കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാലിന്റെ ഡോര്‍ണിയര്‍ 228 ഇനി യൂറോപ്പില്‍ പറക്കും.... മെയ്ക്ക് ഇന്‍ ഇന്ത്യക്ക് ചരിത്രനേട്ടം!!

Google Oneindia Malayalam News

ദില്ലി: ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡിന് ചരിത്രനേട്ടം. ഹാലിന്റെ ഡോര്‍ണിയര്‍ 228 ഇനി യൂറോപ്പിലും ഉപയോഗിക്കും. കൊമേഷ്യല്‍ റീജ്യണല്‍ വിമാനമായിട്ട് ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. അതേസമയം മെയ്ക്ക് ഇന്‍ ഇന്ത്യക്കും നേട്ടമാണിത്. പൂര്‍ണമായും ഇന്ത്യയിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഡോര്‍ണിയര്‍ 228 നിര്‍മിച്ചിരിക്കുന്നത്. നേരത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ ഡോര്‍ണിയര്‍ 228ന് ടൈപ്പ് സര്‍ട്ടിഫിക്കേഷന്‍ അനുവദിച്ചിരുന്നു.

1

യൂറോപ്പ്യന്‍ യൂണിയന്‍ എവിയേഷന്‍ ഏജന്‍സി ഡിജിസിഎയുടെ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടുണ്ട്. ഇതോടെ യൂറോപ്പില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ഡോര്‍ണിയര്‍ 228 ഉപയോഗിക്കാം. അതേസമയം ഇന്ത്യക്കും മെയ്ക്ക് ഇന്‍ ഇന്ത്യ ഇത് വലിയ നേട്ടമാണെന്ന് ഡിജിസിഎ അധ്യക്ഷന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. യൂറോപ്പില്‍ ഡോര്‍ണിയര്‍ പറക്കാന്‍ പോകുന്ന കാര്യം ഡിജിസിഎ ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ഹാലിന്റെ സിവില്‍ ഡോര്‍ണിയര്‍ 228 വിമാനം യൂറോപ്പില്‍ പറക്കാനൊരുങ്ങുന്നത് നിങ്ങളെ സന്തോഷപൂര്‍വം അറിയിക്കുകയാണ്. ഇഎസിഎയുമായി നടന്ന നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനമെന്നും ഡിജിസിഎ പറഞ്ഞു. 19 സീറ്റുകളുള്ള ഡോര്‍ണിയര്‍ 228 ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടുമെന്ന് ഉറപ്പാണ്. പ്രധാനമായും ഇന്ത്യയുടെ പ്രതിരോധ മേഖലയിലാണ് ഇത് ഉപയോഗിക്കുന്നത്.

റീജ്യണല്‍ കണക്ടിവിറ്റി സര്‍വീസ് ഓപ്പറേറ്റേഴ്‌സാണ് ഇത് ഉപയോഗിച്ചിരുന്നത്. ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു ഈ വിമാനത്തെ. എന്നാല്‍ ഉഡാനിലെ ഓപ്പറേറ്റര്‍മാരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ഡോര്‍ണിയര്‍ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് പോയിരുന്നില്ല. അതേസമയം ഇന്ത്യയില്‍ ഡോര്‍ണിയര്‍ പ്രശസ്തി നേടി വരുന്നതേയുള്ളൂ. ഹാലിന്റെ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ഡിവിഷനില്‍ വെച്ചാണ് ഈ വിമാനം നിര്‍മിക്കുന്നത്. എയര്‍ ടാക്‌സ് ഒാപ്പറേഷനുകള്‍ക്കാണ് ഡോര്‍ണിയര്‍ ഉപയോഗിക്കുന്നത്.

 ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ, സിബിഐ അന്വേഷണം പോലുമില്ല, കേന്ദ്രത്തിനെതിരെ തുറന്നടിച്ച് മമത ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ, സിബിഐ അന്വേഷണം പോലുമില്ല, കേന്ദ്രത്തിനെതിരെ തുറന്നടിച്ച് മമത

English summary
hal made dornier 228 aircraft now flies in europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X