രാഷ്ട്രപിതാവിന്റെ ത്യാഗങ്ങൾ ഓർക്കാൻ ഒരു ദിനം; അഹിംസയുടെ പ്രചാരകൻ, നേരാം ഗാന്ധി ജയന്തി ആശംസകൾ

ഒക്ടോബർ 2ന് രാജ്യം ഗാന്ധി ജയന്തി ദിനമായി ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന നേതാക്കളിലൊരാളായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധി ജയന്തിയായി ആചരിക്കുന്നത്. 1869 ഒക്ടോബർ 2ന് ഗുജറാത്തിലെ പോർബന്തറിലാണ് മഹാത്മാഗാന്ധി എന്ന നമ്മുടെ രാഷ്ട്രപിതാവ് ജനിച്ചത്. അതിനാൽ എല്ലാ വർഷവും ഒക്ടോബർ 2 ഗാന്ധി ജയന്തിയായി ആചരിക്കുന്നതോടൊപ്പം രാജ്യത്ത് ദേശീയ അവധിയും നൽകുന്നു.

അഹിംസ, സത്യം, ലാളിത്യം, സമാധാനപരമായ പ്രതിരോധം തുടങ്ങിയ ആശയങ്ങളുമായി ഗാന്ധിജി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി നൽകിയ സംഭാവനകളും സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശവും ഈ ദിവസം രാജ്യം ഓർക്കുന്നു. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി സ്‌മാരകങ്ങൾ സന്ദർശിക്കുകയും പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന പതിവുണ്ട്.

gandhi jayanti

മഹാത്മാഗാന്ധിയും ത്യാഗത്തിന്റെ നാളുകളും

മഹാത്മാഗാന്ധിയുടെ പേര് ഒരു രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ അതിരുകളിൽ മാത്രം ഒതുങ്ങുന്നതല്ല. അഹിംസയിലും മാനവികതയിലും അദ്ദേഹം പുലർത്തിയ ഉറച്ച വിശ്വാസമാണ് അദ്ദേഹത്തെ ലോകചരിത്രത്തിലെ ശ്രദ്ധേയനായ നേതാവാക്കി മാറ്റിയത്. പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും സമൂഹത്തിലും സമാധാനത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രാധാന്യം ഓർമിപ്പിക്കുന്ന വ്യക്തിത്വമായാണ് ഗാന്ധിജിയെ ലോകം മുഴുവൻ കാണുന്നത്.

ഗാന്ധിജിയുടെ ചിന്തയിൽ അഹിംസ എന്നത് മറ്റൊരാൾക്ക് ശാരീരികമായി മുറിവേൽപ്പിക്കാതിരിക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മറ്റുള്ളവരോട് വിദ്വേഷം പുലർത്തുന്നതും മോശം ചിന്തകൾ വളർത്തുന്നതും കടുത്ത വാക്കുകൾ ഉപയോഗിക്കുന്നതും വഞ്ചനയും കള്ളവും ഉൾപ്പെടെയുള്ള പ്രവൃത്തികളും അഹിംസയുടെ ആശയത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

സത്യത്തെ ജീവിതത്തിന്റെ പ്രധാന മൂല്യമായി കാണുകയും മനുഷ്യർക്കിടയിലെ സ്നേഹവും സഹകരണവും വളർത്തുകയും ചെയ്യുന്നതാണ് ഗാന്ധിജിയുടെ ആശയങ്ങളുടെ പ്രധാന ഭാഗം. അഹിംസ മനുഷ്യരുടെ പരസ്‌പര ബന്ധങ്ങളിൽ സമാധാനവും സഹവർത്തിത്വവും വളർത്തുന്ന ശക്തിയാണെന്നും അദ്ദേഹം കരുതി. അതിനാൽ തന്നെ ഗാന്ധിജയന്തി മഹാത്മാഗാന്ധിയുടെ ജീവിതവും ആശയങ്ങളും ഓർക്കാനുള്ള ദിവസം മാത്രമല്ല. സമാധാനം, സമത്വം, കരുണ, സത്യം, അഹിംസ എന്നിവയ്ക്ക് ഇന്നത്തെ ജീവിതത്തിലും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ്.

ഗാന്ധി ജയന്തി ആശംസകൾ

സത്യത്തിന്റെയും സമാധാനത്തിന്റെയും അഹിംസയുടെയും മൂല്യങ്ങൾ നമ്മുടെ ജീവിതത്തിൽ എന്നും പ്രചോദനമാകട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഗാന്ധി ജയന്തി ആശംസകൾ.

മഹാത്മാഗാന്ധിയുടെ ജീവിതവും ആശയങ്ങളും ഓർത്തുകൊണ്ട് സമാധാനപരവും സഹിഷ്‌ണുതയുള്ളതുമായ ഒരു സമൂഹത്തിനായി പ്രവർത്തിക്കാം. ഗാന്ധി ജയന്തി ആശംസകൾ.

സമാധാനത്തിന്റെയും സഹനത്തിന്റെയും കരുണയുടെയും ഗാന്ധിജിയുടെ സന്ദേശം വരും തലമുറകൾക്കും പ്രചോദനമാകട്ടെ. എല്ലാവർക്കും ഗാന്ധിജയന്തി ആശംസകൾ.

സത്യവും സ്നേഹവും അഹിംസയും ജീവിതത്തിൽ പിന്തുടർന്ന് മഹാത്മാഗാന്ധിയുടെ ഓർമ്മകളെ ആദരിക്കാം. ഹൃദയം നിറഞ്ഞ ഗാന്ധിജയന്തി ആശംസകൾ.

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ഗാന്ധിജയന്തി ദിനം എല്ലാവർക്കും ആശംസിക്കുന്നു.

അതേസമയം, ഐക്യരാഷ്ട്രസഭ ആചരിക്കുന്ന അന്താരാഷ്ട്ര അഹിംസാ ദിനവും ഒക്ടോബർ 2നാണ്. മഹാത്മാഗാന്ധിയുടെ അഹിംസാ ആശയങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. ബ്രിട്ടീഷുകാരോട് എതിരിടുമ്പോഴും സായുധ സമരത്തേക്കാൾ അദ്ദേഹം വിശ്വാസം അർപ്പിച്ചിരുന്നത് സത്യാഗ്രഹത്തിലും സമാധാനപരമായ സമരങ്ങളിലും ആയിരുന്നു.

ഗാന്ധി ജയന്തി ക്വിസുകൾ

1. മഹാത്മാ ഗാന്ധി ജനിച്ചത് ഏത് തീയതിയിലാണ്?
A. ഒക്ടോബർ 2, 1875
B. ഒക്ടോബർ 2, 1869
C. ജനുവരി 30, 1869
D. ആഗസ്‌റ്റ് 15, 1869

2. ഗാന്ധിജിയുടെ ജന്മസ്ഥലം ഏതാണ്?
A. രാജ്കോട്ട്
B. സൂറത്ത്
C. പോർബന്തർ
D. അഹമ്മദാബാദ്

3. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ഉപ്പുസത്യാഗ്രഹം ഏത് വർഷമാണ് നടന്നത്?
A. 1927
B. 1920
C. 1930
D. 1942

4. ഇന്ത്യയിൽ ഗാന്ധി ജയന്തി എല്ലാ വർഷവും ഒക്ടോബർ 2ന് ആചരിക്കുന്നു.
ശരി
തെറ്റ്

5. ഗാന്ധിജിയുടെ ആശയങ്ങളുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്നവ ഏതെല്ലാമാണ്? എല്ലാം തിരഞ്ഞെടുക്കുക.
A. ഹിംസാത്മക സമരം
B. സത്യാഗ്രഹം
C. അഹിംസ
D. സത്യം

gandhi jayanti

6. ഗാന്ധിജി നേതൃത്വം നൽകിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചത് ഏത് വർഷമാണ്?
A. 1930
B. 1935
C. 1942
D. 1940

7. ഗാന്ധിജിയുടെ പൂർണ്ണനാമം മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാണ്.
ശരി
തെറ്റ്

8. ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് ഏത് രാജ്യത്തുനിന്നാണ്?
A. ഇംഗ്ലണ്ട്
B. ശ്രീലങ്ക
C. ദക്ഷിണാഫ്രിക്ക
D. ബർമ

ഉത്തരങ്ങൾ

1. A 2. C 3. B 4. ശരി 5. A,B,C 6. D 7. A 8. C

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma