Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഗോദയിൽ വിനേഷിന്റെ എതിരാളി ആരെന്നറിയണ്ടേ? ബിജെപി ഒരുങ്ങി തന്നെ, ഹരിയാനയിൽ തീപാറും

ന്യൂഡൽഹി: വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയമുറപ്പിക്കാൻ കൂടുതൽ നീക്കങ്ങളുമായി ബിജെപി. ഇതിന്റെ ഭാഗമായി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി ഇപ്പോൾ. ഇതിൽ എല്ലാവരും ഉറ്റുനോക്കുന്ന കാര്യം പ്രമുഖ ഗുസ്‌തി താരം വിനേഷ് ഫോഗട്ടിന് ആരാവും എതിരാളി എന്നതാണ്. ഈ മണ്ഡലത്തിലേത് ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

നിർണായക മണ്ഡലങ്ങളിൽ ഉൾപ്പെടെ 21 പേരുകൾ കൂടി ഉൾപ്പെടുത്തിയാണ് രണ്ടാം സ്ഥാനാർത്ഥി പട്ടിക ബിജെപി ഇന്ന് പുറത്തുവിട്ടത്. 90 അംഗ നിയമസഭയിലേക്ക് ഇതുവരെ 87 സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. ജുലാനയിൽ നിന്ന് കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നവിനേഷ് ഫോഗട്ടിനെതിരെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയെയാണ് ബിജെപി മത്സര രംഗത്ത് ഇറക്കാൻ തുനിയുന്നത്.

vineshphogatelection

ഇത്തവണ ഭരണം വിട്ടുകൊടുക്കാതിരിക്കാൻ രണ്ടും കൽപ്പിച്ച് തന്നെയാണ് ബിജെപി ഇറങ്ങുന്നതെന്ന് സ്ഥാനാർത്ഥി പട്ടിക വ്യക്തമാക്കി തരും. നിരവധി മുൻനിര നേതാക്കളെ ഉൾപ്പെടുത്തിയാണ് രണ്ടാംഘട്ട പട്ടിക വന്നിരിക്കുന്നത്. മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കൾക്ക് ഉപകാരസ്‌മരണയായി സീറ്റ് നൽകുന്ന കാഴ്‌ചയും കാണാനുണ്ട്.

നേരത്തെ ജെജെപിയിൽ ഉണ്ടായിരുന്ന ദേവേന്ദർ സിംഗ് ബബ്ലി ഇപ്പോൾ തോഹാനയിൽ നിന്ന് മത്സരിച്ചേക്കും. അടുത്തിടെ പാർട്ടിയിലേക്ക് വന്ന മുൻ ഹരിയാന മുഖ്യമന്ത്രി ബൻസി ലാലിന്റെ ചെറുമകളുമായ ശ്രുതി ചൗധരി തോഷാമിൽ നിന്ന് മത്സരിക്കും. തെക്കൻ ഹരിയാനയിലെ വിവിധ മേഖലകളിൽ സ്വാധീനം ഉറപ്പിക്കുക ലക്ഷ്യമിട്ടാണ് ബിജെപി ഇക്കുറി സ്ഥാനാർത്ഥികളെ ഇറക്കുന്നത്.

67 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചത്. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെ കർണാൽ ലദ്‌വ സീറ്റിലേക്ക് കൂടി പാർട്ടി മത്സരിപ്പിക്കുന്നുണ്ട്. 2019നും 2024നും ഇടയിൽ കുരുക്ഷേത്രയിൽ നിന്നുള്ള എംപിയായിരുന്നു നയാബ് സിംഗ് സൈനി. ഇത്തരത്തിൽ മുൻനിര നേതാക്കൾ പലരെയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്.

ഒക്‌ടോബർ അഞ്ചിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ. ഹരിയാനയിൽ തുടർച്ചയായ മൂന്നാം വിജയമാണ് ബിജെപി ഇക്കുറി ലക്ഷ്യമിടുന്നത്. എന്നാൽ ഈ ലക്ഷ്യം കഴിഞ്ഞ തവണത്തേത്‌ പോലെ എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ, പ്രത്യേകിച്ച് പ്രതിപക്ഷമായ കോൺഗ്രസ് വലിയ നീക്കങ്ങളുമായി കളം പിടിച്ച സാഹചര്യത്തിൽ.

അതിന്റെ ഭാഗമായാണ് കോൺഗ്രസ് ഒളിമ്പിക് ഹീറോയിൻ വിനേഷ് ഫോഗട്ടിനെ ഉൾപ്പെടെ മത്സര രംഗത്ത് കൊണ്ട് വന്നിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് രാജ്യമെമ്പാടും അലയടിച്ച ബിജെപി വിരുദ്ധ തരംഗം നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രയോജനപ്പെടുത്താൻ കഴിയുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. അതിന് സാധിച്ചാൽ ഹരിയാനയിൽ ഭരണം മാറിമറിയാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+