സംഝോതാ എക്സ്പ്രസ് സ്ഫോടന കേസ്: വിധി പറയുന്നത് മാര്‍ച്ച് 14 ലേക്ക് മാറ്റി
പഞ്ച്കുള: സംഝോതാ എക്സ്പ്രസ് ബോംബ് സ്ഫോടന കേസില്‍ വിധി പറയുന്നത് എന്‍ഐഎ കോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസില്‍ തിങ്കളാഴ്ച വിധി പറയാനിരുന്ന കോടതി പാകിസ്താനി സ്വദേശിയായ സ്ത്രീയുടെ പ്രത്യേക ഹര്‍ജിയെ തുടര്‍ന്ന് വിധി പറയുന്നത് മാറ്റി വെയ്ക്കുകയായിരുന്നു. 12 വര്‍ഷം മുന്‍പുള്ള കേസില്‍ പുതിയ തെളിവുകള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് തിരുമാനം.

2007 ഫെബ്രുവരി 19 ന് പുലർച്ചെ ഹരിയാനയിലെ സംഝോത എക്‌സ്‍പ്രസില്‍ നടന്ന ബോംബ്സ്ഫോടനത്തില്‍ 68 ആളുകൾ ആണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണമടഞ്ഞവരിൽ കൂടുതൽ ആളുകളും പാകിസ്താനിൽ നിന്നുള്ളവരും ഇന്ത്യയിൽ നിന്നുള്ള ട്രെയിൻ സുരക്ഷാ സേനാനികളുമായിരുന്നു.
സിമി ഭീകരര്‍ ആയിരുന്നു സ്ഫോടനത്തിന് പിന്നില്‍ എന്നായിരുന്നു ആദ്യം കരുതപ്പെട്ടത്. എന്നാല്‍ സ്വാമി അസീമാനന്ദയുടെ കുറ്റസമ്മതമൊഴി പുറത്തുവന്നു.ഹൈന്ദവ തീവ്രവാദി സംഘടനകളാണ് സംഭവത്തിന് പിന്നിലെന്ന് അസീമാനന്ദ കോടതിക്ക് മുന്‍പില്‍ വെളിപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications