Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാന തിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്നില്ല, നാളെ നടത്തിയാലും തയ്യാറാണ്; മറുപടിയുമായി അനില്‍ വിജ്

ന്യൂഡല്‍ഹി: ഹരിയാനയില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ബിജെപിയുടെ ആവശ്യത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന നേതാവ് അനില്‍ വിജ്. ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് വിജയ് പറഞ്ഞു. അതേസമയം ബിജെപി തിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന ആവശ്യമആണ് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ബിജെപിയെ പരിഹസിച്ചിരുന്നു. ബിജെപിക്ക് പരാജയഭീതിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് മുമ്പുള്ള ദിവസങ്ങളില്‍ വീക്കെന്‍ഡ് അവധി ആരംഭിക്കും. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ കാരണം നല്ലൊരു വിഭാഗം അവധിയാഘോഷിക്കാന്‍ പോകുമെന്നാണ് ബിജെപിയുടെ ആശങ്ക.

anil-vij

തിരഞ്ഞെടുപ്പ് തിയതികള്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ഇത്രയും അവധി ദിനങ്ങള്‍ക്കിടെ ഒരു പ്രവര്‍ത്തി ദിനമാണ് ഉള്ളത്. ഈ ദിവസം അവധിയെടുത്താല്‍ മൊത്തം അഞ്ച് ദിവസത്തെ ഹോളിഡേ ലഭിക്കും. ഇത് പോളിംഗ് കുറയാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കടുത്ത ഭരണവിരുദ്ധ വികാരം കൂടി നേരിടുന്ന ബിജെപി ഇത് വലിയ തിരിച്ചടിയാവുമെന്നാണ് ആശങ്കപ്പെടുന്നത്. എന്നാല്‍ തിയതി മാറ്റേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്.

തിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് ഞങ്ങള്‍ക്ക് ആവശ്യമില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കില്‍ അത് മാറ്റാം. രണ്ടോ മൂന്നോ ദിവസം പിന്നിലേക്കായി അത് മാറ്റാം. അഞ്ച് ദിവസത്തെ അവധി ആളുകള്‍ എടുക്കുമെന്ന് കണ്ടറിഞ്ഞ് അഞ്ച് ദിവസം പിന്നിലേക്കായി തിരഞ്ഞെടുപ്പ് മാറ്റാം. ഞങ്ങള്‍ തയ്യാറായി നില്‍ക്കുകയാണ്. നാളെ തിരഞ്ഞെടുപ്പ് നടത്തിയാലും ഞങ്ങള്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അനില്‍ വിജ് പറഞ്ഞു.

ബിജെപി നേരത്തെ ദ്വിദിന മാരത്തോണ്‍ യോഗം ചേര്‍ന്നിരുന്നു. ഹരിയാനയിലെ ഓരോ സീറ്റിലും ഓരോ പാനലിനെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ആര്‍ക്കെല്ലാം സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നു എന്നത് മറ്റ് പാര്‍ട്ടികളുടെ തീരുമാനമാണ്. ഞങ്ങളുടെ കാര്യം മാത്രമാണ് ശ്രദ്ധിക്കുന്നത്. ഏറ്റവും മികച്ചവരാണ് ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെന്നും വിജ് പറഞ്ഞു.

ബിജെപി നേരത്തെ തിരഞ്ഞെടുപ്പ് തിയതി മാറ്റാന്‍ 9 കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയായിരുന്നു. എന്നാല്‍ ബിജെപി തോല്‍വി ഉറപ്പിച്ചിരിക്കുകയാണ്. തിയതികള്‍ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച്ചയില്‍ ഏറെയായി. എന്നാല്‍ ഇപ്പോഴാണ് അവര്‍ക്ക് മാറ്റാനായി പറയാനുള്ളതെന്നും കോണ്ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ദിനത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തണം. ഹരിയാനയിലെ ജനങ്ങള്‍ക്ക് ഒരു ദിവസം പോലും ബിജെപിയെ അധികാരത്തില്‍ തുടരുന്നത് കാണാന്‍ താല്‍പര്യമില്ലെന്നും ഹൂഡ പിടിഐയോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+