Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ ഒറ്റയ്ക്ക് പോരാടാന്‍ ബിജെപി, കണക്കുകളില്‍ പിന്നില്‍; ഇന്ത്യാ സഖ്യത്തിന് മുന്‍തൂക്കം

ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര അമിത് ഷാ. 2019ല്‍ ജെജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ മത്സരം ഒറ്റയ്ക്കായിരുന്നു. അത് തന്നെ ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് അമിത് ഷാ പറയുന്നത്. അതേസമയം കാര്യങ്ങള്‍ ഇപ്പോഴും ബിജെപിക്ക് അനുകൂലമല്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും അഞ്ച് സീറ്റുകള്‍ വീതമാണ് നേടിയത്. 2019ല്‍ ബിജെപി എല്ലാ സീറ്റിലും വിജയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിന് ഇവിടെ വിജയിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ അമിത് ഷാ തന്നെ നേരിട്ടെത്തുകയായിരുന്നു.

amit-shah

ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. നയ്യാബ് സിംഗ് സെയ്‌നിയുടെ നേതൃത്വത്തില്‍ തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ അറിയിച്ചു. മനോഹര്‍ ലാല്‍ ഖട്ടാറിന് പകരമാണ് സെയ്‌നി നേരത്തെ മുഖ്യമന്ത്രിയായത്. അതേസമയം പത്ത് വര്‍ഷത്തെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

2,70000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഹരിയാനയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. പല അസാധ്യ കാര്യങ്ങളും സാധ്യമാക്കിയത് മോദി സര്‍ക്കാരാണ്. അയോധ്യയിലെ രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും, പാകിസ്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മറുപടി നല്‍കിയതും, രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയംകൊണ്ടുവന്നതുമെല്ലാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് അഴിമതിയും കമ്മീഷനും ചേര്‍ന്ന പാര്‍ട്ടിയാണ്. അവര്‍ക്ക് ഹരിയാനയില്‍ വികസനം കൊണ്ടുവരാനാവില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ഹരിയാന പിടിക്കണമെന്നും പ്രവര്‍ത്തകരോട് അമിത് ഷാ പറഞ്ഞു. അതേസമയം ഹരിയാനയില്‍ പക്ഷേ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്ന് പറയാനാവില്ല. വോട്ട് ശതമാനത്തില്‍ കാര്യമായ ഇടിവാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ടത്.

58.21 ശതമാനം വോട്ട് 2019ല്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് 46.11 ശതമാനത്തിലേക്കാണ് വീണത്. അതുപോലെ കോണ്‍ഗ്രസിന് 28.51 ശതമാനം വോട്ടായിരുന്നു ഉണ്ടായിരുന്നത്. അത് 43.67 ആയി ഉയര്‍ന്നു. ആംആദ്മി പാര്‍ട്ടി കുരുക്ഷേത്രയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ അവരുടെ വോട്ട് ശതമാനം 0.36 ശതമാനത്തില്‍ നിന്ന് 3.94 ശതമാനമായി ഉയര്‍ന്നു.

ജെജെപിക്ക് ഇത്തവണ 1.74 ശതമാനം വോട്ടാണ് ലഭിച്ചത്. നിയമസഭാ മണ്ഡലങ്ങള്‍ നോക്കുകയാണെങ്കില്‍ ഹരിയാനയിലെ 90 സീറ്റില്‍ ബിജെപി 44 എണ്ണത്തില്‍ വിജയിച്ചേക്കും. കോണ്‍ഗ്രസ് 42ല്‍ ജയിക്കും. എഎപി നാല് സീറ്റിലും വിജയിക്കും. ഇതോടെ ഇ ന്ത്യ സഖ്യത്തിന് മുന്‍തൂക്കമുണ്ടാവും. ബിജെപി 46 സീറ്റെന്ന മാന്ത്രിക സംഖ്യ കടക്കാനാവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യ സഖ്യത്തിന് പക്ഷേ നേരിയ ഭൂരിപക്ഷത്തോടെ ഭരണം പിടിക്കാനാവും. കോണ്‍ഗ്രസ് റോത്തക്, സിര്‍സ മണ്ഡലത്തിലെ എല്ലാ നിയമസഭ സീറ്റുകളില്‍ ലീഡ് നേടിയിട്ടുണ്ട്. ബിജെപി കര്‍ണാലില്‍ മാത്രമാണ് ഇത്തവണ ലീഡ് ചെയ്യുന്നത്. എഎപിയുമായി ചേര്‍ന്ന് മത്സരിച്ചാല്‍ ഇവിടെ കോണ്‍ഗ്രസിന് ഭരണം പിടിക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+