എംഎല്‍എമാരെ 'ഒളിപ്പിച്ച്' കോണ്‍ഗ്രസ്, ജയം ഉറപ്പാക്കി ബിജെപി, രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്
ദില്ലി: ഗുജറാത്തില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എംഎല്‍എമാരെ ഒളിപ്പിച്ച് കോണ്‍ഗ്രസ്. ഇന്നാണ് തിരഞ്ഞെടുപ്പ്. എന്നാല്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തൊട്ട് മുന്‍പ് മാത്രമേ എംഎല്‍എമാരെ നിയമസഭയില്‍ എത്തിക്കൂവെന്നാണ് വിവരം.
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇടഞ്ഞ് നില്ക്കുന്ന അല്‍പേഷ് താക്കൂറും അദ്ദേഹത്തിനൊപ്പമുള്ളവരും ക്രോസ് വോട്ട് ചെയ്തേക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഇതോടെയാണ് പരാജയ ഭീതിയില്‍ കോണ്‍ഗ്രസ് വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം പുറത്തെടുത്തിരിക്കുന്നത്.

റിസോര്‍ട്ട് രാഷ്ട്രീയം
രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് നേതൃത്വം ഒളിപ്പിച്ചിരിക്കുന്നത്. ഇന്നലെ മുഴുവന്‍ റിസോര്‍ട്ടില്‍ കഴിഞ്ഞ എംഎല്‍എമാര്‍ ഇന്ന് രാവിലെയോടെ ഗാന്ധി നഗറിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് 71 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ അല്‍പേഷ് താക്കുറും ദവല്‍സിംഗ് സലയും കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. താക്കൂര്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നേരത്തേ തന്നെ അല്‍പേഷ് താക്കൂര്‍ തന്റെ പദവികള്‍ എല്ലാം രാജിവെച്ചതായി വ്യക്തമാക്കിയിരുന്നു. അതേസമയം അല്‍പേഷിനെ അയോഗ്യനാക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.

മൂന്ന് പേര് 'അബുവിലേക്ക്' ഇല്ല
കോണ്‍ഗ്രസിന്റെ മറ്റ് എംഎല്‍എമാരായ ഹിമന്ത് സിംഗ് പട്ടേല്‍, ഇമ്രാന് ഖേഡവാല, ഷായ്ലേഷ് പര്‍മര്‍ എന്നിവര്‍ റിസോര്‍ട്ടിലേക്ക് പോയിട്ടില്ല. ജഗന്നാഥ യാത്ര അവരുടെ മണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നെന്നതിനാലാണ് അവര്‍ രാജസ്ഥാനിലേക്ക് പോകാതിരുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിക്കുന്നതെന്നും അതിനാല്‍ തന്നെ അവിടെ പ്രാദേശികമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഡോഷി പറഞ്ഞു.

എന്‍സിപി എംഎല്‍എ
എന്‍സിപി എംഎല്‍എയായ കാന്തല്‍ ജഡേജ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കാന്തല്‍ പങ്കെടുത്തിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ഒബിസി നേതാവ് ജുഗല്‍ താക്കൂര്‍ എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. ഗൗരവ് പാണ്ഡ്യ, മുന്‍ എംഎല്‍എയായ ചന്ദ്രിക ചുഡസാമ, ഗൗരവ് പാണ്ഡ്യ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും.

2017 ല്‍
അമിത് ഷായും സ്മൃതി ഇറാനിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് രാജ്യസഭ സീറ്റില്‍ ഒഴിവ് വന്നത്. സ്മൃതി ഇറാനി അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയാണ് പരാജയപ്പെടുത്തിയത്. ഗാന്ധിനഗറില്‍ അമിത് ഷാ 5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. 2017 ആഗസ്തിലാണ് ഇരുവരും ഗുജറാത്ത് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റില്‍ ഒന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അഹമ്മദ് പട്ടേല്‍ വിജയിച്ചിരുന്നു.

വിജയം ഉറപ്പിച്ചു
182 എംഎല്‍എമാരില്‍ 175 പേര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത. ബിജെപിക്ക് 100 എംഎല്‍എമാരാണുള്ളത്. അതുകൊണ്ട് തന്നെ ബിജെപിക്കാണ് വിജയ സാധ്യത. 'ബിജെപിക്ക് വ്യക്തമായ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ വിജയം ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസിന്റെ അവസ്ഥ പരുങ്ങലിലാണ്. എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്നും ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications