ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും; ഏകീകൃത സിവിൽ കോഡ് വരുന്നു, കരട് തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിച്ചു
അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങി ഗുജറാത്തും. ഇതിന്റെ നടപടികൾ സർക്കാർ ആരംഭിച്ചു. ആദ്യ പടിയായി കരട് തയ്യാറാക്കാനായി കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. അഞ്ചംഗ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. വിരമിച്ച സുപ്രീം കോടതി ജഡ്‌ജി രഞ്ജന ദേശായിയാണ് പ്രത്യേക സമിതിയുടെ അധ്യക്ഷ.
അടുത്ത 45 ദിവസത്തിനുള്ളിൽ വിഷയത്തിൽ കരട് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് സർക്കാർ ആശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി വാദിക്കുന്നു എന്നാണ് ഭൂപേന്ദ്ര പട്ടേൽ പറഞ്ഞത്. ഈ ദിശയിലേക്കുള്ള ഏറ്റവും ആദ്യത്തെ ചുവടുവയ്പ്പാണ് ഏകീകൃത സിവിൽ കോഡെന്നും അദ്ദേഹം വ്യക്തമാക്കി.

'ഭരണഘടന നമ്മുടെ വിശുദ്ധ ഗ്രന്ഥമാണ്. തങ്ങളുടെ വാഗ്‌ദാനങ്ങൾക്ക് വേണ്ടി, അതിപ്പോൾ ആർട്ടിക്കിൾ 370, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, മുത്തലാഖ്, വനിതാ സംവരണം, അല്ലെങ്കിൽ ഏകീകൃത സിവിൽ കോഡ് എന്നിങ്ങനെ ഏതായാലും ബിജെപി അതിന് വേണ്ടി പ്രയത്നിക്കും. പ്രധാനമന്ത്രി മോദിയുടെ പ്രമേയങ്ങൾ നടപ്പാക്കുന്നതിൽ ഗുജറാത്ത് എന്നും മുൻപന്തിയിലാണ്' ഭൂപേന്ദ്ര ചൂണ്ടിക്കാട്ടി.
ജസ്‌റ്റിസ് രഞ്ജന ദേശായിയെ കൂടാതെ മുതിർന്ന ഐഎഎസ് ഓഫീസർ സി എൽ മീണ, മുതിർന്ന അഭിഭാഷകൻ ആർസി കോദേക്കർ, മുൻ വൈസ് ചാൻസലർ ദക്ഷേഷ് താക്കർ, സാമൂഹിക പ്രവർത്തക ഗീതാബെൻ ഷ്രോഫ് എന്നിവരും സർക്കാർ നിയോഗിച്ച സമിതിയിലുണ്ട്. ഒന്നര മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നാണ്. അതിനാൽ തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കുന്നതും.
ഗുജറാത്ത് സർക്കാർ ഇക്കാര്യത്തിൽ ആദ്യമായല്ല നീക്കങ്ങൾ നടത്തുന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡിന്റെ സാധ്യതയും ആവശ്യകതയും പഠിക്കാനും അറിയാനുമായി 2022-ൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ വിഷയത്തിലെ സാധ്യതകൾ മനസിലാക്കുക എന്നത് മാത്രമായിരുന്നു സമിതിയുടെ ഉദ്ദേശ്യം.
അതിനിടെ കഴിഞ്ഞ മാസമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്. ജനുവരി 27 മുതൽ ഇത് സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നിരുന്നു. വിവാഹത്തിലും മറ്റും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടാണ് ഉത്തരഖണ്ഡിൽ യുസിസി നടപ്പാക്കിയത്.
എല്ലാ വിവാഹങ്ങൾക്കും ലിവ്-ഇൻ ബന്ധങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കിയാണ് അവിടെ യുസിസി വന്നത്. ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായ സ്വത്തവകാശം, വിവാഹമോചനത്തിന് തുല്യമായ അടിസ്ഥാനം, ലിവ്-ഇൻ ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് നിയമസാധുത എന്നിവ അതിന്റെ പ്രധാന വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications