കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ദില്ലി ഓഫീസില്‍ വന്‍ ആഘോഷം, വിതരണത്തിന് ലഡ്ഡു റെഡി, അഹമ്മദാബാദിലും ആഘോഷം

Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും മുന്നേറുന്ന സാഹചര്യത്തില്‍ വന്‍ ആഘോഷവുമായി ബിജെപി. നിലവില്‍ 156 സീറ്റുകളില്‍ ഗുജറാത്തില്‍ മുന്നിലാണ് ബിജെപി. ഹിമാചലിലാണെങ്കില്‍ 33 സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ഇവിടെ ഫോട്ടോഫിനിഷിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

അതേസമയം ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തും അഹമ്മദാബാദിലും വന്‍ ആഘോഷങ്ങളാണ് നടക്കുന്നത്. ദില്ലിയിലെ ഓഫീസില്‍ നേരത്തെ തന്നെ മധുരം ഉണ്ടാക്കി തുടങ്ങിയിരുന്നു. ലഡ്ഡു ഉണ്ടാക്കി കഴിഞ്ഞിരിക്കുകയാണ്. ഉടന്‍ തന്നെ ഇത് വിതരണം ചെയ്ത് തുടങ്ങും. രണ്ടിടത്തും ബിജെപി തന്നെ അധികാരം പിടിക്കുമെന്നുമെന്നാണ് അവകാശപ്പെടുന്നത്.

1

അഹമ്മദാബാദിലും ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. പാര്‍ട്ടി ഓഫീസും പരിസരവും ബിജെപി അലങ്കരിച്ച് കഴിഞ്ഞു. മധുരവും, പലഹാരങ്ങളുമായി ബിജെപി തന്നെ തെരുവിലിറങ്ങി ആഘോഷം തുടങ്ങിയിട്ടുണ്ട്. 27 വര്‍ഷം അധികാരത്തിലിരുന്നിട്ടും ഭരണവിരുദ്ധ വികാരത്തിന്റെ ഒരു സൂചന പോലും സംസ്ഥാനത്തില്ല.

2

തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍

സര്‍വകാല റെക്കോര്‍ഡാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ബിജെപിക്ക് സാധിച്ചു. ഇത് വലിയ രീതിയില്‍ ആഘോഷിക്കാനാണ് ബിജെപിയുടെ പ്ലാന്‍. ഗുജറാത്തിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ നൃത്തം ചെയ്യുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായി കഴിഞ്ഞു.

3

അഹമ്മദാബാദില്‍ അടക്കം കാവി നിറത്തിലുള്ള തൊപ്പികളും, ഷാളുകളും അടക്കം കടകളില്‍ നിരന്നിരിക്കുകയാണ്. ഫലം പൂര്‍ണമായും വന്നാല്‍ ഇത് വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടുകള്‍ അടക്കം കടകള്‍ക്ക് മുന്നില്‍ നിരന്ന് കഴിഞ്ഞു. ഇത്തവണ എതിരാളികളൊന്നും ഇല്ലാതെയാണ് ബിജെപിയുടെ മുന്നേറ്റം.

4

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

കോണ്‍ഗ്രസ് ആകെ പതിനാറ് സീറ്റുകളിലാണ് മുന്നേറുന്നത്. അതേസമയം ആംആദ്മി പാര്‍ട്ടി ആറ് സീറ്റിലും മറ്റുള്ളവര്‍ നാല് സീറ്റിലും മുന്നേറുന്നു. കഴിഞ്ഞ തവണ വെറും 99 സീറ്റായിരുന്നു ബിജെപി ലഭിച്ചത്. എന്നാല്‍ ഇത്തവണ 57 സീറ്റുകളാണ് ബിജെപി വര്‍ധിപ്പിച്ചിരിക്കുന്നത്.

5

അതേസമയം കഴിഞ്ഞ തവണ 77 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 61 സീറ്റുകളാണ് നഷ്ടമായിരിക്കുന്നത്. ആദ്യമായി മത്സരിക്കുന്ന എഎപി 6 സീറ്റുകളുമായി നേട്ടമുണ്ടാക്കി. വോട്ട് ശതമാനത്തില്‍ അധികം ബിജെപി വളരെ മുന്നിലെത്തി. എന്നാല്‍ സീറ്റിലും വോട്ട് ശതമാനത്തിലും വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടിരിക്കുന്നത്.

6

ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനംഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനം

ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം ഇതിന് കാരണമായിട്ടുണ്ട്. ഇതിനിടെ ഹിമാചലില്‍ ഫലം മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇവിടെ ഇപ്പോള്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 34 സീറ്റില്‍ ബിജെപിയാണ് മുന്നില്‍. കോണ്‍ഗ്രസ് മുപ്പത് സീറ്റിലാണ് മുന്നിലുള്ളത്.

English summary
gujarat elections result 2022: bjp starting to make ladoos in delhi hq, soon will distribute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X