ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജകള്‍ നടത്താന്‍ കോടതിയുടെ അനുമതി
ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജകള്‍ നടത്താന്‍ അനുമതി നല്‍കി വാരണാസി ജില്ലാ കോടതി. പള്ളിയുടെ തെക്കുഭാഗത്തെ അറയിലാണ് പൂജകള്‍ നടത്തുക. ഹിന്ദു വിഭാഗത്തിന് പൂജകള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ശ്രീ കാശി വിശ്വനാഥ് ക്ഷേത്ര ട്രസ്റ്റ് തീരുമാനിക്കുന്ന പൂജാരിക്ക് ഇവിടെ പൂജകള്‍ നടത്താമെന്നും കോടതി നിര്‍ദേശിച്ചു.
അടുത്ത ഏഴ് ദിവസത്തിനുള്ള പൂജകള്‍ ആരംഭിക്കും. പൂജകള്‍ നടത്താനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടാവുമെന്ന് ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. അതേസമയം അഞ്ചുമാന്‍ ഇന്തിസാമിയ മസ്ജിദ് കമ്മിറ്റി അഭിഭാഷകന്‍ അഖ്‌ലാഖ് അഹമ്മദ് കോടതി വിധിയെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി.

ഫെബ്രുവരി എട്ടിന് പള്ളി കമ്മിറ്റിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. പൂജകള്‍ നടത്തണമെന്ന വാദം തള്ളിക്കളയണമെന്നാണ് പള്ളി കമ്മിറ്റി ആവശ്യപ്പെടുന്നത്. നേരത്തെ നാല് ഹിന്ദു സ്ത്രീകള്‍ ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ സര്‍വേ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
പള്ളിയിലെ അടച്ചിട്ട ഭാഗത്ത് പര്യവേഷവും, ശാസ്ത്രീയ സര്‍വേയും നടത്തണമെന്നായിരുന്നു ആവശ്യം. മുസ്ലീം പള്ളി പണിയുന്നതിന് മുമ്പ് ഇവിടെ വലിയ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ നാല് സ്ത്രീകള്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ഗ്യാന്‍വാപ്പി പള്ളി മുസ്ലീങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വാരണാസിയിലെ ക്ഷേത്രം തകര്‍ത്താണ് ഇവിടെ പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ വകുപ്പ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഹിന്ദു സമൂഹത്തിന് ക്ഷേത്രത്തിനായി ഈ പള്ളി കൈമാറണമെന്നും വിഎച്ച്പി പറഞ്ഞിരുന്നു.
അതേസമയം നിലവില്‍ മസ്ജിദിന് താവെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം സുപ്രീം കോടതിയിലെ പരാതിയില്‍ മുസ്ലീങ്ങള്‍ ജലധാരയായി അവകാശപ്പെടുന്ന ഭാഗം ശിവലിംഗമെന്നാണ് ഹിന്ദു വിഭാഗം അവകാശപ്പെടുന്നത്. ഇവിടെ ശാസ്ത്രീയ പരിശോധനകള്‍ നടത്തണമെന്നും ആവശ്യമുണ്ട്.
വസുഖാന പ്രദേശത്ത് കണ്ടെത്തിയശിവലിംഗത്തിന് സേവാപൂജ അര്‍പ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് വിഎച്ച്പി അധ്യക്ഷന്‍ പറഞ്ഞു. അതേസമയം അലഹബാദ് ഹൈക്കോടതി ഗ്യാന്‍വാപ്പി പള്ളി കമ്മിറ്റിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വസു ഖാന സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വസു ഖാനയിലാണ് പള്ളിയില്‍ നിസ്‌കാരത്തിന് മുമ്പുള്ള കാര്യങ്ങള്‍ നടക്കുക. ശരീരം ശുദ്ധീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ ഇവിടെ വെച്ച് ചെയ്യാറുള്ളത്. വാരണാസി കോടതി നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വിഭാഗത്തോട് ഇവിടെ വിശദമായ ശാസ്ത്രീയ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications