• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണം 1.23871, ഔദ്യോഗികം 58000, ഗുജറാത്തില്‍ മരണനിരക്ക് മറച്ച് സര്‍ക്കാര്‍, കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കൂട്ടകുഴിമാടങ്ങള്‍ ധാരാളം ഒരുങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശ്മശാനങ്ങളുടെ പുറത്ത് നീണ്ട നിരയുണ്ടാവുന്നതും വാര്‍ത്തയായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കില്‍ മരണനിരക്ക് വളരെ കുറവായിരുന്നു. എന്നാല്‍ ഇത് ഗുജറാത്ത് സര്‍ക്കാര്‍ മറച്ചുവെക്കുന്നത് കൊണ്ടാണെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞ ഗുജറാത്ത് ദിനപത്രം ദിവ്യ ഭാസ്‌കര്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ഞെട്ടിയിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. മരണ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് പരിശോധിക്കുമ്പോള്‍ എത്രയോ ഇരട്ടിയാണ് യഥാര്‍ത്ഥ മരണനിരക്ക്.

മാര്‍ച്ച് ഒന്നിനും മെയ് പത്തിനും ഇടയില്‍ ഗുജറാത്ത് സര്‍ക്കാര്‍ 1,23871 മരണ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഈ 71 ദിവസത്തെ മാത്രം കണക്ക് പരിശോധിച്ചാല്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ ഇരട്ടിയില്‍ അധികമാണിത്. ഇതേ കാലയളവില്‍ 58000 മരണങ്ങളാണ് ആകെ രേഖപ്പെടുത്തി. ഇത് മരണങ്ങള്‍ മാത്രമാണ്. കൊവിഡ് ബാധിച്ചവ മാത്രമല്ല ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡല്ലാതെ മറ്റൊരു രോഗകാരണവും ബാക്കിയുള്ള മരണത്തിനില്ല എന്നത് ഉറപ്പാണ്.. 65781 മരണങ്ങളാണ് സര്‍ക്കാര്‍ കുറച്ചു കാണിച്ചത്. എന്നാല്‍ ഈ മരണങ്ങളില്‍ 80 ശതമാനത്തിനും കാരണമായി പറഞ്ഞിരിക്കുന്നത് ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, മറ്റ് രോഗങ്ങള്‍ എന്നിവയാണ്.

മാര്‍ച്ച് ഒന്ന് മുതല്‍ മെയ് പത്ത് വരെയുള്ള കൊവിഡ് മരണനിരക്ക് 4218 മാത്രമാണ്. ഇതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. വലിയ തോതില്‍ മരണനിരക്ക് മറച്ചുവെക്കുകയാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ഒന്നും പറയാന്‍ തയ്യാറല്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹെല്‍ത്ത് കമ്മീഷണര്‍, ഉപമുഖ്യമന്ത്രി എന്നിവരെയെല്ലാം മാധ്യമങ്ങള്‍ ബന്ധപ്പെടാന്‍ നോക്കിയിട്ടും മൗനമാണ്. ഒരാളും ഫോണ്‍ എടുക്കാനോ മെസേജ് വായിക്കാനോ പോലും തയ്യാറല്ല. അതേസമയം മാധ്യമങ്ങള്‍ ഔദ്യോഗിക രേഖയുണ്ടാക്കിയതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ഗുജറാത്ത് സര്‍ക്കാര്‍ ഇതെല്ലാം വ്യാജ കണക്കുകളാണെന്ന് വാര്‍ത്താസമ്മേളനം നടത്തിയ പറയുകയും ചെയ്തു.

ആരോഗ്യ മന്ത്രാലയവുമായി ഒരു ബന്ധവുമില്ലാത്ത മന്ത്രി പ്രദീപ്‌സിംഗ് ജഡേജയാണ് മാധ്യമങ്ങള്‍ക്ക് മറുപടിയുമായി ത്തെിയത്. മരണനിരക്ക് കുറഞ്ഞെന്നും, രോഗമുക്തി കൂടിയെന്നും ജഡേജ പറയുന്നു. മരണനിരക്ക് കുറയുന്ന സമയത്ത് മാധ്യമങ്ങള്‍ ഭയം ഉണ്ടാക്കരുതെന്നും ജഡേജ പറഞ്ഞു. അതേസമയം മറ്റ് രോഗലക്ഷ്ണങ്ങള്‍ക്കൊപ്പം കൊവിഡ് വന്ന് മരിക്കുന്നവരെ കൊവിഡ് മരണത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നില്ല. എന്നാല്‍ ഐസിഎംആര്‍ നിര്‍ദേശപ്രകാരം ഇതും കൊവിഡ് മരണമായി കാണേണ്ടതുണ്ട്. ഐസിഎംആര്‍ ആണ് രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നത്.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

രാജ്യത്തൊക്കെ ഗുജറാത്ത് സര്‍ക്കാരിന്റെ രീതിയാണ് പിന്തുടരുന്നതന്ന്് മുഖ്യമന്ത്രി വിജയ് രൂപാണി വരെ പറഞ്ഞു. എന്നാല്‍ ഇത് നുണയാണ്. മരണം മറച്ചുവെക്കാനായി ഗുജറാത്ത് സര്‍ക്കാര്‍ നടത്തുന്ന നാടകമാണിത്. ദിവ്യ ഭാസ്‌കര്‍ ദിനപത്രം പുറത്തുകൊണ്ടുവന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം അതിന് മുമ്പുള്ള മരണങ്ങള്‍ പരിശോധിച്ചാല്‍ മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

ഹോട്ട് ആന്റ് ഗ്ലാമറസായി നടി അപ്സര റാണി, ഫോട്ടോകൾ കാണാം

English summary
gujarat govt is hiding covid deaths, media made it public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X