Get Updates
Get notified of breaking news, exclusive insights, and must-see stories!

exit polls results live: ഹരിയാനയില്‍ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് അനുകൂലം, കശ്മീരില്‍ എന്‍സി

ജമ്മു കശ്മീര്‍, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഹരിയാനയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്.

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ കക്ഷിയാവുമെന്നും ഭൂരിപക്ഷം കിട്ടിയേക്കില്ലെന്നും സര്‍വേയില്‍ പ്രവചനമുണ്ട്.33 മുതല്‍ 35 സീറ്റുകള്‍ വരെ എന്‍സിക്ക് ലഭിക്കുമെന്ന് പീപ്പിള്‍ പള്‍സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിജെപിക്ക് 23 മുതല്‍ 27 സീറ്റ് വരെയും, കോണ്‍ഗ്രസിന് 13 മുതല്‍ 15 സീറ്റ് വരെയും പിഡിപിക്ക് 7 മുതല്‍ 11 സീറ്റുകളെ വരെയും ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളില്‍ പറയുന്നത്.

exit-poll-resuts-2024

അതേസമയം ഇന്ത്യ ടുഡേ സര്‍വേ കശ്മീരില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 40-48 സീറ്റുകളാണ്. ബിജെപി 27-32 സീറ്റുകളില്‍ ഒതുങ്ങുമെന്നും പ്രവചനമുണ്ട്. ഹരിയാനയില്‍ പത്ത് വര്‍ഷത്തിന് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് എല്ലാ സര്‍വേകളിലും പറയുന്നത്. കോണ്‍ഗ്രസ് തേരോട്ടമെന്ന് ന്യൂസ് 18 എക്‌സ് പോള്‍ പ്രവചിച്ചിരിക്കുന്നത്.

62 സീറ്റുകള്‍ വരെയാണ് പാര്‍ട്ടിക്ക് പ്രവചിക്കുന്നത്. ബിജെപി മൂന്നാം തവണയും അധികാരത്തില്‍ വരില്ലെന്നും 24 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് സര്‍വേ പ്രവചനം. ധ്രുവ് റിസര്‍ച്ച്‌സര്‍വേയില്‍ 64 സീറ്റുകള്‍ വരെയാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. പി മാര്‍ക്ക് സര്‍വേയില്‍ 61 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പറയുന്നത്.

Oct 05, 2024, 8:22 pm IST

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡേ-സിവോട്ടര്‍ സര്‍വേ. 50 മുതല്‍ 58 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. ബിജെപി 20-28, ജെജെപി 0-2.
Oct 05, 2024, 8:14 pm IST

ഹരിയാനയില്‍ കോണ്‍ഗ്രസ് 50 മുതല്‍ 64 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സര്‍വേ. ബിജെപി 22 സീറ്റിനും 32നും ഇടയില്‍ ഒതുങ്ങുമെന്നും സര്‍വേ.
Oct 05, 2024, 8:01 pm IST

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ ഫലം. കോണ്‍ഗ്രസ് സഖ്യം 35-45, ബിജെപി 24-34, പിഡിപി 4-6 സീറ്റുകള്‍ നേടും.
Oct 05, 2024, 7:50 pm IST

എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയുമെന്ന് ഹരിയാന മുന്‍ മന്ത്രി അനില്‍ വിജ്. ഹരിയാനയില്‍ ഒക്ടോബര്‍ എട്ടിന് ബിജെപി ഭരണത്തിലെത്തുമെന്നും അനില്‍ വിജ്
Oct 05, 2024, 7:49 pm IST

ഹരിയാന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
Oct 05, 2024, 7:31 pm IST

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരം നേടുമെന്ന് പി-മാര്‍ക് ഫലം. കോണ്‍ഗ്രസ് 51-61, ബിജെപി 27-35, ഐഎന്‍എല്‍ഡി 3-6 സീറ്റുകള്‍ നേടും
Oct 05, 2024, 7:22 pm IST

കശ്മീരില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെ-സിവോട്ടര്‍. കോണ്‍ഗ്രസ് സഖ്യം 40-48, ബിജെപി 27-32, പിഡിപി 6-12, മറ്റുള്ളവര്‍ 6-11 സീറ്റുകള്‍ നേടുമെന്ന് ഫലം.
Oct 05, 2024, 7:13 pm IST

കശ്മീരില്‍ കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ സീറ്റ് നേടുമെന്ന് ദൈനിക് ഭാസ്‌കര്‍. കോണ്‍ഗ്രസ് 35-40, ബിജെപി 20-25, പിഡിപി 4-7 സീറ്റുകള്‍ നേടിയേക്കും
Oct 05, 2024, 7:07 pm IST

കോണ്‍ഗ്രസ് 60 മുതല്‍ 70 സീറ്റ് വരെ ഹരിയാനയില്‍ നേടുമെന്ന് റഷീദ് ആല്‍വി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ല. ബിജെപിക്കെതിരെ ഹരിയാനയില്‍ വലിയ ഭരണവിരുദ്ധ വികാരമുണ്ടെന്നും ആല്‍വി.
Oct 05, 2024, 7:03 pm IST

കോൺഗ്രസ് ഹരിയാന പിടിക്കുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ പ്രവചനം. കോൺഗ്രസ് 62 സീറ്റുകൾ നേടിയേക്കും. ബിജെപിക്ക് 24 സീറ്റുകൾക്കും ജെജെപിക്ക് 3 സീറ്റുകൾക്കും സാധ്യത
Oct 05, 2024, 6:58 pm IST

ഹരിയാനയില്‍ ജെജെപി, എഎപി, ഐഎന്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ സംപൂജ്യരാവുമെന്ന് ധ്രുവ് റിസര്‍ച്ച് എക്‌സിറ്റ് പോള്‍.
Oct 05, 2024, 6:56 pm IST

ഹരിയാനയിൽ കോൺഗ്രസെന്ന് ധ്രുവ് റിസർച്ച് എക്സിറ്റ് പോൾ ഫലം. കോൺഗ്രസിന് 50 മുതൽ 64 സീറ്റുകൾ വരെയെന്ന് പ്രവചനം. ബിജെപിക്ക് 22 മുതൽ 32 സീറ്റുകൾ വരെ
Oct 05, 2024, 6:55 pm IST

ജമ്മുവില്‍ ബിജെപി 41 ശതമാന വോട്ട് ലഭിക്കുമെന്ന് ഇന്ത്യ ടുഡേ സര്‍വേ. നാഷണല്‍ കോണ്‍ഫറന്‍സിന് 36 ശതമാനവും, പിഡിപിക്ക് അഞ്ച് ശതമാനം വോട്ടും ലഭിക്കും.
Oct 05, 2024, 6:53 pm IST

ഹരിയാനയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം പ്രവചിച്ച് ദൈനിക് ഭാസ്‌കര്‍. കോണ്‍ഗ്രസ് 44-54, ബിജെപി 15-29, ഐഎന്‍എല്‍ഡി 2 സീറ്റുകള്‍ നേടുമെന്ന് ഫലം
Oct 05, 2024, 6:51 pm IST

ഹരിയാനയിൽ കോൺഗ്രസെന്ന് റിപ്പബ്ലിക് ടിവി - മാട്രിസ് എക്‌സിറ്റ് പോള്‍. കോണ്‍ഗ്രസ് 55-62, ബിജെപി 18-24, ഐഎന്‍എല്‍ഡി 3-6
Oct 05, 2024, 6:50 pm IST

ബിജെപിക്ക് ജമ്മുവില്‍ മുന്‍തൂക്കമെന്ന് ഇന്ത്യ ടുഡേ-സിവോട്ടര്‍ എക്‌സിറ്റ് പോള്‍. ബിജെപി 27-31, നാഷണല്‍ കോണ്‍ഫറന്‍സ് 11-15, പിഡിപി 0-2
Oct 05, 2024, 6:45 pm IST

കശ്മീരില്‍ 33 സീറ്റുമായി നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ കക്ഷിയാവുമെന്ന് ഇലക്ട്രല്‍ എഡ്ജ് എക്‌സിറ്റ് പോള്‍. ബിജെപി 27 സീറ്റ് നേടുമെന്നും സര്‍വേ.
Oct 05, 2024, 6:44 pm IST

ജമ്മു കശ്മീരില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയാവുമെന്ന് സി വോട്ടര്‍ സര്‍വേ. 27 മുതല്‍ 31 സീറ്റ് വരെ ബിജെപി നേടും. 11 മുതല്‍ 15 സീറ്റ് വരെ മാത്രമേ നാഷണല്‍ കോണ്‍ഫറന്‍സിന് ലഭിക്കൂ എന്നും സി വോട്ടര്‍ സര്‍വേ.
Oct 05, 2024, 6:41 pm IST

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് പീപ്പിള്‍സ് പള്‍സ്. 55 സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. ബിജെപി 26 സീറ്റിലൊതുങ്ങും.
Oct 05, 2024, 6:40 pm IST

ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസിന് 33 സീറ്റുകൾ പ്രവചിച്ച് ഇലക്ടറൽ എഡ്ജ് എക്സിറ്റ് പോൾ ഫലം. ബിജെപിക്ക് 27ഉം കോൺഗ്രസിന് 12ഉം സീറ്റുകൾ
Oct 05, 2024, 6:36 pm IST

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ പാര്‍ട്ടിയാവുമെന്ന് പീപ്പിള്‍ പള്‍സ് എക്‌സിറ്റ് പോള്‍. 33 മുതല്‍ 35 സീറ്റുകള്‍ വരെ എന്‍സിക്ക് ലഭിക്കും. ബിജെപിക്ക് 23 മുതല്‍ 27 സീറ്റ് വരെയും, കോണ്‍ഗ്രസിന് 13 മുതല്‍ 15 സീറ്റ് വരെയും പിഡിപിക്ക് 7 മുതല്‍ 11 സീറ്റുകളെ വരെയും ലഭിക്കും.
Oct 05, 2024, 6:29 pm IST

ജമ്മു കശ്മീര്‍, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോള്‍ ഫലം ഉടന്‍ പ്രഖ്യാപിക്കും.
Oct 05, 2024, 6:16 pm IST

ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു. 5 മണി വരെ 61 % പോളിംഗ്
Oct 05, 2024, 5:33 pm IST

ഹരിയാനയില്‍ മൂന്ന് മണിവരെ 49.13 ശതമാനം പോളിംഗ്.
Oct 05, 2024, 5:00 pm IST

2019ല്‍ ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തെറ്റിയിരുന്നു. മിക്ക പ്രവചനങ്ങളിലും 60 സീറ്റില്‍ കൂടുതല്‍ ബിജെപി നേടുമെന്നായിരുന്നു. എന്നാല്‍ ബിജെപി നാല്‍പ്പത് സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസ് 31 സീറ്റുകളുമായി പ്രവചിച്ചതില്‍ കൂടുതല്‍ നേട്ടമുണ്ടാക്കി.
Oct 05, 2024, 3:46 pm IST

കശ്മീരില്‍ ഇത്തവണ നാഷണല്‍ കോണ്‍ഫറസും കോണ്‍ഗ്രസും സഖ്യത്തിലാണ് മത്സരിച്ചത്. നേരത്തെ വന്ന അഭിപ്രായ സര്‍വേകളില്‍ മുന്‍തൂക്കം ഇന്ത്യ സഖ്യത്തിനായിരുന്നു.
Oct 05, 2024, 3:45 pm IST

ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാന എക്‌സിറ്റ് പോള്‍ പുറത്തുവന്നത് 2014ല്‍. പിഡിപി ഏറ്റവും വലിയ കക്ഷിയാവുമെന്നായിരുന്നു പ്രവചനം. 32 മുതല്‍ 38 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു സര്‍വേയിലുണ്ടായിരുന്നത്. 28 സീറ്റുകളാണ് പിഡിപി നേടിയത്. ബിജെപി 25 സീറ്റുകളും നേടി.
Oct 05, 2024, 3:13 pm IST

വൈകീട്ട് ആറരയ്ക്ക് ശേഷം മാത്രമേ എക്‌സിറ്റ് പോളുകള്‍ പുറത്തുവിടാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
Oct 05, 2024, 3:12 pm IST

ഹരിയാനയില്‍ മുഖ്യമന്ത്രി സ്ഥാനം തനിക്ക് ആവശ്യമില്ലെന്ന് അനില്‍ വിജ്. ജൂനിയര്‍ നേതാവായ നയാബ് സിംഗ് സെയ്‌നി മുഖ്യമന്ത്രിയായപ്പോള്‍ തന്നെ പലരും എന്തുകൊണ്ട് എന്നെ തഴഞ്ഞുവെന്ന് ചോദിച്ചിരുന്നു. ചില നേതാക്കള്‍ക്ക് തന്നെ മുഖ്യമന്ത്രിയാക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും അനില്‍ വിജ്.
Oct 05, 2024, 3:04 pm IST

എക്‌സിറ്റ് പോളുകള്‍ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് അവസാനിച്ച ശേഷം പുറത്തുവിടും.
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+