കാശ്മീരിലെ മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യണം.. മുസ്ലീം വിദ്വേഷ പോസ്റ്റിട്ട യുവാവിന്‍റെ പണിപോയി
Recommended Video

മുസ്ലീം വിരോധത്തിന്‍റെ പേരില്‍ എട്ടു വയസുകാരിയെ ജമ്മുവിലെ രസ്ന ജില്ലയിലെ കത്വയില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മുസ്ലീം വിരോധം പ്രകടമാക്കുന്ന പോസ്റ്റുമായി കാശ്മീരി യുവാവ്.
കാശ്മീരിലെ മുസ്ലീം സ്ത്രീകളേയും മൂസ്ലീങ്ങളേയും നശിപ്പിക്കണമെന്നാണ് ട്വിറ്ററിലൂടെ യുവാവിന്‍റെ ആഹ്വാനം. ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധത്തിന് പിന്നാലെ കാശ്മീരി പണ്ഡിറ്റായ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി.

മൂസ്ലീങ്ങളെ നശിപ്പിക്കണം
കാശ്മീരിലെ മുസ്ലീം സ്ത്രീകളെ ബലാത്സം ചെയ്യണം, അവരെ കൊല്ലണം, അവരുടെ ശരീര ഭാഗങ്ങള്‍ നശിപ്പിക്കണം ഇതൊക്കെ എത്ര സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് എന്നായിരുന്നു മുസ്ലീം സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച് കാശ്മീരി പണ്ഡിറ്റ് യുവാവായ ആശിഷ് കൗള്‍ തന്‍റെ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. കാശ്മീരിലെ റോഡുകളില്‍ മുസ്ലീങ്ങള്‍ ആക്രമങ്ങള്‍ക്ക് ഇരയായി കരയുന്നത് കാണാനും കേള്‍ക്കാനും തനിക്ക് വളരെ ആഗ്രഹമാണെന്നും ഇയാള്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു.

പെണ്‍മക്കളെ വിറ്റ് ജീവിക്കട്ടെ
മുസ്ലീങ്ങളെ കൊന്നൊടുക്കണം, അവരെ സാമ്പത്തികമായി കൊള്ളയടിക്കണം. എന്നിട്ട് മുസ്ലീങ്ങള്‍ അവരുടെ പെണ്‍മക്കളേയും ഭാര്യമാരേയും ദില്ലി, മുംബൈ, , ചെന്നൈ എന്നീ നഗരങ്ങളില്‍ കൊണ്ടുപോയി ഇവരുടെ മാംസം വിറ്റ് ജീവിക്കുന്ന തലത്തിലേക്ക് കൊണ്ടെത്തിക്കണമെന്ന് മറ്റൊരു ട്വീറ്റില്‍ കൗള്‍ കുറിച്ചു. ട്വീറ്റുകള്‍ എത്തിയതോടെ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

എച്ച് ആര്‍ അസോസിയേറ്റ്
ആഷിഷിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതിനെതിരെ നിരവധി പേര്‍ പ്രതിഷേധം തീര്‍ത്തു. പൊങ്കാല ഇട്ട് മതിയാകാഞ്ഞവര്‍ ആശിഷ് ജോലി ചെയ്യുന്ന ഡിഡിഐ വേള്‍ഡ് എന്ന സ്ഥാപനത്തിന്‍റെ ഓഫീഷ്യല്‍ അക്കൗണ്ടില്‍ കയറി ആശിഷിനെതിരെ പ്രതിഷേധ കാമ്പെയ്ന്‍ തുടങ്ങി. മുസ്ലീങ്ങളെ ഇല്ലാതാക്കണമെന്നാണ് നിങ്ങളുടെ കമ്പനിയുടെ ജീവനക്കാരന്‍റെ നിലപാട് ഇത് തന്നെയാണോ കമ്പനിയുടെ നിലപാടെന്നായിരുന്നു പേജില്‍ ഒരാള്‍ കുറിച്ചത്. ഇത്തരത്തിലൊരാളെ ജീവനക്കാരനായി നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നും ചിലര്‍ കുറിച്ചു.

പുറത്താക്കി
പ്രതിഷേധം കനത്തതോടെ ആശിഷ് കൗളിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി വ്യക്തമാക്കി. സംഭവം ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടെന്നും ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവരെ കമ്പനി ഒരിക്കലും വെച്ചുപൊറിപ്പിക്കില്ലെന്നും കമ്പനി തങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ കൗളിനെതിരെ കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

സമാന സംഭവം
കേരളത്തിലും കഴിഞ്ഞ മാസം സമാന സംഭവം അരങ്ങേറിയിരുന്നു. കത്വയില്‍ എട്ടുവയസുകാരി പെണ്‍കുട്ടിയെ മുസ്ലീം വിരോധതത്തിന്‍റെ പേരില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയ വഴി പോസ്റ്റിട്ട വിഷ്ണു നന്ദകുമാര്‍ എന്ന യുവാവിന് തന്‍റെ ജോലി നഷ്ടമായിരുന്നു. കൊടക് മഹീന്ദ്ര ബാങ്ക് ജീവനക്കാരനായിരുന്നു വിഷ്ണു. ഇയാള്‍ക്കെതിരെ കമ്പനിയുടെ ഒഫീഷ്യല്‍ പേജിലടക്കം പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഇയാളെ പുറത്താക്കിയത്.












Click it and Unblock the Notifications