കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസിന് മാനസാന്തരം, ഷമിക്ക് പരിക്കേറ്റത് വേദനിപ്പിച്ചു, ഉടനെ കാണണം, ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടം!!

അപകടത്തില്‍ ഷമിക്ക് പരിക്കേറ്റത് തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്ന് ഹസിന്‍ പറഞ്ഞു

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീരുമെന്ന് സൂചന. ഇതുവരെയുണ്ടായ പ്രശ്‌നങ്ങള്‍ വലിയ പ്രതിസന്ധി ഉണ്ടാക്കി നില്‍ക്കവേയാണ് ഹസിന്‍ ജഹാന്‍ മഞ്ഞുരുകുന്നതായി സൂചന നല്‍കിയത്. ഡെറാഡൂണില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ ഷമിക്ക് അപകടം സംഭവിച്ചതാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് എത്തുന്നതെന്നാണ് സൂചന.

ഷമിക്ക് അപകടത്തില്‍ പരിക്കേറ്റത് തന്നെ വേദനിപ്പിച്ചെന്ന് ഹസിന്‍ പറയുന്നു. അതേസമയം ഷമിക്കെതിരായ കേസ് പിന്‍വലിക്കുന്ന കാര്യമൊന്നും ഹസിന്‍ പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോഴുള്ള പരാതിയില്‍ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കേസ് തള്ളിപ്പോവാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ഹസിന്‍ കളിക്കുന്നതെന്ന് സംശയം ഉയരുന്നുണ്ട്.

ഷമിയെ കാണണം

ഷമിയെ കാണണം

അപകടത്തില്‍ ഷമിക്ക് പരിക്കേറ്റത് തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്ന് ഹസിന്‍ പറഞ്ഞു. ഇപ്പോഴുള്ള കേസ് ഷമി തന്നോട് ചെയ്ത ക്രൂരതകള്‍ക്കെതിരെ നല്‍കിയതാണ്. അതും ഈ സംഭവവും തമ്മില്‍ കൂട്ടികലര്‍ത്തേണ്ട. ഷമിക്ക് ഒരിക്കലും അപകടമുണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടേയില്ല. അതുകൊണ്ട് തന്നെ അപകടം സംഭവിച്ചത് തന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണണമെന്നുണ്ട്. ഷമിക്ക് തന്നെ ഭാര്യയെന്ന നിലയില്‍്ആവശ്യമുണ്ടാകില്ല. എന്നാല്‍ ഷമിയെ ഇപ്പോഴും തനിക്ക് ഇഷ്ടമാണ്. കാരണം അദ്ദേഹം എന്റെ ഭര്‍ത്താവാണ്. അദ്ദേഹത്തിന് അപകടമുണ്ടായാല്‍ ആദ്യം എത്തേണ്ടയാള്‍ താനാണെന്നും ഹസിന്‍ പറഞ്ഞു. അതേസമയം ഹസിന്റെ ഈ വാക്കുകള്‍ കേസ് ഒത്തുതീര്‍പ്പിലെത്തുമെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ഷമിയുടെ സുഹൃത്തുക്കള്‍ കരുതുന്നുണ്ട്. ഈ വിഷയത്തില്‍ ഹസിന്റെ അഭിഭാഷകനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് സൂചന.

വിളിച്ചു ഫോണെടുത്തില്ല

വിളിച്ചു ഫോണെടുത്തില്ല

അപകടം നടന്ന ശേഷം ഷമിയെ ഒരുപാട് വിളിച്ചിരുന്നുവെന്ന് ഹസിന്‍. എന്നാല്‍ ഷമി ഒരിക്കല്‍ പോലും ഫോണെടുത്തില്ല. അദ്ദേഹത്തെ കാണാനായി കാത്തിരിക്കുകയാണെന്ന് ഹസിന്‍ പറയുന്നു. തന്റെ ഫോണ്‍ കോളുകള്‍ അദ്ദേഹം മന:പ്പൂര്‍വം ഒഴിവാക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. അതേസമയം ഷമി എവിടെയാണ് ഉള്ളതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നില്ലെന്ന് ഹസിന്‍ പറയുന്നു. ഷമിക്ക് എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ചുകിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും ഹസിന്‍ പറഞ്ഞു. അതേസമയം ഷമിക്ക് കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഡെറാഡൂണ്‍ പോലീസ് ഷമിക്ക് അപകടം ഉണ്ടായിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ ഇതുവരെ ഷമി പ്രതികരിക്കാത്തും അഭ്യൂഹങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

ഹസിന്‍ ദില്ലിയിലേക്ക്

ഹസിന്‍ ദില്ലിയിലേക്ക്

ദില്ലിയിലേക്ക് രണ്ട് ഓപ്പണ്‍ വിമാനടിക്കറ്റുകള്‍ ഹസിന്‍ ജഹാന്‍ എടുത്തിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ സാക്കിര്‍ ഹുസൈന്‍ പറയുന്നു. ഹസിനും മകള്‍ക്കും പോകാനാണ് ഈ ടിക്കറ്റെന്ന് ഉറപ്പിച്ചിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം തല്‍ക്കാലത്തേക്ക് മറക്കുകയാണെന്ന സൂചനയാണ് ഹസിന്‍ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഷമി എവിടെയാണുള്ളതെന്ന് ഹസിന് അറിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ദില്ലിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതായി സാക്കിര്‍ ഹുസൈന്‍ പറയുന്നു. അതേസമയം മകളോട് ദില്ലിയിലുണ്ടെന്ന് ഷമി പറഞ്ഞതായിട്ടാണ് സൂചന. മകള്‍ ഷമിയുടെ അപകടവാര്‍ത്തയില്‍ അസ്വസ്ഥയാണെന്നും എത്രയും പെട്ടെന്ന് പിതാവിനെ കാണണമെന്ന് ആവശ്യപ്പെട്ടെന്നും ഹസിന്‍ പറയുന്നു. എന്നാല്‍ ഷമിയുമായി ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് ഇവര്‍ പറയുന്നു. ഇതിനായി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. തങ്ങളുടെ പ്രശ്‌നത്തില്‍ മകളാണ് ഏറ്റവും കഷ്ടപ്പാട് അനുഭവിക്കുന്നതെന്നും ഹസിന്‍ പറയുന്നു.

ഷമിയുടേത് നുണക്കഥകള്‍, വാഹനാപകടത്തില്‍ ഒന്നും പറ്റിയിട്ടില്ലെന്ന് പോലീസ്, പിന്നെന്തിന് കബളിപ്പിച്ചു?ഷമിയുടേത് നുണക്കഥകള്‍, വാഹനാപകടത്തില്‍ ഒന്നും പറ്റിയിട്ടില്ലെന്ന് പോലീസ്, പിന്നെന്തിന് കബളിപ്പിച്ചു?

പുതിയ തന്ത്രവുമായി ഷമി, മകളെ വിട്ടുകിട്ടാന്‍ നീക്കം! ബിസിസിഐ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹസിന്‍!പുതിയ തന്ത്രവുമായി ഷമി, മകളെ വിട്ടുകിട്ടാന്‍ നീക്കം! ബിസിസിഐ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹസിന്‍!

ദോക്‌ലാമിനെ തൊട്ടുകളിക്കേണ്ട, അത് ഞങ്ങളുടേതാണ്, ഇന്ത്യ പാഠം പഠിച്ചെന്ന് കരുതുന്നുവെന്ന് ചൈനദോക്‌ലാമിനെ തൊട്ടുകളിക്കേണ്ട, അത് ഞങ്ങളുടേതാണ്, ഇന്ത്യ പാഠം പഠിച്ചെന്ന് കരുതുന്നുവെന്ന് ചൈന

English summary
Hasin Jahan wants to meet injured Mohammed Shami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X