ഹനുമാന് ലോകത്തിലെ ആദ്യത്തെ ആദിവാസി... മണ്ടത്തരവുമായി ബിജെപി എംഎല്‍എ... പരിശീലിപ്പിച്ചത് ശ്രീരാമന്!
ഹനുമാന് ലോകത്തിലെ ആദ്യത്തെ ആദിവാസിയെന്ന് ബിജെപി എംഎല്‍എ
ജയ്പൂര്‍: ബിജെപി നേതാക്കളുടെ മണ്ടന്‍ പ്രസ്താവനകള്‍ അടുത്തൊന്നും തീരുമെന്ന് തോന്നുന്നില്ല. രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹനുമാന് ലോകത്തിലെ ആദ്യത്തെ ആദിവാസിയാണെന്നാണ് അഹൂജയുടെ പരാമര്‍ശം. ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങള്‍ ഇപ്പോഴും പൂജിക്കുന്നത് ഹനുമാനെയാണ്. ഇത് ഇക്കാര്യം ഉറപ്പിക്കുന്നതാണ്. ആദിവാസിയായ പണ്ഡിതനാണ് ഹനുമാനെന്ന് ഉറപ്പാണെന്ന് അഹൂജ വ്യക്തമാക്കുന്നു. മണ്ടത്തരങ്ങള്‍ കൊണ്ട് പേര് കേട്ട ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന് ശേഷം വിവാദത്തില്‍ ഇടംപടിക്കുന്ന ബിജെപി നേതാവാണ് അഹൂജ.

രാവണനെതിരായ യുദ്ധത്തില്‍ ആദിവാസികളുടെ സൈന്യത്തെ ഉണ്ടാക്കിയത് ഹനുമാനാണ്. ഇവരെ യുദ്ധത്തിന് സജ്ജമാക്കിയതും പരിശീലിപ്പിച്ചതും ഭഗവാന് ശ്രീരാമനാണ്. ചിത്രകൂടത്തിലേക്ക് ശ്രീരാമന് വനവാസത്തിനായി പോകുമ്പോഴാണ് ഹനുമാന് ആദിവാസികളുടെ സൈന്യത്തെ ഉണ്ടാക്കിയത്. പിന്നീടാണ് രാമന് എത്തിച്ചേരുന്നതും ഇവര്‍ക്ക് പരിശീലനം നല്‍കുന്നതും. ഇത് അവരെ കരുത്തുറ്റ വിഭാഗമാക്കിയെന്നും അഹൂജ പറയുന്നു. അതേസമയം ഹനുമാന്റെ ചിത്രം ഡോ ബിആര്‍ അംബേദ്ക്കറുടെ ചിത്രത്തിനടിയില്‍ സ്ഥാപിച്ചത് ഒരിക്കല്‍ തന്റെ ശ്രദ്ധയിപ്പെട്ടിരുന്നു. ഇതുവഴി അവര്‍ ഹനുമാനെ അപമാനിച്ചിരിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു.
ഇക്കാര്യം മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപി കിരോരി ലാല്‍ മീണയുമായി സംസാരിച്ചിരുന്നു. നിങ്ങള്‍ ഈ തീരുമാനത്തില്‍ നാണക്കേട് തോന്നുമെന്നും ആദിവാസി എന്ന് സ്വയം പറയുകയും ഹനുമാനെ അനാദരിക്കുകയും ചെയ്യുകയാണ് നിങ്ങളെന്നും താന്‍ അദ്ദേഹത്തോടെ പറഞ്ഞെന്ന് അഹൂജ വ്യക്തമാക്കി. അംബേദ്ക്കറല്ല ഹനുമാനാണ് ദളിതുകളുടെ ഏറ്റവും വലിയ ദൈവമാകേണ്ടതെന്നും അഹൂജ പറഞ്ഞു. അതേസമയം ബിജെപിയുടെ വിവാദ എംഎല്‍എയായ അഹൂജ ഇതാദ്യമായിട്ടല്ല ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. നേരത്തെ ജെഎന്‍യു ക്യാംപസില്‍ നിന്ന് നിത്യേന 3000 ഗര്‍ഭനിരോധന ഉറകളും 2000 മദ്യക്കുപ്പികളും ലഭിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പശുക്കളെ കൊല്ലുന്നവരെ അതേ രീതിയില്‍ തന്നെ കൊല്ലണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications