തോക്കും പിടിച്ച് ബൈക്കഭ്യാസം, പോലീസ് പിടിച്ചു, ഒടുവില്‍ ഗുജറാത്തി യുവാക്കള്‍ സംഭവിച്ചത് ഇങ്ങനെ
ദില്ലി: ബൈക്കില്‍ അഭ്യാസം കാണിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി കണ്ടുവരുന്ന കാര്യമാണ്. സാഹസികത പലതും അതിരുകടക്കുന്നതുമാണ്. വളരെ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് പതിവ് കാഴ്ച്ചയാണ്. എന്നാല്‍ ഗുജറാത്ത് പോലീസ് ഇത്തരമൊരു സാഹസിക പ്രകടനം നടത്തിയവരെ പൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ട് യുവാക്കള്‍ ബൈക്കില്‍ സാഹസിക പ്രകടനം നടത്തുന്നത് സോഷ്യല്‍ മീഡിയയിലാകെ വൈറലായിരുന്നു. വ്യാപകമായി ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇവര്‍ ചെയ്യുന്ന സ്റ്റണ്ടുകള്‍ ഹെല്‍മെറ്റ് പോലും ധരിക്കാതെയായിരുന്നു.

കൈയ്യില്‍ തോക്കും പിടിച്ച് ബൈക്ക് ഓടിക്കുന്നതും. ബൈക്ക് ഓടിച്ച് കൊണ്ടിരിക്കുന്നയാളിന്റെ മുകളില്‍ കയറിയിരുന്ന് സിഗരറ്റ് വലിക്കുന്നതും ഒപ്പം അമിതാഭ് ബച്ചന്റെ ഡയലോഗും ഈ വീഡിയോക്കൊപ്പം ചേര്‍ത്തായിരുന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് ഇതാകെ വൈറലായി. ഡോണ്‍ ആണെന്ന തരത്തിലായിരുന്നു ഈ വീഡിയോ പ്രചരിപ്പിച്ചത്. ഡിസംബര്‍ പതിനാലിനായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആകെ ഇവരുടെ ദൃശ്യങ്ങള്‍ നിറഞ്ഞത്. വൈറലായതോടെയാണ് ഇവരെ തേടി പോലീസെത്തിയത്. തങ്ങളുടെ ശ്രദ്ധയില്‍ ഈ വീഡിയോ വന്നതോടെ ശക്തമായ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് സൂറത്ത് പോലീസ് പറയുന്നു.
രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഗ്വി ഇക്കാര്യം സ്ഥിരീകരിച്ചു. അറസ്റ്റ് നടന്ന കാര്യം മന്ത്രി തന്നെയാണ് പുറത്തുവിട്ടത്. ഈ വീഡിയോയില്‍ ഒരാള്‍ സിഗരറ്റ് വലിക്കുന്നതും ഉണ്ട്. കൈയ്യില്‍ ഒരു പിസ്റ്റളുമുണ്ട്. ഇത് വളരെ ഗുരുതരമായ കുറ്റമാണ്. വെറുതെ വിടാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഇതറിഞ്ഞപ്പോള്‍ തന്നെ നടപടിയെടുക്കാന്‍ തീരുമാനിച്ചുവെന്നും ഹര്‍ഷ് സംഗ്വി പറഞ്ഞു. പോലീസിനോട് കൈകൂപ്പി ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും വിട്ടയക്കണമെന്നുമുള്ള ഇവരുടെ വീഡിയോയും ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പോലീസ് പിടിച്ചതോടെ ഇവര്‍ ശരിക്കും വിറച്ചുപോയെന്ന് വ്യക്തം. ഇവരുടെ കൈയ്യിലുണ്ടായിരുന്ന തോക്ക് സിഗരറ്റ് ലൈറ്ററാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സൂറത്ത് ഇത്തരം ബൈക്ക് അഭ്യാസങ്ങള്‍ യുവാക്കളും യുവതികളും കാണിച്ച് കൂട്ടുന്നത് ആദ്യമായിട്ടല്ല കാണുന്നത്. നേരത്തെയും അപകടകരമായ രീതിയില്‍ സൂറത്തില്‍ തന്നെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തിരക്കേറിയ ബൈക്കഭ്യാസം കാണിച്ചത് യുവതിയാണ്. ബൈക്ക് കൈവിട്ട് ഓടിക്കുകയും ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയും ചെയ്തിരുന്നു ഈ വീഡിയോയിലുള്ള യുവതി. മാസ്‌കും ധരിച്ചിരുന്നില്ല. പോലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. സുരക്ഷയില്ലാതെ വാഹനമോടിച്ചതിനും, കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയതിനുമായിരുന്നു. സഞ്ജന എന്ന യുവതിയായിരുന്നു ഇത്. ഈ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.












Click it and Unblock the Notifications