കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഹരക് സിംഗ്, ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചത് ഈ ഓഫര്‍
ദില്ലി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസില്‍ കയറാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ ഹരക് സിംഗ് റാവത്തിന് ഒടുവില്‍ നേട്ടം. അദ്ദേഹത്തെ കോണ്‍ഗ്രസ് തിരിച്ചെടുത്തിരിക്കുകയാണ്. നേരത്തെ ബിജെപി നേതൃത്വം ഹരക് സിംഗിനെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമം ഹരക് സിംഗ് ആരംഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഹരക് സിംഗിനെ തിരിച്ചെടുക്കേണ്ട എന്നായിരുന്നു പ്രവര്‍ത്തകര്‍ക്കിടയിലെ പൊതുവികാരം. നിരവധി എംഎല്‍എമാരാണ് അദ്ദേഹം വേണ്ടെന്ന് പറഞ്ഞത്. ഹരീഷ് റാവത്തും ഹരക് സിംഗിനെ കൊണ്ടുവരുന്നതില്‍ എതിര്‍പ്പറിയിച്ചിരുന്നു.

എല്ലാ എതിര്‍പ്പുകളെയും മറികടന്നാണ് ഇപ്പോള്‍ ഹരക് സിംഗ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുന്നതാവും തന്റെ പാര്‍ട്ടിയോടുള്ള ക്ഷമാപണമെന്ന് ഹരക് സിംഗ് റാവത്ത് പറഞ്ഞു. എന്നെ ഉപയോഗിച്ച് വലിച്ചെറിയാമെന്ന് ബിജെപി കരുതിയത്. തീര്‍ച്ചയായും ഞാനാകെ നിരാശനാണ്. അമിത് ഷായോട് വാക്ക് പറഞ്ഞ പോലെ അവസാന നിമിഷം വരെ ഞാനല്ല സൗഹൃദം തകര്‍ത്തതെന്നും, ബിജെപി തന്നെയാണ് അത് ചെയത്തെന്നും ഹരക് സിംഗ് പറഞ്ഞു. അതേസമയം ഹരക് സിംഗ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് ഹൈക്കമാന്‍ഡിന് വാക്ക് നല്‍കിയത് കൊണ്ടാണ്. സീറ്റിന്റെ കാര്യത്തിലാണ് അദ്ദേഹം സീനിയര്‍ നേതാക്കള്‍ക്ക് വാക്ക് നല്‍കി.
കഴിഞ്ഞ ദിവസം തന്നെ ഹരക് സിംഗ് ദില്ലിയിലെത്തി ക്യാമ്പ് ചെയ്തിരുന്നു. ഇത് കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നതിന് വേണ്ടിയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് 10 സീറ്റ് നേടിക്കൊടുക്കുമെന്ന ഉറപ്പിലാണ് ഹരക് പാര്‍ട്ടിയിലെത്തിയത്. തന്റെ പ്രഭാവം ഉപയോഗിച്ച് ഇത്രയും സീറ്റ് വിജയിച്ചിരിക്കും എന്നാണ് ഉറപ്പ്. നേരത്തെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. ഹരീഷ് റാവത്ത് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സമയത്തായിരുന്നു ഹരക് സിംഗിന്റെ കൂറുമാറ്റം നടന്നത്. കോണ്‍ഗ്രസില്‍ നിന്ന് 9 എംഎല്‍എമാരെയാണ് അദ്ദേഹം അടര്‍ത്തിയെടുത്തത്. താന്‍ ഉള്ളപ്പോള്‍ ഹരക് സിംഗിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് ഹരീഷ് റാവത്ത് പരസ്യമായി തന്നെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനവും ഹരക് സിംഗിനെ കൊണ്ടുവരാന്‍ താല്‍പര്യപ്പെടുന്നില്ല. അവസരവാദിയാണെന്ന വിമര്‍ശനവും ശക്തമാണ്. അതേസമയം ഗാര്‍വാല്‍ മേഖലയില്‍ ഹരക് സിംഗിനുള്ള സ്വാധീനം ശക്തമാണ്. ഇതുവരെ ഒരു തിരഞ്ഞെടുപ്പും ഹരക് സിംഗ് തോറ്റിട്ടില്ല. എന്നാല്‍ ടീം പ്ലെയറല്ല ഹരക് സിംഗ് എന്ന ആരോപണം ശക്തമാണ്. തനിക്ക് ഇഷ്ടമുള്ളത് പോലെ പ്രവര്‍ത്തിക്കുന്നതാണ് ഹരക് സിംഗിന്റെ ശൈലി. ബിജെപിയിലും ഇതേ രീതി തന്നെയായിരുന്നു. മരുമകള്‍ അനുകൃതി ഗുസൈനും തനിക്കും ഇത്തവണ ടിക്കറ്റ് നല്‍കണമെന്ന് പറഞ്ഞായിരുന്നു ഹരക് സിംഗ് ബിജെപി നേതൃത്വത്തെ സമ്മര്‍ദത്തിലാക്കിയത്. ദില്ലിയിലേക്ക് പോയി കോണ്‍ഗ്രസ് നേതാക്കളെ കാണുകയും ചെയ്തിരുന്നു. ഇതോടെ ബിജെപി പിടിച്ച് പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications