ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് കഴിഞ്ഞു, ഫലം വരും മുൻപ് 215 ഇടത്ത് ബിജെപിക്ക് ജയം
അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന്റെ ഔദ്യോഗികമായി അവസാനിച്ചു. ഇന്ന് രാവിലെ 7 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വൈകുന്നേരം 6 മണി വരെയാണ് പോളിങ് തീരുമാനിച്ചത്. ജുനഗഡ് മുനിസിപ്പൽ കോർപ്പറേഷൻ, 68 മുനിസിപ്പാലിറ്റികൾ, മൂന്ന് താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 18 ചൊവ്വാഴ്‌ചയാണ് ഇവിടെ വോട്ടെണ്ണൽ നടക്കുക.
ഏറെ പ്രത്യേകതകൾ ഉള്ളൊരു തദ്ദേശ തിരഞ്ഞെടുപ്പ് കൂടിയാണ് ഇക്കുറി നടക്കുന്നത്. 2023ൽ ഗുജറാത്ത് സർക്കാർ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും 27 ശതമാനം ഒബിസി സംവരണം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത്തവണ തിരഞ്ഞെടുപ്പിൽ സംവരണം നിലവിലുണ്ട്.

ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇന്നത്തെ വോട്ടെടുപ്പിന് മുമ്പുതന്നെ ബിജെപി ഇതിനകം 215 സീറ്റുകൾ എതിരില്ലാതെ നേടിയിട്ടുണ്ട്. ഇത് ഏകദേശം മൊത്തം മത്സരിച്ച സീറ്റുകളുടെ 10 ശതമാനത്തോളം വരും. വളരെ അപൂർവമായാണ് ഇത്രയധികം സീറ്റുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാറുള്ളത്.
മറ്റുള്ളവർ നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനെ തുടർന്ന് ഈ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥി മാത്രമാണ് മത്സരരംഗത്ത് അവശേഷിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് മത്സരത്തിന്റെ ആവശ്യകത ഇല്ലാതാക്കി. ഇതോടെ സംസ്ഥാനത്തുടനീളം 5084 സ്ഥാനാർത്ഥികളാണ് മാത്രമാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
ബിജെപിയുടെ എതിരില്ലാത്ത വിജയങ്ങളിൽ 196 സീറ്റുകൾ മുനിസിപ്പാലിറ്റികളിലും 10 എണ്ണം ജില്ലാ, താലൂക്ക് പഞ്ചായത്തുകളിലും ഒമ്പത് ജുനഗഡ് മുനിസിപ്പൽ കോർപ്പറേഷനിലുമായാണ് ചിതറി കിടക്കുന്നത്. എതിർ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനെ തുടർന്നാണ് പാർട്ടി ഈ സീറ്റുകൾ സ്വന്തമാക്കിയത്. ഇതോടെ വോട്ടെടുപ്പ് ആവശ്യമില്ലാതെ തന്നെ സ്ഥാനാർത്ഥികൾ പദവി ഉറപ്പാക്കുകയായിരുന്നു.
അതേസമയം, സമാധാനപരവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കർശന സുരക്ഷാ സംവിധാനങ്ങൾ തന്നെ ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷനുകളിൽ ആവശ്യമായ രീതിയിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുമുണ്ട്.
2021ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 8235 സീറ്റുകളിൽ മത്സരം നടന്നപ്പോൾ 237 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ശതമാന കണക്ക് നോക്കുമ്പോൾ ഇക്കുറി ഇതിനെ മറികടക്കും എന്നാണ് കാണാൻ കഴിയുക. താഴേത്തട്ടിലുള്ള ഭരണം ശക്തിപ്പെടുത്തുന്നതിനായി ഗുജറാത്തിൽ പതിവായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ നടത്തി വരുന്നുണ്ട്.












Click it and Unblock the Notifications