Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദിന്റെ അനുയായിയുടെ ഭാര്യയെ പീഡിപ്പിച്ചു, ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ പരാതി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യക്കും മുന്‍ താരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വന്‍ വെളിപ്പെടുത്തലുമായി ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ ഭാര്യ. ഹര്‍ദിക് അടക്കമുള്ളവര്‍ തന്നെ പീഡിപ്പിച്ചെന്നാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യ ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ തുടരെ പ്രതിസന്ധിയിലാണ് ഹര്‍ദിക്. നിലവില്‍ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഹര്‍ദിക്. ദാവൂദിന്റെ അനുയായി റിയാസ് ഭട്ടിയുടെ ഭാര്യ രഹനുമ ഭട്ടിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഹര്‍ദിക്കിനെ കൂടാതെ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്.

1

തന്നെ ഭര്‍ത്താവ് ഉന്നതര്‍ക്കൊപ്പം ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ അനുവാദത്തോടെ ഹര്‍ദിക്കും രാജീവ് ശുക്ലയും തന്നെ പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. റിയാസ് ഭട്ടിയുടെ ബിസിനസ് പങ്കാളികളുമായി താന്‍ കിടക്ക പങ്കിടണമെന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്. ഇതിനായി അയാള്‍ എന്നെ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു. ഉന്നതരായിരുന്നു അയാളുമായി ബന്ധമുണ്ടായിരുന്നതെന്നും രഹനുമ പറയുന്നു. അതേസമയം എവിടെ വെച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്ന കാര്യമൊന്നും ഇവര്‍ പറഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് പൂര്‍ണമായും വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

2021 സെപ്റ്റംബര്‍ 24നാണ് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ കേസ് എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പരാതിയില്‍ സ്ഥലമോ തിയതിയോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. വിവാഹത്തിന് ശേഷം റിയാസ് തന്നെ പലതവണ പീഡിപ്പിച്ചെന്നും, ബിസിനസ്സുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ ഭര്‍ത്താവിന്റെ അനുവാദത്തോടെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ തന്നെയും രണ്ട് മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്. താന്‍ പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് യുവതി പറയുന്നു.

പല തവണ അധികാരികളോട് പരാതി പറഞ്ഞു. എന്നോട് പണം നല്‍കാനാണ് അവര്‍ പറഞ്ഞത്. എന്തിനാണ് അഴിമതി ഞാന്‍ വ്യാപിപ്പിക്കുന്നത്. എനിക്ക് പരാതിപ്പെടാന്‍ അധികാരമുണ്ട്. അവരാണ് ക്രിമിനലുകളെന്നും യുവതി പറഞ്ഞു. റിയാസ് ഭട്ടിക്കെതിരെ അറസ്റ്റ് ഫണ്ടുണ്ട്. പണത്തിന്റെ കുറവ് ഇയാള്‍ക്കുള്ളത് കൊണ്ട് എനിക്ക് ചെലവിന് പോലും തരുന്നില്ല. പലരെയും ഞാന്‍ താമസിക്കുന്ന ഇടത്തേക്ക് അയക്കുകയാണ്. ഇവരുമായി ശാരീരിക ബന്ധം പുലര്‍ത്തണമെന്നും, അതിലൂടെ പണം ലഭിക്കുമെന്നുമാണ് ഭട്ടി പറഞ്ഞത്. എന്നെ വേശ്യാവൃത്തിയിലേക്കാണ് അയാള്‍ തള്ളിയിട്ടത്. നടപടിയെടുത്തില്ലെങ്കില്‍ ഇത് അവസാനിക്കാന്‍ പോകുന്നില്ലെന്നും യുവതി പറഞ്ഞു.

2011-12 കാലഘട്ടത്തില്‍ ക്രിക്കറ്ററുമായും 2015ല്‍ മറ്റൊരു കായിക താരവുമായും അയാളുടെ സുഹൃത്തുക്കളുരമായും ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതയായെന്ന് പരാതിയില്‍ പറയുന്നു. മദ്യലഹരിയിലാണ് ഹര്‍ദിക് പാണ്ഡ്യയും രണ്ട് കൂട്ടുകാരും തന്നെ പീഡിപ്പിച്ചത്. രാജീവ് ശുക്ല തന്നെ പീഡിപ്പിച്ചതിന് പിന്നാലെ ഭീഷണിപ്പെടുത്തി. ചിത്രങ്ങളും വീഡിയോകളു പരാതിപ്പെട്ടാല്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. താന്‍ 2016 മുതല്‍ റിയാസ് ഭട്ടിയില്‍ നിന്ന് അകന്നാണ് താമസിക്കുന്നത്. എന്നാല്‍ 2019ല്‍ തന്നെ തട്ടിക്കൊണ്ടുപോയി ഇതേ തൊഴിലിലേക്ക് തള്ളിയിട്ടെന്നും യുവതി ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+