മോദിയുടെ പെരുംനുണ, 4 ലക്ഷം കോടിയുടെ വായ്പകള്‍ തിരിച്ചുപിടിച്ചു, ഫേക്ക് ന്യൂസ്, ബിജെപിയുടെ തള്ള്!!
നാല് ലക്ഷം കോടിയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചെന്ന് വ്യാജ പ്രചാരണം
ദില്ലി: എന്തെങ്കിലുമൊരു വിഷയത്തെ പെരുപ്പിച്ച് കാണിക്കുന്നതോ അതില്‍ വമ്പന്‍ നുണകള്‍ പ്രചരിപ്പിക്കുന്നതോ ബിജെപിക്ക് പുതിയതായി ചെയ്യുന്ന കാര്യമല്ല. ഇന്റര്‍നെറ്റ് മഹാഭാരത കാലത്തുണ്ടായിരുന്നുവെന്നും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തന്നെ തെറ്റായിരുന്നുവെന്നും പോലുള്ള കാര്യങ്ങള്‍ അവയില്‍ ചിലതാണ്. ഇതുപോലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രചരിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യക്ക് കിട്ടാനുള്ള നാലു ലക്ഷം കോടിയുടെ കിട്ടാക്കട്ടം തിരിച്ചുപിടിച്ചു എന്ന കാര്യം.
രാജ്യം മുഴുവന്‍ പ്രധാനമന്ത്രിയുടെ കഴിവിനെ സംഭവത്തില്‍ വാഴ്ത്തുകയും ചെയ്തു. പോസ്റ്റ് കാര്‍ഡ് എന്ന വെബ് സൈറ്റായിരുന്നു ഈ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. സംഘികള്‍ ഇത് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പച്ചക്കള്ളമാണെന്ന് വൈകാതെ തന്നെ തെളിഞ്ഞിട്ടുണ്ട്.അസാധ്യമായ കാര്യം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു എന്ന ബിജെപിയുടെ വാദങ്ങളും ഇതോടെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

ഫേക്ക് ന്യൂസ്
പോസ്റ്റ് കാര്‍ഡ് എന്ന വെബ്‌സൈറ്റ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേട്ടങ്ങള്‍ വര്‍ണിച്ച് കൊണ്ട് ഫേക്ക് ന്യൂസ് ഉണ്ടാക്കുന്നവരാണ്. ഇതുപോലുള്ളൊരു സംഭവമാണ് കിട്ടാകടം തിരിച്ചുപിടിച്ചു എന്ന വെബ്‌സൈറ്റിന്റെ വാര്‍ത്ത. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ 900 കോടിയുടെ വായ്പകള്‍ മോദി അധികാരമേറ്റെടുക്കുമ്പോള്‍ തിരിച്ചുലഭിച്ചിരുന്നെങ്കിലും എന്നാല്‍ പ്രധാനമന്ത്രിയുടെ ധീരമായ നടപടികള്‍ വഴി ഇതില്‍ 400 കോടി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞെന്നുമായിരുന്നു പോസ്റ്റ് കാര്‍ഡ് പുകഴ്ത്തിയിരുന്നത്. മോദി സര്‍ക്കാരിന്റെ കാലത്ത് ബാങ്കിംഗ് മേഖല തകര്‍ന്നതും വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചതുമാണ് ഈ വാര്‍ത്ത ഉണ്ടാക്കുന്നതിന് പിന്നില്‍. പ്രധാനമന്ത്രി പാസാക്കിയ കടബാധ്യത നിയമ പ്രകാരമാണ് ഇത്രയും തുക സര്‍ക്കാരിലേക്കെത്തിയതെന്നും പോസ്റ്റ് കാര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നാണ് ധനമന്ത്രാലയം നല്‍കുന്ന സൂചന.

ഭക്തന്‍മാരുടെ തള്ളല്‍
പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഭക്തന്‍മാരും ഇന്ന് ലോക പ്രശസ്തന്‍മാണല്ലോ. പാര്‍ട്ടി എന്ത് നുണ പറഞ്ഞാലും അത് ഏറ്റു പിടിച്ച് തള്ളാന്‍ ബിജെപി പ്രവര്‍ത്തകരാണ് മുന്നിലുണ്ടാവുക. ട്വിറ്ററില്‍ ഇവര്‍ മോദി ഭക്തര്‍ എന്നാണ് അറിയപ്പെടുന്നത്. മോദി എന്തെങ്കിലും ചെയ്‌തെന്ന് കേട്ടാള്‍ ഇവര്‍ ഏറ്റുപിടിക്കുകയാണ് പതിവ്. വായ്പ തിരിച്ചുപിടിച്ച വാര്‍ത്ത മോദി ഭക്തരും ബിജെപി പ്രവര്‍ത്തകരും ആഞ്ഞുപിടിക്കുന്നതാണ് കണ്ടത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റും ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നെങ്കിലും കുറച്ച് നേരത്തിന് ശേഷം അവരും ഈ വാര്‍ത്ത ഡിലീറ്റ് ചെയ്തു. മീഡിയ സെക്ഷനിലായിരുന്നു ഈ വാര്‍ത്ത മോദിയുടെ വെബ് സൈറ്റ് ഷെയര്‍ ചെയ്തത്.

മോദിയുടെ നുണക്കഥകള്‍
ഇക്കണോമിക് ടൈംസ് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ബാങ്കുകളില്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റുകളായി കെട്ടികിടക്കുന്നവയാണ് സര്‍ക്കാരിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. അതേസമയം ഇത്രയും തുക ഈ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് ലഭിക്കുമെന്ന് പ്രതീക്ഷ മാത്രമാണുള്ളതെന്നം സര്‍ക്കാര്‍ പറഞ്ഞിരുന്നു. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ കുറിപ്പിലും ഇത് തന്നെയാണ് പറയുന്നത്. മോദി ആപ്പില്‍ ഈ കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കിട്ടാക്കടവുമായി ബന്ധപ്പെട്ട് 640 കേസുകളാണ് ഉള്ളതെന്ന് സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ 246 കേസുകള്‍ മാത്രമാണ് പരിഹരിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് തന്നെ സര്‍ക്കാര്‍ പറയുന്നത് കള്ളമാണെന്ന് മനസിലാക്കാന്‍ സാധിക്കും.

സാമ്പത്തിക വിദഗ്ധരും...
സര്‍ക്കാരിന്റെ നുണകഥകള്‍ സാമ്പത്തിക വിദഗ്ധര്‍ അടക്കമുള്ളവര്‍ വീണുപോയിട്ടുണ്ടെന്നതാണ് അദ്ഭുതം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുമാരും ഇതിലുണ്ട്. രാജ്യത്തിന്റെ സമ്പദ്‌മേഖല കുതിക്കാന്‍ പോകുന്നു മോദി സര്‍ക്കാരിലൂടെ എന്നായിരുന്നു ഇവര്‍ അടക്കമുള്ളവര്‍ പ്രചരിപ്പിച്ചിരുന്നത്. അതേസമയം റിസര്‍വ് ബാങ്ക് അടക്കമള്ളവരാണ് യഥാര്‍ത്ഥത്തില്‍ ഈ വ്യാജ വാര്‍ത്തയെ പൊളിച്ചടുക്കിയത്. സാമ്പത്തിക സഹമന്ത്രി ശിവ പ്രതാപ് ശുക്ല ആര്‍ബിഐക്ക് നല്‍കിയ കണക്ക് പ്രകാരം കിട്ടാനുള്ളത് 2.73 ലക്ഷം കോടിയുടെ കിട്ടാകടങ്ങളാണ്. എന്നാല്‍ വെറും 29343 കോടിയാണ് തിരിച്ചുകിട്ടയത്. നേരത്തെ ഈ കടങ്ങളെല്ലാം എന്‍ഡിഎ-യുപിഎ സര്‍ക്കാരുകള്‍ എഴുതി തള്ളിയവയാണ്. ഈ തുക കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് തിരിച്ചുപിടിച്ചത്. വന്‍കിട കമ്പനികള്‍ നല്‍കിയ തുകകള്‍ പലതും ഇതുവരെ തിരിച്ചുപിടിക്കാന്‍ പോലും സാധിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറയുന്നു.

മാധ്യമങ്ങളുടെ കള്ളങ്ങള്‍
കോര്‍പ്പറേറ്റ് അഫയേഴ്‌സ് സെക്രട്ടറി ഇഞ്ചെതി ശ്രീനിവാസ് പറഞ്ഞു എന്ന തരത്തിലാണ് ഇക്കാര്യങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അദ്ദേഹം പറയുന്നു. മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണ്. എന്നാല്‍ വായ്പ എഴുതി തള്ളുക എന്നത് കൊണ്ട് ഉദ്ദേശിച്ചത് വായ്പയെടുത്തവരെ മുഴുവനായി അതില്‍ നിന്ന് വിടുതല്‍ നല്‍കുക എന്നതല്ല. പോസ്റ്റ് കാര്‍ഡ് പോലുള്ള വെബ് സൈറ്റുകള്‍ ഇക്കാര്യമാണ് വാര്‍ത്തിയില്‍ പ്രധാനമായും പ്രചരിപ്പിച്ചത്. വായ്പ എഴുതി തള്ളിയാലും വായ്പ എടുത്ത വ്യക്തിക്കെതിരെ നടപടികളുണ്ടാവും. ഇത് പാപ്പരായി പ്രഖ്യാപിക്കുന്ന നിയമപോരാട്ടം വരെ നീളാം. നിലവില്‍ 89 ശതമാനം കേസുകളും സര്‍ക്കാരും ബാങ്കുകളും എഴുതി തള്ളിയതാണ്. ഇതിന്റെ കേസുകള്‍ കോടതിയില്‍ നടക്കുന്നുണ്ട്. നിലവില്‍ 3.30 ലക്ഷം കോടിയുടെ കിട്ടാക്കടവും 83000 കോടി തിരിച്ച് ലഭിച്ചതും ചേര്‍ത്താണ് 4 ലക്ഷം കോടി തിരികെ കിട്ടി എന്ന കള്ളക്കളണക്ക് മാധ്യമങ്ങള്‍ ഉണ്ടാക്കിയത്.












Click it and Unblock the Notifications