Get Updates
Get notified of breaking news, exclusive insights, and must-see stories!

Gujarat Exit Poll Result: ഗുജറാത്തിലാകെ മോദി തരംഗം; ഇന്ത്യ സഖ്യം നിലം തൊടില്ലെന്ന് സര്‍വേകള്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഇന്ത്യ സഖ്യം വന്‍ കുതിപ്പുണ്ടാക്കുമെന്ന് വിവിധ സര്‍വേകള്‍. തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യ സഖ്യം ഗുജറാത്തില്‍ വട്ടപൂജ്യമാകാനുള്ള സാധ്യതയാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. എന്‍ഡിഎ 25 മുതല്‍ 26 സീറ്റുകള്‍ വരെ പരമാവധി നേടുമെന്ന് എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നു.

ഇന്ത്യ സഖ്യം പരമാവധി ഒരു സീറ്റ് വരെയേ നേടുള്ളൂവെന്നും സര്‍വേ പ്രവചിക്കുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് ഗുജറാത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം ഇന്ത്യ ന്യൂസ് ഡി ഡൈനാമിക് സര്‍വേ പ്രവചിക്കുന്നത് എന്‍ഡിഎ 26 സീറ്റും തൂത്തുവാരുമെന്നാണ്. ഇന്ത്യ സഖ്യം അക്കൗണ്ട് തുറക്കില്ലെന്നും സര്‍വേ പറയുന്നു.

gujarat-exit-poll-results

അതേസമയം ഇന്ത്യ ടുഡേ സര്‍വേയും എന്‍ഡിഎയ്ക്കാണ് മുന്നേറ്റം പ്രവചിക്കുന്നു. 25 മുതല്‍ 26 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. ഇന്ത്യ സഖ്യം പരമാവധി ഒരു സീറ്റ് വരെ നേടിയേക്കും. എന്‍ഡിഎ 26 സീറ്റും സ്വന്തമാക്കാമെന്ന് ഇന്ത്യ ടിവി-സിഎഎന്‍എക്‌സ് സര്‍വേ പ്രവചിക്കുന്നു.

ഇന്ത്യ സഖ്യം വട്ടപൂജ്യമാകുമെന്നും സര്‍വേ പറഞ്ഞു. ബിജെപി തന്നെ വന്‍ നേട്ടം ഉണ്ടാക്കുമെന്ന് ന്യൂസ് 18 സര്‍വേ പ്രവചിക്കുന്നു. 26 സീറ്റും ബിജെപി തന്നെ നേടുമെന്നും സര്‍വേ പറഞ്ഞു. ഇന്ത്യ സഖ്യം യാതൊരു നേട്ടവും ഉണ്ടാക്കില്ലെന്നും അവരുടെ സര്‍വേയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+