Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ വിശ്വാസ വോട്ട് ആവശ്യപ്പെട്ട് ദുഷ്യന്ത്, പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്; ഗവര്‍ണര്‍ക്ക് കത്ത്

ന്യൂഡല്‍ഹി: ഹരിയാനയില്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ജനനായക് ജനത പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗത്താല. ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് ദുഷ്യന്തിന്റെ നീക്കം. കഴിഞ്ഞ ദിവസം പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ദുഷ്യന്ത് പറഞ്ഞിരുന്നു. അതേസമയം ഗവര്‍ണര്‍ക്ക് ദുഷ്യന്ത് കത്തെഴുതിയിരിക്കുകയാണ്.

ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ദുഷ്യന്ത് പറയുന്നത്. അതിനായി സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.

dushyant-chauthala-bhupinder-hooda

വിവിധ നേതാക്കള്‍ രാജിവെച്ചതും, സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചതുമെല്ലാം ചേര്‍ന്നതോടെ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയെന്ന് ഹരിയാന ഗവര്‍ണര്‍ ബണ്ഡാരു ദത്താത്രേയക്ക് അയച്ച കത്തില്‍ ദുഷ്യന്ത് ചൗത്താല ചൂണ്ടിക്കാണിച്ചു. എത്രയും പെട്ടെന്ന് ബിജെപിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ അവകാശപ്പെടണം. അതിനായി വിശ്വാസ വോട്ടെടുപ്പ് നടത്തട്ടെയെന്നും ചൗത്താല കത്തില്‍ ആവശ്യപ്പെട്ടു.

ചൊഴ്വാഴ്ച്ചയാണ് സ്വതന്ത്ര എംഎല്‍എമാരായ സോമ്പിര്‍ സാംഗ്വന്‍, രണ്‍ധീര്‍ സിംഗ് ഗോലന്‍, ധരംപാല്‍ ഗോണ്ഡര്‍ എന്നിവ ബിജെപി സഖ്യം വിട്ടതും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതും. ബിജെപിയില്‍ നിന്ന് നേരത്തെ ഒരു എംഎല്‍എ രാജിവെച്ചത് അടക്കമാണ് അവരെ പ്രതിസന്ധിയിലാക്കുന്നത്.

അതേസമയം ദുഷ്യന്ത് ചൗത്താലയുടെ വഴി പോകാനാണ് കോണ്‍ഗ്രസിന്റെയുയും ശ്രമം. ഗവര്‍ണറെ കാണാനായി അനുമതി തേടുമെന്നും, വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് എംഎല്‍എ ബിബി ബത്ര പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഹരിയാനയില്‍ സ്ഥിരതയും ജനാധിപത്യ കീഴ്‌വഴക്കങ്ങളും പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് വിശ്വാസ വോട്ടിന് ഗവര്‍ണര്‍ അനുമതി നല്‍കണമെന്നും കത്തില്‍ ചൗത്താല ആവശ്യപ്പെട്ടു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ സംസ്ഥാനത്ത് അധികം ദിവസങ്ങളില്ല. അതിന് മുമ്പേയാണ് ചൗത്താലയുടെ ഈ നീക്കം.

മെയ് 25നാണ് ഹരിയാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ആധിപത്യമുള്ള സംസ്ഥാനമാണിത്. എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തെ പോലൊരു തൂത്തുവാരല്‍ സാധ്യമായേക്കില്ല. അവിശ്വാസ പ്രമേയം പ്രതിപക്ഷം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്നായിരുന്നു നേരത്തെ ദുഷ്യന്ത് പറഞ്ഞു.

ബിജെപി സംസ്ഥാനത്ത് കുതിരക്കച്ചവടം ആരംഭിച്ചിരിക്കുകയാണ്. അത് വ്യത്യസ്തമായ രീതിയിലാണ് അവര്‍ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ദുഷ്യന്ത് പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ദുഷ്യന്തിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ ഗവര്‍ണറെ കണ്ട് എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+