Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റണം, പോളിംഗ് കുറയും; 9 കാരണങ്ങള്‍ ഉന്നയിച്ച് ബിജെപി

ന്യൂഡല്‍ഹി: ഹരിയാനയില്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി കടുത്ത ആശങ്കയില്‍. തിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന ആവശ്യത്തിലാണ് പാര്‍ട്ടി. പ്രധാന ക ാരണം അവധിയോടെ വരുന്ന വീക്കെന്‍ഡുകളാണ്. ഒക്ടോബര്‍ ഒന്നിനാണ് ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പക്ഷേ സംസ്ഥാനത്ത് നീണ്ടുനില്‍ക്കുന്ന വലിയൊരു അവധിക്കാലമാണിത്.

എത്ര പേര്‍ പോളിംഗ് ബൂത്തിലേക്ക് വരുമെന്ന കാര്യത്തില്‍ ബിജെപിക്ക് ആശങ്കയുണ്ട്. നിലവില്‍ ഭരണവിരുദ്ധ വികാരം നേരിടുന്ന ബിജെപി വോട്ടര്‍മാരുടെ ഇടിവ് കൂടിയുണ്ടായാല്‍ സര്‍വകാല പരാജയം നേരിടുമെന്ന ഭയം സംസ്ഥാന നേതൃത്വത്തിനുണ്ട്. ഹരിയാനയില്‍ നിന്ന് വളരെ കുറച്ച് മാത്രമാണ് ഹിമാചല്‍ പ്രദേശ് പോലുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഉള്ളത്.

haryana-polling

വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ ഇടിവ് തന്നെ ഉണ്ടാകും ഒക്ടോബര്‍ ഒന്നിന് പോളിംഗ് നടത്തിയാല്‍എന്ന് ബിജെപി ഉറപ്പ് പറയുന്നു. സെപ്റ്റംബര്‍ 28, 29 ദിവസങ്ങള്‍ വീക്കെന്‍ഡാണ്. ഒക്ടോബര്‍ ഒന്നിന് പോളിംഗും. അതിനടുത്ത ദിവസം ഗാന്ധി ജയന്തിയാണ്. അത് ദേശീയ അവധി ദിനമാണ്. ഹരിയാനയില്‍ ഒക്ടോബര്‍ മൂന്നും അവധി ദിനമാണ്.

കാരണം ആഗ്ര സെന്‍ ജയന്തി ഈ ദിവസമാണ് ആചരിക്കുന്നത്. ഈ ദിവസങ്ങളില്‍ പലരും കുടുംബത്തോടൊപ്പം സംസ്ഥാനത്തിന് പുറത്തേക്ക് യാത്രയ്ക്കായി പോകുമെന്ന് ഉറപ്പാണ്. പത്ത് വര്‍ഷത്തെ ഭരണവിരുദ്ധ വികാരം ബിജെപി നേരിടുന്നുണ്ട്. വലിയ രീതിയില്‍ വോട്ട് ശതമാനം ഇല്ലാതായാല്‍ കൂട്ടുകക്ഷി ഭരണം പോലും സാധ്യമല്ലാതെ വരും.

ഹരിയാന ബിജെപി അധ്യക്ഷന്‍ ലാല്‍ ബദോലി തിരഞ്ഞെടുപ്പ് കമ്മീഷന് ഒന്‍പത് കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കത്തെഴുതിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മാറ്റാനായി ഈ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല സ്വകാര്യ സ്ഥാപന ജീവനക്കാര്‍ പോലും സെപ്റ്റംബര്‍ മുപ്പതിന് അവധിയെടുത്ത് യാത്രകള്‍ക്കായി സംസ്ഥാനത്തിന് പുറത്തേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ബദോലി പറയുന്നു.

പോളിംഗ് ശതമാനം ഉറപ്പായും ഇതുകാരണം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം അല്‍ സംസ്ഥാനമായ രാജസ്ഥാനിലെ ബിക്കാനീറില്‍ മേളകള്‍ നടക്കുന്നതിനാല്‍ ഹരിയാനയിലെ വിഷ്‌ണോയ് വിഭാഗത്തെ വലിയ തോതില്‍ ആകര്‍ഷിക്കും. ഒക്ടോബര്‍ ഒന്നിന് ഇവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാജസ്ഥാനിലേക്ക് പോകുമെന്നും ബദോലി പറയുന്നു.

ഹരിയാനയില്‍ തിരഞ്ഞെടുപ്പില്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് നടത്തുന്നത് നന്നായിരിക്കും. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് രവിദാസ് ജയന്തിയെ തുടര്‍ന്ന് മാറ്റിയിരുന്നതും ബദോലി ചൂണ്ടിക്കാണിക്കുന്നു. കരാര്‍ ജീവനക്കാരെ ലക്ഷ്യമിട്ട് നിരവധി പദ്ധതികളും, ആനുകൂല്യങ്ങളുമെല്ലാം ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി.

എന്നാല്‍ ഇവര്‍ വോട്ട് ചെയ്തില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അതേസമയം ബിജെപിക്കെതിരെ കോണ്‍ഗ്രസും എഎപിയും രംഗത്തെത്തി. തോല്‍വി ഭയന്ന് ബിജെപി ആകെ പതറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബിജെപി പരാജയം അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+