• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ യാത്ര ഫ്‌ളോപ്പ്, തിരഞ്ഞെടുപ്പില്‍ സ്വാധീനമില്ല; പ്രചാരണത്തിനെത്താത്തത് രാഷ്ട്രീയ അബദ്ധം

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച കണ്ട് സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും അമ്പരപ്പാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അതില്‍ ഒരു അമ്പരപ്പുമില്ല. കാരണം ഈ തകര്‍ച്ച പ്രതീക്ഷിച്ചതായിരുന്നു. നിശബ്ദരായിട്ടാണ് പ്രചാരണം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ഗുജറാത്തില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ നിശബ്ദരായി വോട്ടര്‍മാര്‍ അവരെ കൈവിടുകയായിരുന്നു.

സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല, ദേശീയ നേതൃത്വത്തിനും ഈ തോല്‍വിയില്‍ പങ്കാളിത്തമുണ്ട്. പുതിയ അധ്യക്ഷന്‍ വന്നത് കൊണ്ട് എല്ലാം മാറുമെന്ന് കരുതിയ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് കിട്ടിയത്. അതിന് പുറമേ ഭാരത് ജോഡോ യാത്രയ്ക്കും വീഴ്ച്ചയില്‍ പങ്കുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.....

1

കോണ്‍ഗ്രസിന്റെ തോല്‍വിക്കുള്ള മൂന്ന് കാരണങ്ങളില്‍ ഒന്ന് രാഹുല്‍ ഗാന്ധിയാണ്. അത് എങ്ങനെയാണെന്ന് വിശദീകരിക്കാം. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ശരിക്കും ബിജെപിയെ വിറപ്പിച്ചിരുന്നു. നൂറില്‍ താഴെ സീറ്റിലേക്ക് ബിജെപിയെ വീഴ്ത്തിയിരുന്നു. അധികാരം പിടിക്കുമെന്ന തോന്നല്‍ അവസാന നിമിഷം വരെ കോണ്‍ഗ്രസ് തോന്നിപ്പിച്ചിരുന്നു. നഗര വോട്ടുകള്‍ കൊണ്ട് രക്ഷപ്പെടുകയായിരുന്നു ബിജെപി. ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഒരു മുഖമില്ലെന്ന ഓര്‍മ നേതൃത്വത്തിന് ഒട്ടുമുണ്ടായിരുന്നില്ല.

2

തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍തരംഗമായി സിംപ്‌സണ്‍സിന്റെ പ്രവചനങ്ങള്‍; 2022ല്‍ ബാബ വംഗയെ കടത്തിവെട്ടും, പ്രവചിച്ചത് ഇക്കാര്യങ്ങള്‍

ബിജെപിക്ക് നരേന്ദ്ര മോദിയും, ആംആദ്മി പാര്‍ട്ടിക്ക് അരവിന്ദ് കെജ്രിവാളും അവരുടെ മുഖമായിട്ടുണ്ട്. എന്നാല്‍ ഗുജറാത്തില്‍ അങ്ങനൊരു മുഖം കോണ്‍ഗ്രസിനില്ല. സംഘടനയാണെങ്കില്‍ ദുര്‍ബലവുമാണ്. ഈ സാഹചര്യത്തില്‍ അവരുടെ ഏറ്റവും വലിയ കരുത്ത് എന്ന് പറയുന്നത് രാഹുല്‍ ഗാന്ധിയായിരുന്നു. എന്നാല്‍ രാഹുല്‍ പ്രചാരണത്തിന് ഇറങ്ങിയില്ല. കഴിഞ്ഞ തവണ രാഹുലിന്റെ പ്രചാരണമായിരുന്നു കോണ്‍ഗ്രസിനെ വിജയത്തിന്റെ വക്കില്‍ വരെ എത്തിച്ചത്.

3

ജനങ്ങള്‍ ആവേശത്തോടെ രാഹുലിന്റെ പ്രചാരണത്തെ 2017ല്‍ സ്വീകരിച്ചിരുന്നു. ഇത്തവണ ഭാരത് ജോഡോ യാത്രയുടെ പേരില്‍ രാഹുല്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു. ഒരു തവണ മാത്രം ഗുജറാത്തിലെത്തി. ഇതോടെ ഗൗരവമില്ലാത്ത രാഷ്ട്രീയക്കാരനെന്ന വിളിപ്പേര് അര്‍ഹിക്കുന്നതാണെന്ന് രാഹുല്‍ തെളിയിച്ച് കൊടുത്തു. ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരു ഓപ്ഷനേ അല്ല ബോധ്യത്തില്‍ നിന്ന് കൂട്ടത്തോടെ ബിജെപിക്ക് വോട്ടുകള്‍ പോകുന്ന അവസ്ഥയുണ്ടായത്.

4

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊണ്ട് എന്തെങ്കിലും മെച്ചം ഇത്തവണയുണ്ടായോ? ഈ യാത്ര ഗുജറാത്തില്‍ മാത്രമല്ല ഹിമാചലിലും യാതൊരു സ്വാധീനവും ചെലുത്തിയില്ലെന്നാണ് മനസ്സിലാവുന്നത്. ഹിമാചലില്‍ വലിയ ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കില്ലെന്നും മനസ്സിലായിരിക്കുകയാണ്. ഇതോടെ യാത്ര നിര്‍ത്തിവെക്കാമായിരുന്നുവെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് യാതൊരു സ്വാധീനവും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇല്ലെന്നും തുറന്നുകാണിക്കപ്പെട്ടു.

5

രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ മുഖമെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ കൃത്യമായി അവതരിപ്പിക്കാന്‍ ജനങ്ങള്‍ കുറച്ചെങ്കിലും വിശ്വസിക്കുന്ന ഒരു നേതാവ് വേണം. ഗുജറാത്തില്‍ അങ്ങനൊരു നേതാവാണ് കോണ്‍ഗ്രസിന് ഇല്ലാതിരുന്നത്. എന്തുകൊണ്ട് രാഹുല്‍ വന്നില്ലെന്ന ചോദ്യമാണ് ഇതോടെ പ്രസക്തമാവുന്നത്. രാഹുല്‍ വന്നിരുന്നെങ്കില്‍ എഎപിയുടെ സീറ്റ് പിടിച്ചെടുക്കാനും, ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാനും കോണ്‍ഗ്രസിന് സാധിക്കുമായിരുന്നു.

6

ഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനംഇതാണോ ബാബ വംഗ പറഞ്ഞ സൂര്യനിലെ തീജ്വാല; നാളെ ഭൂമിയിലെത്തും, സൂര്യനില്‍ വിസ്‌ഫോടനം

ഗ്രാമീണ മേഖല കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ കോട്ടയായിരുന്നു. രാഹുലിന്റെ രാഷ്ട്രീയ അബദ്ധമായിരുന്നു ഇവിടേക്ക് പ്രചാരണത്തിനെത്താതിരുന്നത്. മോദി പ്രഭാവം കുറവുള്ള ഇടങ്ങളായിരുന്നു ഗുജറാത്തിലെ ഗ്രാമീണ മേഖല. അത് മാത്രമല്ല, കഴിഞ്ഞ തവണ ഇവിടെ കോണ്‍ഗ്രസിന് വോട്ട് ചെയ്ത പലര്‍ക്കും വികസനം ലഭിക്കാത്ത അവസ്ഥയും ഉണ്ടായിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിന് മാറ്റാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ രാഹുലിന്റെ തുടര്‍ച്ചയായ പര്യടനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. രാഹുല്‍ ഒരിക്കല്‍ കൂടി രാഷ്ട്രീയ തന്ത്രമാണ് മറന്നിരിക്കുന്നത്. അദ്ദേഹത്തെ റീബ്രാന്‍ഡ് ചെയ്യാനുള്ള കോണ്‍ഗ്രസ് നീക്കങ്ങളുമാണ് പൊളിഞ്ഞിരിക്കുന്നത്.

English summary
gujarat elections result 2022: congress lacks rahul gandhi's campaign and his yatra have no impact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X