കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി നിപ്പാ വൈറസിന് തുല്യം... കോണ്‍ഗ്രസിനെ നശിപ്പിക്കും, വിവാദവുമായി ബിജെപി മന്ത്രി!!

രാഹുല്‍ നിപ്പാ വൈറസിന് തുല്യമെന്ന് ഹരിയാന മന്ത്രി

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാന മന്ത്രി അനില്‍ വിജ് വിവാദങ്ങള്‍ക്ക് എപ്പോഴും തുടക്കമിടുന്നയാളാണ്. ഇത്തവണ മന്ത്രി പറഞ്ഞ പ്രസ്താവന അല്‍പ്പം കടന്നുപോയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിപ്പ വൈറസുമായിട്ടാണ് അനില്‍ വിജ് താരതമ്യം ചെയ്തിരിക്കുന്നത്. രാജ്യത്ത് പലസ്ഥലത്തും മാരകമായ നിപ്പ രോഗം പടര്‍ന്ന് പിടിക്കുകയും ആളുകള്‍ മരിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അനില്‍ വിജ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ചിരിക്കുന്നത്. നിപ്പാ വൈറസ് എന്തിനെയും ഇല്ലാതാക്കുന്നതാണ്. അതുപോലെയാണ് രാഹുല്‍ ഗാന്ധി. അദ്ദേഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന കോണ്‍ഗ്രസ് ഇതോടെ ഇല്ലാതാവുമെന്നും അനില്‍ വിജ് പരിഹസിച്ചിരിക്കുന്നത്.

1

അതേസമയം മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങള്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ ഭഗത് സിംഗും ലാലാ രജ്പത് റായുമാണ് രാജ്യത്തിന് വേണ്ടി ഏറ്റവും വലിയ ത്യാഗം ചെയ്തതെന്നും നെഹ്‌റുവും ഗാന്ധിയും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും വിജ് പറഞ്ഞിരുന്നു. നേരത്തെ രാഹുല്‍ ഗാന്ധിയെ അധ്യക്ഷനാക്കിയതോടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എളുപ്പമായിരിക്കുകയാണെന്ന് വിജ് പരിഹസിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കുന്നതിന് പകരം വാചകകസര്‍ത്ത് നടത്തുകയാണ് മന്ത്രിയെന്നാണ് വിമര്‍ശനം.

മുമ്പ് പലതരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വ്യക്തിയാണഅ അനില്‍ വിജ്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പോയി കടലില്‍ ചാടടെയെന്നും നരേന്ദ്ര മോദി മഹാത്മാഗാന്ധിയേക്കാളും വലിയ ബ്രാന്‍ഡാണെന്നും താജ്മഹല്‍ ശവപ്പറമ്പാണെന്നും വരെയുള്ള പ്രസ്താവനകള്‍ മന്ത്രി നടത്തിയിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെ ഇതാദ്യമായിട്ടല്ല അനില്‍ വിജ് രൂക്ഷ പരിഹാസമുന്നയിക്കുന്നത്. സ്വന്തം നായ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരേപാത്രത്തിലാണ് അദ്ദേഹം ഭക്ഷണം നല്‍കുന്നതെന്നും യാതൊരു വേര്‍തിരിവും അദ്ദേഹം കാണിക്കാറില്ലെന്നും വിജ് പറഞ്ഞിരുന്നു.

കെവിനും നീനുവും വിവാഹിതരായിരുന്നില്ല...ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!! സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷംകെവിനും നീനുവും വിവാഹിതരായിരുന്നില്ല...ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!! സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം

നീനുവിനെ അച്ഛന്‍ വലിച്ചിഴച്ചു; ചവിട്ടിയൊടിക്കാന്‍ എസ്‌ഐയുടെ ആക്രോശം!! കെവിനെ പിടിച്ചുതള്ളിനീനുവിനെ അച്ഛന്‍ വലിച്ചിഴച്ചു; ചവിട്ടിയൊടിക്കാന്‍ എസ്‌ഐയുടെ ആക്രോശം!! കെവിനെ പിടിച്ചുതള്ളി

English summary
Haryana Minister Anil Vij compares Rahul Gandhi to Nipah virsu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X