ഗായിക ഹര്‍ഷിതയെ കൊലപ്പെടുത്തിയത് അയാള്‍തന്നെ; കുറ്റസമ്മതം; കാരണമിതാണ്
ചണ്ഡീഗഡ്: ഗായിക ഹര്‍ഷിത ദാഹിയയെ കൊലപ്പെടുത്തിയത് സഹോദരിയുടെ ഭര്‍ത്താവ് തന്നെയെന്ന് പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ഹര്‍ഷിത കൊല്ലപ്പെട്ടത്. ഹരിയാണയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയായിരുന്നു.
ഖത്തര്‍ ഉപരോധം: സൗദി സഖ്യത്തിനെതിരേ നിലപാട് സ്വീകരിച്ച് അമേരിക്ക
സംഭവത്തിനുശേഷം ഹര്‍ഷിതയുടെ സഹോദരി ലത തന്റെ ഭര്‍ത്താവാണ് ഹര്‍ഷിതയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ലതയുടെ ഭര്‍ത്താവ് ദിനേഷ് മാഥുറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട്.

2013ല്‍ ഹര്‍ഷിതയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ദിനേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2014ല്‍ ഹര്‍ഷിതയുടെ അമ്മയെ കൊലപ്പെടുത്തിയ കേസിലും മുഖ്യ പ്രതിയാണ് ദിനേഷ്. ഈ കേസില്‍ പ്രധാന സാക്ഷി ഹര്‍ഷിതയായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് നിഗമനം. തനിക്ക് വധഭീഷണിയുണ്ടെന്ന് ഹര്‍ഷിത അടുത്തിടെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതില്‍ ഭയമില്ലെന്നും വീഡിയോയിലൂടെ അവര്‍ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു കൊല്ലപ്പെട്ടത്.












Click it and Unblock the Notifications