തന്റെ പേരിന് വിലയുണ്ട്, വിനേഷ് ഫോഗട്ട് ജയിച്ചത് അതുകൊണ്ടാണെന്ന് ബ്രിജ് ഭൂഷണ്‍ സിംഗ്
ന്യൂഡല്‍ഹി: ജുലാനയില്‍ വിനേഷ് ഫോഗട്ടിന്റെ വിജയത്തിന് കാരണം തന്റെ പേര് ഉപയോഗിച്ചുള്ള പ്രചാരണമെന്ന് ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. തന്റെ കരുത്ത് ഉപയോഗിച്ചാണ് വിനേഷ് വിജയിച്ചത്. അല്ലെങ്കില്‍ വിനേഷ് വിജയിക്കില്ലെന്നും ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു. കഴിഞ്ഞ മാസമാണ് വിനേഷ് കോണ്‍ഗ്രസില്‍ ചേരുന്നത്.
ജൂലാനയില്‍ നിന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസ് അവര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തു. ജൂലാനയില്‍ വിനേഷിന് 65080 വോട്ടുകളാണ് നേടാനായത്. ബിജെപിയുടെ യോഗേഷ് കുമാറിനെ 6105 വോട്ടിനാണ് അവര്‍ പരാജയപ്പെടുത്തിയത്. ദീര്‍ഘകാലമായി കോണ്‍ഗ്രസ് വിജയിക്കാത്ത മണ്ഡലത്തിലാണ് വിനേഷ് വിജയിച്ചിരിക്കുന്നത്.വിനേഷ് എന്റെ പേര് ഉപയോഗിച്ചാണ് വിജയിച്ചതെങ്കില്‍, ഞാനൊരു മഹാനായ വ്യക്തിയാണ് എന്നാണ് വ്യക്തമാകുന്നത്. എന്റെ പേരിന് പേരും വിനേഷിനെ ജയിപ്പിക്കാനുള്ള കരുത്തുണ്ടെന്ന് ബ്രിജ് ഭീഷണ്‍ പിടിഐയോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചത്. വിനേഷ് ഫോഗട്ട് എവിടെ പോയാല്‍ തകര്‍ച്ച അവളുടെ പിന്നാലെയുണ്ടാവും. ഭാവിയിലും അത് ആവര്‍ത്തിക്കും. ജുലാനയില്‍ വിനേഷ് ഫോഗട്ട് വിജയിച്ചിട്ടുണ്ടാവും. പക്ഷേ കോണ്‍ഗ്രസ് സമ്പൂര്‍ണമായി തകര്‍ന്നു. ഈ ഗുസ്തി താരങ്ങള്‍ ആരും നായകരല്ല. ഹരിയാനയുടെ വില്ലന്മാരാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
അതേസമയം ജൂലാനയില്‍ വിനേഷ് ഫോഗട്ട് വിജയിച്ചെങ്കിലും കോണ്‍ഗ്രസ് പരാജയപ്പെടുകയാണ് ചെയ്തത്. ആകെ 37 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടായത്. 48 സീറ്റുമായി ബിജെപി അധികാരത്തിലെത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ്. ഈ രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞുവെന്ന കാര്യം അവര്‍ അംഗീകരിക്കണം. ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ വിജയം മറ്റൊരു തരത്തിലുള്ളതാണ്. കശ്മീരിലെ സാഹചര്യം മറ്റൊന്നാണ്. അവിടെ ഉണ്ടായ ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നുവെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
നേരത്തെ ബ്രിജ് ഭൂഷനെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് വിനേഷ് ഫോഗട്ടായിരുന്നു. അതേസമയം ഹരിയാനയിലെ ജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളും ആരംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വളരെ നിരാശപ്പെടുത്തുന്നതാണെന്ന് കുമാരി സെല്‍ജ പറഞ്ഞു. തുടക്കത്തില്‍ 60 സീറ്റ് വരെ വിജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഈ ഫലം വലിയ തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കും. ഒരുപാട് കാരണങ്ങള്‍ തോല്‍വിക്ക് പിന്നിലുണ്ട്. ഭാവി തിരഞ്ഞെടുപ്പില്‍ ഇതിനെ എങ്ങനെ മറികടക്കാനാവുമെന്ന് പരിശോധിക്കുമെന്നും സെല്‍ജ വ്യക്തമാക്കി.
ബിജെപിക്ക് ബദലാണ് കോണ്‍ഗ്രസ് എന്നാണ് കരുതിയത്. അതുപോലെ ബിജെപിയുടെ നെഗറ്റീവ് ഇമേജും കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് കരുതി. രണ്ടും തെറ്റിപ്പോയെന്നും കുമാരി സെല്‍ജ പറഞ്ഞു.












Click it and Unblock the Notifications