ഹരിയാന ഫലം: ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള മറുപടി; രാഹുലിനെ ലക്ഷ്യമിട്ട് അമിത് ഷാ
ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഹാട്രിക് വിജയം നേടിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് അമിത് ഷാ. വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുന്നവരെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചുവെന്ന് അമിത് ഷാ പറഞ്ഞു.
ഹരിയാന കര്‍ഷകരുടെയും സൈനികരുടെയും മണ്ണാണ്. ചിലര്‍ വോട്ടുബാങ്കിനായി വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുന്നയാണ്. അവര്‍ക്കാണ് ജനങ്ങള്‍ മറുപടി നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയെ പരോക്ഷമായി ലക്ഷ്യമിട്ട് അമിത് ഷാ പറഞ്ഞു. ബിജെപിക്ക് ഹരിയാനയില്‍ ഭൂരിപക്ഷം നല്‍കിയതില്‍ ജനങ്ങളോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

ഹരിയാനയെ വീണ്ടും ഭരിക്കാനുള്ള അധികാരം തന്നതില്‍ ഞങ്ങള്‍ നന്ദി അറിയിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത്് മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കി.
അതേസമയം ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ഫലത്തിലും അമിത് ഷാ പ്രതികരിച്ചിരുന്നു. ബിജെപി ഉയര്‍ന്ന വോട്ടുകള്‍ നല്‍കി ജനങ്ങള്‍ ജമ്മു കശ്മീരില്‍ അനുഗ്രഹിച്ചിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റുകളാണ് ബിജെപിക്ക് സംസ്ഥാനത്ത് ലഭിച്ചിരിക്കുന്നത്. ജനങ്ങളോട് ഇക്കാര്യത്തില്‍ നന്ദി അറിയിക്കുന്നു. ജമ്മു കശ്മീരിന്റെ വികസനവും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കും. തീവ്രവാദ മുക്തമാക്കി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേത് പോലെയാക്കുമെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ വിജയത്തെ പ്രകീര്‍ത്തിച്ചു. വികസന രാഷ്ട്രീയത്തിന്റെയും സദ്ഭരണത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് മോദി പറഞ്ഞു. ഹരിയാനയിലെ ജയത്തില്‍ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നു. ഒരിക്കല്‍ കൂടി അവര്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയാണെന്നും മോദി എക്‌സില്‍ കുറിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച വിജയത്തിനായി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരെയും മോദി പ്രകീര്‍ത്തിച്ചു. ജനങ്ങളെ മാത്രമല്ല അവര്‍ സേവിച്ചത്. ബിജെപിയുടെ വികസന അജണ്ട ജനങ്ങളിലേക്ക് എത്തിക്കാനും പ്രവര്‍ത്തകര്‍ സഹായിച്ചുവെന്നും മോദി പറഞ്ഞു.
നേരത്തെ ജമ്മു കശ്മീരില്‍ ബിജെപിയുടെ പ്രവര്‍ത്തനത്തെയും മോദി അഭിനന്ദിച്ചു. ആര്‍ട്ടക്കിള്‍ 370 റദ്ദാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. മികച്ച പ്രതികരണമാണ് വോട്ടെടുപ്പില്‍ കണ്ടത്. ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു മികച്ച പോളിംഗ്. ജനങ്ങളെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.
അതേസമയം ജമ്മു കശ്മീരിലെ വിജയത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പില്‍ എന്‍സിയുടേത് അഭിനന്ദനാര്‍ഹമായ വിജയമാണെന്നും മോദി പറഞ്ഞു. ബിജെപിയുടെ പ്രകടനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. പാര്‍ട്ടിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. പ്രവര്‍ത്തകര്‍ക്കും നന്ദിയെന്ന് മോദി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications