തോല്‍വിയിലേക്ക്: വോട്ടേണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് കോണ്‍ഗ്രസ് സ്ഥാനാർത്ഥി
അഹമ്മാദാബാദ്: വോട്ടെണ്ണലില്‍ പിന്നിലായതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി. കച്ച് ജില്ലയിലെ ഗാന്ധിധാമിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഭാരത്ഭായ് വെൽജിഭായ് സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ചില മെഷീനുകൾ ശരിയായി സീൽ ചെയ്യാത്തതിനാൽ ബി ജെ പി ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ ശ്രമം. ആത്മഹത്യക്ക് ശ്രമിക്കുമ്പോൾ ബി ജെ പി സ്ഥാനാർത്ഥിയേക്കാള്‍ 12,261 വോട്ടിന് പിന്നിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർത്ഥി.
മെഷീനുകള്‍ കൃത്യമായി സീല്‍ ചെയ്തിട്ടില്ലെന്നായിരുന്നു ഭാരത്ഭായ് വെൽജിഭായ് സോളങ്കിയുടെ ആരോപണം. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് അധികൃതർ പ്രതിഷേധം ശ്രദ്ധിക്കാന്‍ തയ്യാറായില്ല. ഇതോടെ ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം സംസ്ഥാനത്ത് ആകെ 182 സീറ്റുകളുള്ള ഗുജറാത്തിൽ 150 ലേറെ സീറ്റുകള്‍ നേടി ചരിത്ര വിജയത്തിലേക്ക് അടുക്കുകയാണ് ബി ജെ പി. നിലവില്‍ 158 സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. 2017 ല്‍ 99 സീറ്റുകള്‍ മാത്രമായിരുന്നു പാർട്ടിക്ക് സംസ്ഥാനത്ത് നേടിയത്. കഴിഞ്ഞ തവണ 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആവട്ടെ ഇത്തവണ 16 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന എ എ പി 5 സീറ്റിലും മറ്റുള്ള കക്ഷികള്‍ 3 സീറ്റിലും ലീഡ് ചെയ്യുന്നു.
1995 മുതൽ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ലാത്ത ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) വൻ വിജയത്തിലേക്ക് വിരൽ ചൂണ്ടുന്ന ആദ്യകാല ട്രെൻഡുകൾക്കൊപ്പം ഗുജറാത്തിൽ പുതിയ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ വ്യാഴാഴ്ച ആരംഭിച്ചു.












Click it and Unblock the Notifications