ഹരിയാനയും ജമ്മുവും ബിജെപിയെ കൈവിട്ടു; ദേശീയ തലത്തിലെ മാറ്റത്തിന്റെ സൂചനയോ? എക്‌സിറ്റ് പോൾ വിശകലനം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ മാറുന്നതിന് മുൻപ് തന്നെ എത്തിയ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഹരിയാനയിലെയും ജമ്മു കാശ്‌മീരിലേതും. മുൻ ട്രെൻഡുകളെ ശരിവച്ചു കൊണ്ട് രണ്ടിടത്തും ബിജെപി പിന്നോട്ട് പോവുന്നു എന്നതാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ മിക്കവയും പ്രവചിക്കുന്നത്. ഹരിയാനയിൽ ഭൂരിഭാഗം സർവേകളും കോൺഗ്രസിന് അധികാരം കിട്ടുമെന്ന് തന്നെയാണ് പറയുന്നത്.
ജമ്മു കാശ്‌മീരിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നില്ലെങ്കിലും നാഷണൽ കോൺഫറൻസിന്റെ മുന്നേറ്റം സുനിശ്ചിതമാണെന്ന് കൂടുതൽ പേരും വ്യക്തമാക്കുന്നു. ഇതോടെയാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫല സൂചനകളുടെ ബാക്കിപത്രമാണോ ഇപ്പോഴത്തെ എക്‌സിറ്റ് പോളുകളും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ഹരിയാനയിൽ ആർക്ക് മുൻതൂക്കം?
ഏഴോളം എക്‌സിറ്റ് പോളുകളാണ് ഹരിയാനയിൽ കോൺഗ്രസിന്റെ മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്. അതിൽ കൂടുതൽ സർവേകളും പാർട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് പറയുന്നത്. ഇന്ത്യ ടുഡേ സി വോട്ടർ സർവേ, ധ്രുവ് റിസർച്ച്, പീപ്പിൾസ് പൾസ്, റിപ്പബ്ലിക് ടിവി-പി മാർക് എന്നിങ്ങനെ പ്രമുഖർ എല്ലാം തന്നെ കോൺഗ്രസിന്റെ വിജയം ഉറപ്പിക്കുന്നു. ബിജെപിക്ക് രണ്ടാം സ്ഥാനം മാത്രമാണ് ഇവിടെ പ്രവചിക്കുന്നത്. അതും കോൺഗ്രസിന്റെ പകുതി സീറ്റ് പോലുമില്ലാതെ.
ജമ്മു കാശ്‌മീരിലെ സ്ഥിതി എന്ത്?
പത്ത് വർഷത്തിന് ശേഷമാണ് ജമ്മു കാശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. അവിടെയാവട്ടെ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നേടിയെടുക്കാൻ സാധിക്കില്ലെന്നാണ് കൂടുതൽ സർവേകളും പ്രവചിക്കുന്നത്. എന്നാൽ ഒറ്റയ്ക്ക് ഭരിക്കാൻ ഒരു പാർട്ടിക്കും ഇവിടെ കേവല ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേറും എന്നാണ് സർവേകൾ പറയുന്നത്. ഇന്ത്യ ടുഡേ സി വോട്ടർ, ആക്‌സിസ് മൈ ഇന്ത്യ ഉൾപ്പെടെ ഇതേ പ്രവചനം നടത്തുന്നു.
ദേശീയ തലത്തിലെ മാറ്റത്തിന്റെ സൂചനയോ?
യഥാർത്ഥത്തിൽ ഈ രണ്ട് സംസ്ഥാനങ്ങളിലും എക്‌സിറ്റ് പോളുകൾ ശരിവച്ച് കൊണ്ട് ബിജെപിയുടെ പ്രതിപക്ഷ കക്ഷികൾ ഭരണത്തിലേറിയാലും അത് പൂർണമായും ദേശീയ രാഷ്ട്രീയത്തിലെ പ്രതിഫലനമാണ് എന്ന് നമുക്ക് പറയാൻ കഴിയില്ല. ഈ രണ്ടിടത്തും മറ്റൊരുപാട് ഘടകങ്ങൾ, അതിലേറെയും പ്രാദേശിക തലത്തിലുള്ളവ സ്വാധീനിച്ചു എന്ന് വേണം പറയാം.
ഉദാഹരണത്തിന് ഹരിയാനയിൽ കഴിഞ്ഞ രണ്ട് തവണയായി ഭരിക്കുന്ന ബിജെപിക്ക് എതിരെ കാര്യമായ ഭരണ വിരുദ്ധ വികാരം അലയടിച്ചിരുന്നു. ജാട്ടുകളുടെ എതിർപ്പ്, ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം, കർഷക പ്രക്ഷോഭം എന്നിവയൊക്കെ ഹരിയാനയുടെ രാഷ്ട്രീയ മണ്ണിൽ ബിജെപിയുടെ വേരറുക്കാൻ പാകത്തിലുള്ള കാര്യങ്ങൾ തന്നെയായിരുന്നു എന്നതാണ് വാസ്‌തവം.
അതേപോലെ തന്നെ ജമ്മു കാശ്‌മീരിൽ സമാനമായ ചില പ്രാദേശിക വിഷയങ്ങൾ തന്നെയാണ് ബിജെപിക്ക് വെല്ലുവിളിയാവുക. പ്രധാനമായും അത് കാശ്‌മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്ത് കളഞ്ഞതും സംസ്ഥാന പദവി ഇല്ലാതാക്കിയതും ഉൾപ്പെടെയാണ്. ഉയർത്തിക്കാട്ടി തന്നെയായിരുന്നു കോൺഗ്രസും, എൻസിയും ഇവിടെ പ്രചരണം നടത്തിയത്.
ദേശീയ തലത്തിൽ ഈ ഫലങ്ങൾ നിർണായകമാവുക ഇങ്ങനെ
മറ്റൊരു തരത്തിൽ നോക്കിയാൽ ദേശീയ തലത്തിൽ ഈ ഫലങ്ങൾ ബിജെപിക്ക് തിരിച്ചടിയാവും എന്നുറപ്പാണ്. ലോക്‌സഭയിൽ എൻഡിഎക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭ ഇന്നും അവർക്കൊരു വെല്ലുവിളി തന്നെയാണ്. കാരണം ഈ രണ്ടിടത്തെയും രാജ്യസഭാ പ്രാതിനിധ്യം പ്രതിപക്ഷത്തിന് അനുകൂലമായി മാറും. എംഎൽഎമാരുടെ എണ്ണത്തിലെ ഈ കളികൾ ബിജെപിക്ക് രാജ്യസഭയിൽ തിരിച്ചടിയാവും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications