മമതയുടെ റാലിയില്‍ തിളങ്ങി ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും, കള്ളന്‍മാര്‍ക്കെതിരെ പോരാട്ടം
Recommended Video

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ പ്രതിപക്ഷ റാലിയില്‍ താരമായി ഹര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും. ഇരുവരുടെയും ഗംഭീര പ്രസംഗങ്ങള്‍ക്ക് വലിയ കൈയ്യടികളാണ് ലഭിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന മഹാസഖ്യം ബിജെപിയെ തകര്‍ത്തെറിയുമെന്ന് ഇരുവരും പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസ് കള്ളന്‍മാര്‍ക്കെതിരെ പോരാടാനായിരുന്നു ആഹ്വാനം ചെയ്തത്. പ്രതിപക്ഷ സഖ്യം പോരാടുന്നത് രാജ്യത്തെ കൊള്ളയടിക്കുന്ന കള്ളന്‍മാര്‍ക്കെതിരെയാണെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിപ്പിച്ചതിന് മമതാ ബാനര്‍ജിക്ക് നന്ദി പറഞ്ഞിട്ടുണ്ട് ഹര്‍ദിക്. ഇത് ബിജെപിയുടെ തകര്‍ച്ചയുടെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷ റാലി ബിജെപിയുടെ ഭരണകാലത്ത് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ആര്‍എസ്എസിന്റെ ബിജെപിയുടെയും പതനം മഹാസഖ്യം ഉറപ്പ് വരുത്തും. രാജ്യം വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും ദളിതരെയും ബിജെപി കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണം കൊണ്ട് അടിച്ചമര്‍ത്തിയിരിക്കുകയാണ്. ബിജെപി ഭരണത്തില്‍ എല്ലാവരും ഭയത്തിലാണ്. അവരെ താഴെയിറക്കേണ്ടത് അത്യാവശ്യമാണ്. മഹാസഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും മേവാനി പറഞ്ഞു.












Click it and Unblock the Notifications