Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാമിര്‍പൂരില്‍ ചതുര്‍കോണ പോരാട്ടം... പ്രതിപക്ഷ സഖ്യമില്ല, കോണ്‍ഗ്രസിന്റെ പദ്ധതികള്‍ ഇങ്ങനെ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുകയാണ്. ബിജെപി ഒരടി മുന്നിലാണ്. പ്രതിപക്ഷം ഒറ്റയ്ക്ക് മത്സരിക്കുന്നു എന്നതും ബിജെപിക്കുള്ള നേട്ടമാണ്. എന്നാല്‍ പ്രധാന എതിരാളിയായി കോണ്‍ഗ്രസ് വന്നിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ് നടത്തുന്ന വലിയ പോരാട്ടമാണിത്. ഈ തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക യുപി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. ചതുര്‍കോണ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

1

ബിജെപി എംഎല്‍എ അശോക് കുമാര്‍ സിംഗ് ചന്ദലിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ബിജെപിക്ക് വേണ്ടി യുവരാജ് സിംഗും കോണ്‍ഗ്രസിനായി ഹര്‍ദീപക് നിഷാദും സമാജ് വാദി പാര്‍ട്ടിക്കായി മനോജ് കുമാര്‍ പ്രജാപതിയും ബിഎസ്പിക്കായി നൗഷാദ് അലിയും സിപിഎമ്മിനായി ജമാല്‍ ആലം മന്‍സൂരിയുമാണ് മത്സരരംഗത്തുള്ളത്.

അതേസമയം പ്രിയങ്കയുടെ പിന്നോക്ക രാഷ്ട്രീയം ഹാമിര്‍പൂരില്‍ തരംഗമായിരിക്കുകയാണ്. ഇതിന് പിന്നാലെ നിഷാദ് വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ബിജെപിയുടെ വോട്ടുബാങ്കിനെ ഭിന്നിപ്പിക്കുമെന്ന് ഉറപ്പാണ്. അതേസമയം നിഷാദുകളുടെ നല്ലൊരു വോട്ട് എസ്പി പ്രതീക്ഷിച്ചിരുന്നു. പക്ഷേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം അവരെ ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാനത്ത് സജീവമാണ്.

ബിജെപി നേതൃത്വം എളുപ്പത്തില്‍ വിജയിക്കില്ലെന്ന കാര്യം സമ്മതിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യത്തോടെ കാര്യങ്ങള്‍ പിന്നെയും ബിജെപിക്ക് അനുകൂലമായി മാറിയിട്ടുണ്ടെന്നാണ് സൂചനയെന്ന് ബിജെപി മീഡിയ കോ കണ്‍വീനര്‍ നവീന്‍ ശ്രീവാസ്തവ പറഞ്ഞു. യുപിയില്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ കൂടി തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തത് കൊണ്ട് സൂക്ഷിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ ഗ്രാമസഭകള്‍ അടക്കമുള്ള തുടര്‍ച്ചയായി നടത്തി കോണ്‍ഗ്രസ് ഒരുപടി മുന്നിലെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+