decisive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X