'കോണ്‍ഗ്രസുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കും, കൈ വെട്ടും', വിവാദമായി ബിജെപി എംപിയുടെ കൊലവിളി
ദില്ലി: ഹരിയാനയിലെ ബിജെപി എംപിയുടെ കൊലവിളി പ്രസംഗം വിവാദത്തില്‍. ബിജെപി നേതാവായ മനീഷ് ഗ്രോവറിന് എതിരെ വന്നാല്‍ കോണ്‍ഗ്രസുകാരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും കൈകള്‍ വെട്ടിക്കളയും എന്നുമാണ് ബിജെപി എംപിയായ അരവിന്ദ് ശര്‍മയുടെ ഭീഷണി. കഴിഞ്ഞ ദിവസം കര്‍ഷകര്‍ ഘരാവോ ചെയ്ത ബിജെപി നേതാവാണ് മനീഷ് ഗ്രോവര്‍. റോത്തക് ജില്ലയിലെ കിലോയ് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് രോഷാകുലരായ കര്‍ഷകര്‍ ബിജെപി നേതാവിനെ തടഞ്ഞ് വെച്ചത്. റോത്തകില്‍ നിന്നുളള ബിജെപി എംപിയാണ് അരവിന്ദ് ശര്‍മ.
ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് അരവിന്ദ് ശര്‍മ എംപി കൊലവിളി നടത്തിയത്. കയ്യടികളോടെയാണ് അണികള്‍ നേതാവിന്റെ വാക്കുകള്‍ സ്വീകരിച്ചത്. 25 വര്‍ഷം കോണ്‍ഗ്രസ് നേതാക്കള്‍ വട്ടത്തിലോടുമെന്നും അതേസമയം ബിജെപി ഭരണം നടത്തുമെന്നും അരവിന്ദ് ശര്‍മ പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയുമായി ചേര്‍ന്ന് സഖ്യമായി മത്സരിച്ചാണ് ഹരിയാനയില്‍ ബിജെപി അധികാരത്തില്‍ വന്നത്.
ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

ഹരിയാനയില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുളള കര്‍ഷക പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി നേതാവായ മനീഷ് ഗ്രോവര്‍ സമരം നടത്തുന്ന കര്‍ഷകരെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. പണിയില്ലാത്ത മദ്യപാനികള്‍ ആണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്നത് എന്നാണ് ബിജെപി നേതാവ് അധിക്ഷേപിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം
ക്ഷേത്രത്തിനുളളില്‍ എട്ട് മണിക്കൂറോളമാണ് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാതെ മനീഷ് ഗ്രോവര്‍ കുടുങ്ങിയത്. പിന്നീട് കര്‍ഷകര്‍ പോകാന്‍ അനുവദിച്ചപ്പോള്‍ കൈ കൂപ്പിയാണ് മനീഷ് ഗ്രോവര്‍ മടങ്ങിയത്. എന്നാലിത് മാപ്പ് പറഞ്ഞത് അല്ലെന്നാണ് ബിജെപി നേതാവിന്റെ വിശദീകരണം. ആളുകള്‍ക്ക് നേരെ കൈവീശിയതാണ് എന്നും മനീഷ് ഗ്രോവര്‍ പറഞ്ഞു. എപ്പോഴൊക്കെ ക്ഷേത്രത്തില്‍ വരണമെന്ന് തോന്നുന്നുവോ അപ്പോഴൊക്കെ വരുമെന്നും മനീഷ് ഗ്രോവര്‍ പ്രതികരിച്ചു.
മന്ത്രി രവീന്ദ്ര രാജു, റോത്തക് മേയര്‍ മന്‍മോഹന്‍ ഗോയല്‍, ബിജെപി നേതാവ് സതീഷ് നന്‍ഡാല്‍ എന്നിവരേയും കര്‍ഷകര്‍ ക്ഷേത്രത്തിനുളളില്‍ ബന്ദിയാക്കിയിരുന്നു. നാല് വശത്ത് നിന്നും കര്‍ഷകര്‍ ക്ഷേത്രം വളയുകയായിരുന്നു. ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും അടക്കമുളള നിരവധി കര്‍ഷകരാണ് ഒരു വര്‍ഷത്തോളമായി ദില്ലി അതിര്‍ത്തികളില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നത്.












Click it and Unblock the Notifications