കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി; അറിയാം ചരിത്രവും പ്രാധാന്യവും, പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാം

Google Oneindia Malayalam News

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചനം നേടിയതിന്റെ അടയാളപ്പെടുത്തലായാണ് ഇന്ത്യ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഇന്ത്യ വീണ്ടും ഒരു സ്വാതന്ത്ര്യ ദിന ആഘോഷത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. വിപുലമായ ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ നാടെങ്ങും നടത്തുന്നത്. ഈ ആഘോഷ വേളയില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ചരിത്രവും പ്രധാന്യവും എന്തൊക്കെയാണെന്ന് പരിശോധിക്കാം...

 'ആരതി പൊടിയെ എനിക്ക് ഇഷ്ടമാണെങ്കിൽ ഇവിടെ ആർക്കേലും പ്രശ്നമുണ്ടോ?'; റോബിന്റെ മറുപടി, വൈറൽ 'ആരതി പൊടിയെ എനിക്ക് ഇഷ്ടമാണെങ്കിൽ ഇവിടെ ആർക്കേലും പ്രശ്നമുണ്ടോ?'; റോബിന്റെ മറുപടി, വൈറൽ

1

'വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മള്‍ വിധിയുമായി പോരാടി വിജയിച്ചു. ഇപ്പോള്‍ നമ്മുടെ പ്രതിജ്ഞ വീണ്ടെടുക്കാനുള്ള സമയമായിരിക്കുന്നു. അര്‍ദ്ധരാത്രിയില്‍, ലോകം ഉറങ്ങുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണര്‍ന്നെഴുന്നേറ്റു. '1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ നെഹ്റു ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ ചരിത്രപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

2

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും നേരിട്ട യാതനകളില്‍ നിന്നും പോരാട്ടങ്ങള്‍ക്കൊടുവില്‍ മോചിതയായ ഇന്ത്യയുടെ സന്തോഷം മുഴുവന്‍ ആ വാക്കുകളില്‍ നിഴലിച്ചിരുന്നു. എല്ലാ വര്‍ഷവും, പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍,മറ്റ് മത്സരങ്ങള്‍ എന്നിവയോടെ രാജ്യം മുഴുവന്‍ സ്വാതന്ത്ര്യം ആഘോഷിക്കപ്പെട്ടുന്നുണ്ട്.

3

പതാക ഉയര്‍ത്തലിനൊപ്പം അഭ്യാസപ്രകടനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ദേശീയ ഗാനാലാപനം എന്നിങ്ങനെ നിരവധി പരിപാടികളോടെയാണ് രാജ്യം എങ്ങു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നമ്മള്‍ എല്ലാവരും സ്വാതന്ത്ര്യ ദിനം ആശംസകള്‍ അറിയിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.

4

ഇന്ത്യ സ്വതന്ത്രമായി മാറുന്നതിന് പതിനായിരക്കണക്കിന് ആളുകളുടെ ജീവനാണ് ബലി നല്‍കേണ്ടി വന്നത്. ആ ധീരരുടെ സ്മരണയില്‍ ഒരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാം. ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍, നാനാത്വത്തിലും ഏകത്വം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടെത്. 'ഇന്ത്യ' എന്ന ആശയത്തെ വിഭജിക്കാന്‍ ഒന്നിനെയും അനുവദിക്കരുത്. സ്വാതന്ത്ര്യദിനാശംസകള്‍!

5

കാലമെത്ര മുന്നോട്ട് പോയാലും നമ്മള്‍ എത്ര പുരോഗതി കൈവരിച്ചാലും രാജ്യത്തെ സാമ്രാജ്യത്ത്വ ശക്തികളുടെ കൈകളില്‍ നിന്ന് തിരിച്ചുപിടിച്ച ധീര യോദ്ധാക്കളെ സ്മരിക്കാന്‍ മറക്കരുത്. സ്വാതന്ത്ര്യ ദിനാശംസകള്‍!, സ്വാതന്ത്ര്യം പണത്താല്‍ വാങ്ങാന്‍ കഴിയില്ല. ബ്രിട്ടീഷ് രാജിനെതിരായ വര്‍ഷങ്ങളുടെ പോരാട്ടത്തിലൂടെ ഞങ്ങള്‍ സമ്പാദിച്ചു. ഈ സ്വാതന്ത്ര്യദിനത്തില്‍ നമ്മുടെ രാജ്യത്തിനായി പോരാടിയ എല്ലാവരെയും നമുക്ക് ഓര്‍ക്കാം!

ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala

ഇന്ന് നിങ്ങൾക്ക് 'കണ്ടകശനി' ആണോ? അതോ ഭാഗ്യം തേടി വരുമോ... നിങ്ങളുടെ ഇന്നത്തെ നാള്‍ ഫലം അറിയാംഇന്ന് നിങ്ങൾക്ക് 'കണ്ടകശനി' ആണോ? അതോ ഭാഗ്യം തേടി വരുമോ... നിങ്ങളുടെ ഇന്നത്തെ നാള്‍ ഫലം അറിയാം

English summary
Happy Independence Day 2022: Best Wishes, Quotes, Messages, Images, WhatsApp Status In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X