കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ആപ്പ് നിലം തൊടില്ലെന്ന് എക്സിറ്റ് പോള്‍: ബിജെപി ചരിത്രം കുറിക്കും, കോണ്‍ഗ്രസിന് നിരാശ

Google Oneindia Malayalam News

രാജ്യം അതീവ പ്രധാന്യത്തോടെ ഉറ്റു നോക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലമാണ് ഗുജറാത്തിലേത്. 1995 മുതല്‍ ബി ജെ പി അധികാരത്തില്‍ തുടരുന്ന സംസ്ഥാനത്ത് ഭരണ മാറ്റമുണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസും എ എ പിയും. എന്നാല്‍ തുടർച്ചായ ഏഴാം തവണയും തങ്ങള്‍ തന്നെ അധികാരത്തിലെത്തുമെന്ന് ബി ജെ പിയും അവകാശപ്പെടുന്നു.

കോണ്‍ഗ്രസും ബി ജെ പിയും നേർക്ക് നേർ പോരാടിയിരുന്ന തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എ എ പിയും എത്തി എന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേക. അതേസമയം, രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഇന്ന് വൈകീട്ടോടെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി ജെ പി ഏറെ ആശ്വസാം നല്‍കുന്നതാണ്.

സംസ്ഥാനത്ത് ആകെയുള്ള 182 സീറ്റുകളില്‍

സംസ്ഥാനത്ത് ആകെയുള്ള 182 സീറ്റുകളില്‍ ബഹുഭൂരിപക്ഷവും ബി ജെ പി വിജയിക്കുമെന്നാണ് ന്യൂസ് എക്സ് പുറത്തുവിട്ട സർവ്വെ അഭിപ്രായപ്പെടുന്നത്. 117 മുതല്‍ 140 വരെ സീറ്റുകളാണ് ന്യൂസ് എക്സ് ബി ജെ പിക്ക് പ്രവചിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ബി ജെ പി ഇതുവരെ 127 സീറ്റുകള്‍ക്ക് മുകളില്‍ പോയിട്ടില്ലെന്നിരിക്കേയാണ് 140 വരെ സീറ്റുകള്‍ അവർക്ക് സർവ്വേ പ്രവചിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അടിച്ചില്ലെങ്കിലും എന്തുകൊണ്ട് വീണ്ടും ലോട്ടറി എടുക്കുന്നു: പ്രതീക്ഷ മാത്രമല്ല, ആ മനശാസ്ത്രം ഇതാണ്അടിച്ചില്ലെങ്കിലും എന്തുകൊണ്ട് വീണ്ടും ലോട്ടറി എടുക്കുന്നു: പ്രതീക്ഷ മാത്രമല്ല, ആ മനശാസ്ത്രം ഇതാണ്

അധികാരം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ തവണ

അധികാരം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ തവണ സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അവരുടെ പ്രകടനം ഏറെ പിന്നില്‍ പോവുമെന്നാണ് ന്യൂസ് എക്സ് സർവ്വേയില്‍ പറയുന്നത്. 40 മുതല്‍ 50 സീറ്റുവരെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇത്തവണ പ്രവചിക്കുന്നത്.

ഒരിക്കലും നാട്ടിലേക്ക് മടങ്ങി വരില്ലെന്ന് പറഞ്ഞു: പക്ഷെ എന്തുകൊണ്ട് ആ തീരുമാനം മാറ്റി: ജാസ്മിന്‍ഒരിക്കലും നാട്ടിലേക്ക് മടങ്ങി വരില്ലെന്ന് പറഞ്ഞു: പക്ഷെ എന്തുകൊണ്ട് ആ തീരുമാനം മാറ്റി: ജാസ്മിന്‍

അധികാരം പിടിക്കുമെന്ന് അവകാശപ്പെടുന്ന

അതേസമയം ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാന തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി കടന്ന് വന്ന എ എ പിയുടെ സ്ഥിതി ദയനീയമാണ്. അധികാരം പിടിക്കുമെന്ന് അവകാശപ്പെടുന്ന എ എ പിക്ക് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളാണ് സർവ്വെ പ്രവചിക്കുന്നത്. നൂറിലേറെ സീറ്റ് നേടി തങ്ങളുടെ പാർട്ടി അധികാരത്തിലെത്തുമെന്നായിരുന്നു എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇന്ന് അവകാശപ്പെട്ടത്.

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനെത്തിയ

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരത്തിനെത്തിയ എ ഐ എം ഐ എമ്മിനും സീറ്റൊന്നും ലഭിക്കില്ല. ആകെ 14 സീറ്റുകളിലേക്കായിരുന്നു ആപ്പ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്. എന്നാല്‍ ഒരു സ്ഥാനാർത്ഥി രാജിവെച്ച് കോണ്‍ഗ്രസിലേക്ക് പോയതോടെ അത് 13 ആയി ചുരുങ്ങി. ഫലത്തില്‍ ഗുജറാത്തില്‍ ബി ജെ പി തന്നെ അധികാരം നിലനിർത്തുമെന്നാണ് സർവ്വെ അവകാശപ്പെടുന്നത്.

Vastu Tips for Main Door: ചില്ലറക്കാരനല്ല വാതില്‍ പടി: വാസ്തുവില്‍ പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

English summary
gujarat election exit poll: NewsX exit poll predicts that BJP will come to power again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X