കെജ്‌രിവാളിന്റെ റാലിയില്‍ എത്തിയത് പണം വാങ്ങിയവര്‍! ആരോപണവുമായി തൊഴിലാളികള്‍, എഎപി കുടുക്കില്‍!
ഹരിയാനയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കും
ഹിസാര്‍: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ ഗുരുതര ആരോപണവുമായി ഹരിയാനയിലെ തൊഴിലാളികള്‍ രംഗത്ത്. ഹരിയാനയിലെ ഹിസാറില്‍ നടന്ന റാലിയെ ചൊല്ലിയാണ് ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. കെജ്‌രിവാളിന്റെ റാലിയില്‍ എത്തിയവര്‍ പണം വാങ്ങിവന്നവരാണെന്നാണ് ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് വാഗ്ദനം ചെയ്ത പണം ലഭിച്ചില്ലെന്നാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന ആരോപണം. ഇതോടെ കഴിഞ്ഞ ദിവസം എഎപി നടത്തിയ റാലി സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

ഹരിയാനയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെജ്‌രിവാള്‍ തന്റേത് ബിജെപി വിരുദ്ധ റാലിയാണെന്നും ആരോപിച്ചിരുന്നു. 350 രൂപയും ഒരു നേരത്തെ ഭക്ഷണവുമായിരുന്നു തൊഴിലാളികള്‍ക്ക് നല്‍കാമെന്നേറ്റിരുന്നത്. ഇത് തരാതെ കെജ്‌രിവാള്‍ പറ്റിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. അതേസമയം ആരോപണത്തോടെ അടുത്ത വര്‍ഷം മത്സരിക്കുമെന്ന എഎപിയുടെ പ്രഖ്യാപനത്തിന് തിരിച്ചടിയേറ്റിക്കുകയാണ്. ഈ ആരോപണത്തിനെതിരെ ഇതുവരെ കെജ്‌രിവാളോ എഎപി പ്രവര്‍ത്തകരോ പ്രതികരിച്ചിരുന്നില്ല. നേരത്തെ കെജ്‌രിവാളിന്റെ റാലിയില്‍ നിരവധി പേര്‍ ഒത്തുചേര്‍ന്നിരുന്നു. ഹരിയാനയില്‍ വെന്നിക്കൊടി പാറിക്കാന്‍ അദ്ദേഹത്തിനാവുമെന്നും പ്രവചനമുണ്ടായിരുന്നു.

എന്നാല്‍ കെജ്‌രിവാളിനെ ഏറെ അസ്വസ്ഥമാക്കുന്നത് അദ്ദേഹത്തിന്റെ ജന്‍മസ്ഥലമാണ് ഹീസാര്‍ എന്നുള്ളതാണ്. സ്വന്തം നാട്ടില്‍ മികവ് കാണിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവുമെന്നും എഎപി കണക്കുകൂട്ടുന്നു. റാലിയില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ആക്രമിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മുന്‍ മുഖ്യമന്ത്രിയായ ഭൂപീന്ദര്‍ സിങ് ഹൂഡയും ഇപ്പോഴത്തെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും വോട്ട് ബാങ്കില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹരിയാനയുടെ അവസ്ഥ ശോചനീയമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications