Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴുപതാം വയസ്സില്‍ ആദ്യ കുഞ്ഞ്, മെഡിക്കല്‍ ലോകത്തെ തന്നെ അമ്പരപ്പിച്ച് ഗുജറാത്ത് ദമ്പതികള്‍

ദില്ലി: 70ാം വയസ്സില്‍ അമ്മയാവുക, കേട്ടിട്ട് വിശ്വസിക്കാന്‍ ഒരല്‍പ്പം പ്രയാസമുണ്ടല്ലേ. ഗുജറാത്ത് സ്വദേശിയായ ജീവുന്‍ബെന്‍ റബാരി അത്തരമൊരു അദ്ഭുതം സാധ്യമാക്കിയിരിക്കുകയാണ്. ഏഴുപതുകാരിയാണ് ജീവുന്‍ബെന്‍ റബാരി. ഭര്‍ത്താവ് മാല്‍ദാരിക്ക് പ്രായം എഴുപത്തിയഞ്ചും. ഐവിഎഫിലൂടെയാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നിരിക്കുന്നത്. ആണ്‍കുട്ടിയാണ് ജനിച്ചതെങ്കിലും ഇതുവരെ പേര് ഇട്ടിട്ടില്ല. തന്റെ കൈയ്യില്‍ പ്രായം തെളിയിക്കാനുള്ള ഐഡിയൊന്നുമില്ല. എന്നാല്‍ എഴുപതാണ് തന്റെ പ്രായമെന്ന് ജീവുന്‍ബെന്‍ പറയുന്നു. ലോകത്തെ തന്നെ ഈ പ്രായത്തില്‍ അമ്മയാകുന്ന ആദ്യ സ്ത്രീയാണ് അവര്‍. എന്നാല്‍ എറമട്ടി മംഗയമ്മ എന്ന സ്ത്രീ 74ാം വയസ്സില്‍ ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. 2019ലായിരുന്നു ഈ പ്രസവം.

1

വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരെ പോലെ അമ്പരിപ്പിക്കുന്നതാണ് ജീവുന്‍ബെന്‍ കുഞ്ഞിന് ജന്മം നല്‍കിയ കാര്യം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാര്യമാണ് ഇതെന്നാണ് ജീവുന്‍ബെന്നിനെ ചികിത്സിച്ച ഡോക്ടര്‍ നരേഷ് ബനുശാലി പറയുന്നത്. ഗുജറാത്തിലെ ഗ്രാമീണ മേഖലയായ മോറയില്‍ നിന്നാണ് റബാരിയും മാല്‍ദാരിയും ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. 45 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാല്‍ കുട്ടികളുണ്ടായിരുന്നില്ല. ഇവര്‍ ശ്രമിച്ചിരുന്നെങ്കിലും കുട്ടികള്‍ വേണമെന്ന മോഹം അങ്ങനെ തന്നെ തുടര്‍ന്നു. ഒടുവില്‍ ഐവിഎഫിന്റെ സഹായത്തോടെ ഈ പ്രായത്തില്‍ അവര്‍ ആ മാതാപിതാക്കളാവുകയായിരുന്നു.

ഇവരോട് ഈ പ്രായത്തില്‍ പ്രസവം സാധ്യമല്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അതിന് വഴങ്ങുകയായിരുന്നു. ഇവരുടെ കുടുംബത്തിലെ പലരും ഐവിഎഫിന് വിധേയരായിട്ടുണ്ട്. അതൊക്കെ വിജയകരമായിട്ടുണ്ട്. ഇത്രയും പ്രായമായത് കൊണ്ട് ഇവര്‍ക്ക് ആര്‍ത്തവം അവസാനിക്കുകയും, ഹോര്‍മോണുകള്‍ ഉല്‍പ്പാദനം നിലച്ച അവസ്ഥയുമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എഴുപത് വയസ്സില്‍ അതുകൊണ്ട് തന്നെ ഗര്‍ഭിണിയാവുക എന്ന തീര്‍ത്തും അസാധ്യമായ കാര്യമായിരുന്നു. എന്നാല്‍ ഏത് സ്ത്രീക്കും ഏത് പ്രായത്തിലും ഗര്‍ഭം ധരിക്കാമെന്ന് അമേരിക്കന്‍ സൊസൈറ്റ് ഓഫ് റീപ്രൊഡക്ടീവ് മെഡിസിന്‍ പറയുന്നു.

ഒരു സ്ത്രീക്ക് സാധാരണ നിലയലുള്ള ഗര്‍ഭപാത്രം മാത്രമുണ്ടായാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് എഎസ്ആര്‍എം പറയുന്നു. ഇവരേക്കാള്‍ പ്രായം കുറഞ്ഞ യുവതിയില്‍ നിന്ന് ബ്രൂണം ശേഖരിച്ച് ഒപ്പം പുരുഷന്റെ ബ്രൂണവും ചേര്‍ത്താണ് ഈ ഗര്‍ഭധാരണം സാധ്യമാവുക. ഈ ബ്രൂണം ഗര്‍ഭംധരിക്കേണ്ട യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതാണ് രീതി. ഇന്ത്യയില്‍ മുമ്പും ഐവിഎഫിലൂടെ ഗര്‍ഭം ധരിച്ചവരുണ്ട്. അതും അറുപത് വയസ്സൊക്കെ പിന്നിട്ടവര്‍. മങ്കയമ്മ തന്നെയാണ് പ്രായത്തിന്റെ കാര്യത്തില്‍ മുന്നിലെന്നാണ് സൂചന. അയല്‍വാസി പറഞ്ഞത് അനുസരിച്ചാണ് ഇവര്‍ ഐവിഎഫിലൂടെ കുട്ടിക്കായി ശ്രമിച്ചത്. ഇരട്ട കുട്ടികളാണ് ഇവര്‍ക്ക് ലഭിച്ചത്.

ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

വിവാഹം കഴിഞ്ഞ് 57 വര്‍ഷം കഴിഞ്ഞാണ് മങ്കയമ്മയ്ക്കും ഭര്‍ത്താവ് സീതാരാമ രാജ റാവുവിനും കുട്ടികളുണ്ടാവുന്നത്. അഹല്യ ഐവിഎഫില്‍ വെച്ചായിരുന്നു ഈ കുട്ടികളുടെ ജനനം. മരിയ ഡെല്‍ കാര്‍മെന്‍ ബോസാഡാ ഡി ലാറയാണ് നിലവില്‍ ഏറ്റവും പ്രായം കൂടിയ ഗര്‍ഭധാരണത്തില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. 66 വയസ്സും 358 ദിവസവുമാണ് ഇവരുടെ പ്രായം. ഡിസംബര്‍ 2006ല്‍ ഇരട്ട ആണ്‍കുട്ടികള്‍ക്കാണ് ഇവര്‍ ജന്മം നല്‍കിയത്. 72കാരിയായ ദല്‍ജീന്ദര്‍ കൗറും ആദ്യ കുഞ്ഞിന് 2016ല്‍ ജന്മം നല്‍കയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+