Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ്; ബിജെപി തകർന്നടിയും; ജെജെപിക്ക് ഒരു സീറ്റ്; സർവ്വെ
ഹരിയാനയിൽ ഇത്തവണ കോൺഗ്രസ് അധികാരത്തിലേറുമെന്ന് പീപ്പിൾസ് പൾസ് സർവ്വെ. കോൺഗ്രസിന് 55 സീറ്റുകളാണ് സർവ്വെ പ്രവചിക്കുന്നത്. ബിജെപിക്ക് കനത്ത തിരിച്ചടി നേരിടും. വെറും 26 സീറ്റിലേക്ക് ബിജെപി ഒതുങ്ങുമെന്നാണ് സർവ്വെ പറയുന്നത്. അതേസമയം ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്ക് വെറും 1 സീറ്റിൽ മാത്രമേ വിജയിക്കാനാകൂവെന്നും സർവ്വെ പറയുന്നു.
കോൺഗ്രസ് ഇക്കുറി വലിയ പ്രതീക്ഷയോടെയായിരുന്നു തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നേടാൻ സാധിച്ചതാണ് കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തിയത്. കഴിഞ്ഞ തവണ 10 ൽ 10 സീറ്റും ബിജെപിയായിരുന്നു പിടിച്ചത്. ഇത്തവണ 5 സീറ്റുകളിൽ വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. മാത്രമല്ല വോട്ട് വിഹിതം 43.68 ശതമാനമായി വർധിപ്പിക്കാനും കോൺഗ്രസിന് സാധിച്ചു.

ബിജെപിയുടെ 10 വർഷത്തെ ഭരണത്തിനെതിരായ വികാരവും സംസ്ഥാനത്ത് ശക്തമാണ്. അഗ്നിവീർ വിഷയം, കർഷക സമരങ്ങൾ, ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഇവയെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. ബിജെപിയിലെ ആഭ്യന്തര തർക്കങ്ങളും തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. ജാട്ട് വോട്ടുകൾ കൂടി തുണച്ചാൽ അധികാരം ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
അതേസമയം ഭരണവിരുദ്ധ വികാരം മറികടക്കാൻ ശക്തമായ ശ്രമങ്ങൾ ബിജെപി നടത്തിയിരുന്നു. ആർ എസ് എസിന്റെ പിന്തുണയോടെ താഴെത്തട്ടിൽ 150 ഓളം പ്രവർത്തകരെ നിയോഗിച്ചുകൊണ്ടായിരുന്നു ബി ജെ പിയുടെ പ്രവർത്തനം. സർക്കാരിന്റെ പ്രവർത്തനങ്ങൾ, വികസന നേട്ടങ്ങൾ, ആനൂകൂല്യങ്ങൾ എന്നിവയെല്ലാം വിശദീകരിച്ച് കൊണ്ടായിരുന്നു ബി ജെ പിയുടെ പ്രചരണം. ഇത് ഒരു പരിധി വരെ ഗുണം ചെയ്തെന്നാണ് നേതൃത്വം വിലയിയിരുത്തുന്നത്. കൂടാതെ ജാട്ട് ഇതര വോട്ടുകൾ ലഭിക്കുമെന്നും നേതൃത്വം കരുതുന്നുണ്ട്.
ദളിത് നേതാവാണ് മുഖ്യമന്ത്രിയായ നവാബ് സിംഗ് സൈനി. സൈനിയിലൂടെ ദളിത് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസിലെ മുതിർന്ന ദളിത് നേതാവായ കുമാരി സെൽജയ്ക്കെതിരെ കോൺഗ്രസിൽ നിന്നും ഉയർന്ന ജാതി അധിക്ഷേപവും തുടർ വിവാദങ്ങളും തങ്ങൾക്ക് കാര്യങ്ങൾ അനുകൂലമാക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്.
മാത്രമല്ല കോൺഗ്രസിൽ ആഭ്യന്തര തർക്കങ്ങളം അതിരൂക്ഷമാണ്. കുമാരി സെൽജ പക്ഷും മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിംഗ് ഹൂഡ പക്ഷവും തമ്മിൽ അധികാരവടംവലി ശക്തമാണ്. സസ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത് മുതൽ ഇത് പ്രകടമായിരുന്നു. സെൽജ പക്ഷത്തിന് വളരെ കുറവ് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹിച്ച സെൽജയ്ക്ക് നേതൃത്വം സീറ്റ് കൊടുക്കുകയും ചെയ്തില്ല. ഭൂപീന്ദർ ഹൂഡ പക്ഷത്തിനാമ് കൂടുതൽ സീറ്റുകൾ നൽകിയത്. തങ്ങൾ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അവകാശപ്പെടുമ്പോഴും ഇതെല്ലാം കോൺഗ്രസിന് തിരിച്ചടിയാകുമെന്നും ബിജെപിയെ തുണയ്ക്കുമെന്നും നേതൃത്വം കരുതുന്നു.












Click it and Unblock the Notifications