Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാന-ജമ്മു കശ്മീര്‍ 2024 തിരഞ്ഞെടുപ്പ് ഫലം: ഹരിയാനയിൽ ബിജെപി, ജമ്മുവിൽ ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി ജമ്മു കശ്മീര്‍, ഹരിയാന നിയമസഭാ ഫലം. ഹരിയാനയില്‍ മൂന്നാമതും ബിജെപി തന്നെ അധികാരത്തിലെത്തും എന്ന് ഉറപ്പായിരിക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ മുന്നേറ്റം കാഴ്ച വെച്ച കോണ്‍ഗ്രസ് പിന്നീട് പിന്നോട്ട് പോകുകയായിരുന്നു. ബിജെപിയുടെ മുന്‍നിര സ്ഥാനാര്‍ത്ഥികള്‍ ഒക്കെയും വന്‍ തിരിച്ചുവരവാണ് നടത്തിയത്.

രാവിലെ എട്ട് മുതല്‍ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ വന്നപ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു. എന്നാല്‍ 9.30 ക്ക് ശേഷം കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. ഒരുവേള 14 സീറ്റിലേക്ക് ലീഡ് നില ഒതുങ്ങിപ്പോയ ബിജെപി പിന്നീട് അതിശക്തമായി തിരിച്ചുവരികയായിരുന്നു.

jammu-kashmir-haryana-election-result

നിലവിൽ ബിജെപി ഇവിടെ മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയുടെ അപ്രതീക്ഷിത തിരിച്ചുവരവിൽ അമ്പരന്നിരിക്കുകയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. ആദ്യഘത്തിൽ എളുപ്പത്തിൽ ഭരണം നേടുമെന്ന് കരുതിയിരുന്ന ഹരിയാനയിലാണ് വോട്ടെണ്ണൽ പുരോഗമിക്കവേ ബിജെപി കുതിച്ചുകയറിയത്. നേരത്തെ കോൺഗ്രസ് പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ഇതൊക്കെ നിർത്തിവച്ചിരിക്കുകയാണ്.

അതിനിടെ കശ്‌മീരിൽ എൻസി-കോൺഗ്രസ് സഖ്യം മുന്നേറ്റം തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ പിഡിപി ഉൾപ്പെടയുള്ള കക്ഷികളുമായി കോൺഗ്രസും എൻസിയും ഭരണത്തിനായി കൈകോർക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇത് സംബന്ധിച്ച സൂചനകൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ലെങ്കിലും ഭാവിയിൽ ഇത്തരം സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല എന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന അഭിപ്രായം.

രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ആരംഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വരുന്ന നിർണായക അസംബ്ലി തിരഞ്ഞെടുപ്പുകൾ എന്ന നിലയിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഫലങ്ങളാണ് ഇവിടുത്തേത്. കൂടാതെ പത്ത് വർഷത്തിന് ശേഷം ജമ്മു കശ്‌മീർ പോളിങ് ബൂത്തിലേക്ക് കയറിയെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

10:35 PM, 8 Oct

തന്റെ പേരാണ് വിനേഷ് ഫോഗട്ടിനെ വിജയിപ്പിച്ചതെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. വിനേഷ് തന്റെ പേര് ഉപയോഗിച്ചത് ഞാനൊരു മഹാനായത് കൊണ്ടാണ്. അതിനൊരു വിലയുണ്ടായത് കൊണ്ടാണെന്നും ബിജെപി എംപി.

9:34 PM, 8 Oct

ഹരിയാന വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജിലേബി വാങ്ങികൊടുത്ത് പരിഹസിച്ച് ബിജെപി. രാഹുല്‍ ഗാന്ധിക്കും അയച്ചിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍.

9:08 PM, 8 Oct

കോണ്‍ഗ്രസ് സഖ്യകക്ഷികളുടെ ചെലവില്‍ ജീവിക്കുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് കാരണം സഖ്യകക്ഷികള്‍ക്കാണ് നഷ്ടം സംഭവിക്കുന്നതെന്നും മോദി.

9:06 PM, 8 Oct

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് നേട്ടമായെന്ന് മോദി.

Addressing party workers in Delhi, PM Modi says, "Some people used to say that if Article 370 is removed, Kashmir will burn. But Kashmir did not burn, Kashmir is blooming beautifully. Our Jammu and Kashmir is coming out of the era of curfew and separatism... We have… pic.twitter.com/8dyNBVz5SR

— ANI (@ANI) October 8, 2024
9:03 PM, 8 Oct

കോണ്‍ഗ്രസ് കര്‍ഷകരെ പ്രകോപിപ്പിച്ചു. ആ ഗൂഢാലോചന അവര്‍ തിരിച്ചറിഞ്ഞു. കോണ്‍ഗ്രസിന് അവര്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കി. ഒബിസികളെയും ദളിതുകളെയും പ്രകോപിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു. അവര്‍ അത് തിരിച്ചറിഞ്ഞ് ബിജെപിക്കൊപ്പം നിന്നുവെന്നും മോദി.

9:02 PM, 8 Oct

ആഗോള തലത്തില്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നു. കോണ്‍ഗ്രസും സംഘങ്ങളും അതിന്റെ ഭാഗമെന്നും മോദി.

Addressing party workers in Delhi, PM Modi says, "Whether it is the Election Commission of the country, the police, the judiciary, the Congress wants to tarnish every institution. You will remember the kind of ruckus they created before the results of the Lok Sabha… pic.twitter.com/mF3BfnxLTJ

— ANI (@ANI) October 8, 2024
8:56 PM, 8 Oct

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ വരെ ചോദ്യം ചെയ്തുവെന്ന് മോദി

8:56 PM, 8 Oct

മോദി ഉണ്ടെങ്കില്‍ എന്തുസാധ്യമാകുമെന്ന് ജെപി നദ്ദ

8:31 PM, 8 Oct

ഹരിയാന വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി. ചരിത്ര വിജയമാണെന്ന് മോദി.

Addressing party workers at BJP headquarters in Delhi, Prime Minister Narendra Modi says "The poor in Haryana have seen the work of double engine government for the last 10 years. From free medical facilities to tap water and concrete houses, Haryana's poor families have… pic.twitter.com/8qUYigyJme

— ANI (@ANI) October 8, 2024
8:24 PM, 8 Oct

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്തെത്തി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

8:16 PM, 8 Oct

ഹരിയാന തിരഞ്ഞെടുപ്പ് ഫലം

8:05 PM, 8 Oct

പുഷ്‌കര്‍ സിംഗ് ധാമിയുടെ പ്രതികരണം

7:41 PM, 8 Oct

ഹരിയാനയില്‍ ബിജെപി നേടിയത് ചരിത്രവിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂര്‍ണ്ണ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും മോദി

7:28 PM, 8 Oct

2019 ലും 2024 ലും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെ പ്രകടനം

7:24 PM, 8 Oct

ഹരിയാന തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ചതിന് ബിജെപിയെ അഭിനന്ദിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നരേന്ദ്ര മോദിയുടെ സമര്‍ത്ഥമായ നേതൃപാടവത്തില്‍ ഹരിയാനയിലെ ജനങ്ങള്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിച്ചെന്ന് മോദി

7:09 PM, 8 Oct

ബിജെപി ഡല്‍ഹി ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന പ്രവര്‍ത്തകര്‍

7:01 PM, 8 Oct

ഹരിയാനയിലെ 2019 ലേയും 2024 ലേയും വോട്ടുവിഹിതം തമ്മിലുള്ള താരതമ്യം

6:43 PM, 8 Oct

ജമ്മു കശ്മീരില്‍ 2019 ലേയും 2024 ലേയും വോട്ടുവിഹിതം തമ്മിലുള്ള താരതമ്യം

6:36 PM, 8 Oct

കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. പക്ഷേ ആശയങ്ങളില്‍ വ്യത്യാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു

Top Fight - ചരാരെ ശെരീഫ്

image

അബ്ദുല്‍ റഹീം റാത്തര്‍

Won

image

ഹക്കീം യാസീന്‍

Lost

Top Fight - സെന്‍ട്രല്‍ ഷാല്‍ടെങ്

image

താരിഖ് ഹമീദ് കര്‍റ

Won

image

അബ്ദുല്‍ ഖയ്യൂം ഭട്ട്

Lost

Top Fight - ലദ്‌വ

image

നയബ് സിങ് സെയ്‌നി

Won

image

സപ്‌ന ബര്‍സാമി

Lost

Top Fight - ലാന്‍ഗേറ്റ്

image

ഖുര്‍ഷിദ് അഹമ്മദ് ശൈഖ്

Won

image

ഇര്‍ഷാദ് ഹുസൈന്‍ ഗനയി

Lost

6:15 PM, 8 Oct

ഹരിയാനയിലെ ഏറ്റവും പുതിയ ലീഡ് നില

6:08 PM, 8 Oct

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് അമിത് ഷാ

Top Fight - അംബാല കന്റ്.

image

അനില്‍ വിജ്

Won

image

ഒന്‍കര്‍ സിങ്

Lost

Top Fight - അതേലി

image

ആര്‍തി സിങ് റാവു

Won

image

അനിത യാദവ്

Lost

Top Fight - ബനിഹാള്‍

image

ഷജാദ് ഷഹീന്‍

Won

image

മുഹമ്മദ് സലീം ഭട്ട്

Lost

5:58 PM, 8 Oct

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

5:48 PM, 8 Oct

ജയ്‌റാം രമേശിന്റെ പ്രതികരണം

Delhi: Congress MP Jairam Ramesh says, "...Congress has been made to lose in Haryana, Congress has not lost." pic.twitter.com/swt0DiZcZW

— ANI (@ANI) October 8, 2024
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+