ഹരിയാനയില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മനോഹര്‍ ലാല്‍ ഖട്ടാര്‍; ജെജെപി സഖ്യത്തിന് പുറത്തേക്ക്?
ന്യൂഡല്‍ഹി: ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവെച്ചു. തീര്‍ത്തും അപ്രതീക്ഷിതമായ നീക്കത്തിലായിരുന്നു അദ്ദേഹത്തിന്റെ രാജി. ഇന്ന് രാവിലെ ഗവര്‍ണര്‍ ബണ്ഡാരു ദത്താത്രേയയെ കണ്ട ഖട്ടാര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം മന്ത്രിസഭ മൊത്തം രാജിവെച്ചിട്ടുണ്ട്. ജെജെപിയുമായി ലോക്‌സഭാ സീറ്റ് വിഭജനത്തിലുള്ള തര്‍ക്കം അനന്തമായി നീളുന്നതാണ് ഖട്ടാര്‍ രാജിവെക്കാന്‍ കാരണമായതെന്നാണ് സൂചന.
ജെജെപി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തേക്ക് എന്നാണ് സൂചന. കര്‍ഷക സമരത്തിന്റെ സമയത്ത് പോലും ബിജെപിയെ അടിയുറച്ച് പിന്തുണച്ച ജെജെപിയാണ് ഇപ്പോള്‍ സഖ്യം വിടാന്‍ ഒരുങ്ങുന്നത്. അതേസമയം ഖട്ടാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കര്‍നാലില്‍ നിന്ന് ബിഖട്ടാര്‍ മത്സരിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ ഹരിയാന നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. 90 അംഗ നിയമസഭയില്‍ 40 സീറ്റ് ബിജെപിക്കുണ്ട്. സ്വതന്ത്ര എംഎല്‍എമാരുമായി സഹകരിച്ച് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
നിലവില്‍ സഖ്യം വീണിട്ടില്ല. ദുഷ്യന്ത് ചൗട്ടാലയ്‌ക്കൊപ്പം ചേര്‍ന്നാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അതേസമയം ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇന്ന് വൈകീട്ടോടെ തിരിച്ചെത്തുമെന്ന് ബിജെപി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ജെജെപിയില്ലാതെയായിരിക്കും സര്‍ക്കാരുണ്ടാക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജോഗി റാം സിഹാഗ്, റാം കുമാര്‍ ഗൗതം, ഈശ്വര്‍ സിംഗ്, രാംനിവാസ്, ദേവീന്ദര്‍ ബബ്ലി എന്നിവര്‍ ജെജെപി എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇവര്‍ ജെജെപിയുടെ വിമത വിഭാഗമായിട്ടാണ് ബിജെപിയില്‍ നിലനില്‍ക്കുക. അതേസമയം ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കില്ല. ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയും ബിജെപിക്കുണ്ടാവും.
അതേസമയം ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയായി ഖട്ടാര്‍ തന്നെ സത്യപ്രതിജ്ഞ ചെയ്‌തേക്കാനാണ് സാധ്യത. പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവുമെന്നാണ് സൂചന. ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ഉടന്‍ ഹരിയാനയില്‍ നടക്കും.
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാക്കളായ തരുണ്‍ ചുഗ്, മന്ത്രി അര്‍ജുന്‍ മുണ്ട, എന്നിവര്‍ പാര്‍ട്ടി നടപടികള്‍ നിരീക്ഷിക്കാന്‍ ഹരിയാനയിലെത്തിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടരായിരിക്കും ഉപമുഖ്യമന്ത്രിമാര്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഉപയോഗിച്ച അതേ രീതിയാണിത്.
സംസ്ഥാനത്ത് പത്ത് ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. അതില്‍ രണ്ട് സീറ്റുകള്‍ വേണമെന്നായിരുന്നു ജെജെപിയുടെ ആവശ്യം. എന്നാല്‍ ബിജെപി അതിന് വഴങ്ങിയില്ല. ഒരു സീറ്റ് നല്‍കാമെന്നായിരുന്നു ബിജെപി നിലപാട്. ഇതേ തുടര്‍ന്നാണ് സഖ്യം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications