കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വോട്ട് ചെയ്യാന്‍ പരസ്യമായി അഭ്യർത്ഥിച്ച് കോണ്‍ഗ്രസ് എംഎല്‍എ: ആയുധമാക്കി ബിജെപിയും ആപ്പും

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതാക്കൾ സംസ്ഥാനത്ത് ശക്തമായ പ്രചാരണമാണ് നടത്തിവരുന്നത്. വൽസാദ് ജില്ലയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോള്‍ എ എ പി ദേശീയ കണ്‍വീനർ അരവിന്ദ് കെജ്‌രിവാൾ രാജ്‌കോട്ടിൽ റോഡ് ഷോ നടത്തി.

രാജ്‌കോട്ടിലെ ധോരാജിയിൽ നിന്നാണ് കോണ്‍ഗ്രസിന്റെ പരിവർത്തന്‍ യാത്ര ആരംഭിച്ചത്. ഈ പരിപാടിക്കിടയില്‍ ധോരാജിലെ കോൺഗ്രസ് എംഎൽഎ ലളിത് വസോയ ബി ജെ പിക്ക് വോട്ട് ചോദിച്ച സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

രാജ്യസഭാ എംപി ശക്തിസിൻഹ് ഗോഹിൽ

രാജ്യസഭാ എംപി ശക്തിസിൻഹ് ഗോഹിൽ, എംഎൽഎ ലളിത് വസോയ, സിറ്റി കോൺഗ്രസ് പ്രസിഡന്റ് അരവിന്ദ്ഭായ് വോറ, മുൻ മേയർമാർ തുടങ്ങിയ പ്രമുഖ നേതാക്കളായിരുന്നു രാജ് കോട്ടിലൂടെ കടന്ന് പോവുന്ന യാത്രയില്‍ പങ്കെടുത്തത്. ഇതിനിടെയാണ് കോണ്‍ഗ്രസ് എം എല്‍ എ ബിജെപിക്ക് വോട്ട് ചെയ്യാന്‍ വോട്ടർമാരോട് അഭ്യർത്ഥിച്ചുകൊണ്ട് മുന്നോട്ട് വന്നത്.

ബിഗ് ബോസില്‍ മലയാളത്തില്‍ സംസാരിച്ചു: മലയാളികളായ അയിഷയ്ക്കും ഷെറീനയ്ക്കും കമല്‍ഹാസന്റെ വിമർശനംബിഗ് ബോസില്‍ മലയാളത്തില്‍ സംസാരിച്ചു: മലയാളികളായ അയിഷയ്ക്കും ഷെറീനയ്ക്കും കമല്‍ഹാസന്റെ വിമർശനം

ആരെങ്കിലും അവരുടെ പ്രദേശത്ത് ആം ആദ്മി

ആരെങ്കിലും അവരുടെ പ്രദേശത്ത് ആം ആദ്മി പാർട്ടിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യുന്നതിനുപകരം ബി ജെ പിക്ക് വോട്ട് ചെയ്യൂ എന്നായിരുന്നു ലളിത് വസോയയുടെ വാക്കുകള്‍. ഈ പ്രസ്താവനയ്ക്ക് പിന്നാലെ ബി ജെപി വക്താവ് യഗ്നേഷ് ദവെ, കോൺഗ്രസ് എം എൽ എയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്യുകയും ചെയ്തു.

അനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരുംഅനൂപ് പറയുന്നത് സത്യമെന്ന് സനൂജ: ഒരു കോടി കിട്ടിയത് മുതല്‍ വീട്ടില്‍ ക്യൂ, വന്നവരിൽ തട്ടിപ്പുകാരും

കോൺഗ്രസ് എം എൽ എ തന്റെ മനസ്സിലുള്ള കാര്യമാണ്

കോൺഗ്രസ് എം എൽ എ തന്റെ മനസ്സിലുള്ള കാര്യമാണ് തുറന്ന് പറഞ്ഞത്. അതുകൊണ്ടാണ് അദ്ദേഹം പൊതുവേദിയില്‍ ബി ജെ പിക്ക് വോട്ട് തേടിയതെന്നും യഗ്നേഷ് ദവെ അഭിപ്രായപ്പെട്ടു. എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രിസിനും ബി ജെ പിക്കും നേരെ വിമർശനം ഉയർത്തുന്നുണ്ട്.

Hair loss: മുടി കൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം; ഇതാ നെല്ലിക്കയിലുണ്ട് പരിഹാരം, താരനും അത്ഭുത മരുന്ന്

ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ്

ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇരുവരും പരസ്പരം എതിരല്ല, അവർ എതിർക്കുന്നതത് എ എ പിയെ മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. , "ഇത് കാണുക. ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യരുത്, ബിജെപിക്ക് വോട്ട് ചെയ്യൂ എന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വേദിയിൽ നിന്ന് തുറന്ന് പറയുന്നു. ഇവർ രണ്ടുപേരും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നതിൽ ഇപ്പോഴും സംശയമുണ്ടോ? രണ്ടും 'എഎപി'ക്ക് എതിരാണ്."- കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

ആം ആദ്മി ബിജെപിയുടെ ബി ടീമാണെന്നാണ്

അതേസമയം ആം ആദ്മി ബിജെപിയുടെ ബി ടീമാണെന്നാണ് വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് ലളിത് വസോയ വ്യക്തമാക്കിയത്. ആം ആദ്മിക്ക് വോട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതാണ് എന്ന് പറഞ്ഞതിന് പിന്നിലെ ഉദ്ദേശം ആം ആദ്മി പാർട്ടി ബി ജെ പിയുടെ ഇംഗിതത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ്. ബിജെപിക്ക് വോട്ട് ചെയ്യാൻ ഞാൻ എന്തിന് അപേക്ഷിക്കണം? 2022ൽ ഞാൻ തന്നെയാണ് ധോരാജി മണ്ഡലത്തിലെ സ്ഥാനാർത്ഥി. ഈ സാഹചര്യത്തില്‍ ഞാന്‍ അത്തരമൊരു കാര്യം പറയുമോയെന്നും കോണ്‍ഗ്രസ് എം എല്‍ എ ചോദിക്കുന്നു.

2017 ൽ ധോരാജി മണ്ഡലത്തില്‍ നിന്നും

2017 ൽ ധോരാജി മണ്ഡലത്തില്‍ നിന്നും 25085 വോട്ടുകൾക്കാണ് ബി ജെ പി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ലളിത് വസോയ വിജയിച്ചത്. ധോരാജി നിയമസഭാ മണ്ഡലം പോർബന്തർ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് വരുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സീറ്റിൽ ലളിത് വസോയെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. എന്നാല്‍ ബി ജെ പി സ്ഥാനാർത്ഥി രമേഷ്ഭായ് ലവ്ജിഭായ് ധാഡൂക്കിനോട് 229823 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു.

English summary
Gujarat Congress MLA publicly appeals to vote for BJP: BJP and app spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X