വിദ്വേഷ പ്രസംഗത്തില്‍ പരാതിയില്ലെങ്കിലും കേസെടുക്കാമെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി
ദില്ലി: വിദ്വേഷ പ്രസംഗത്തില്‍ കര്‍ശന നടപടിയുണ്ടാവണമെന്ന ആവര്‍ത്തിച്ച് സുപ്രീം കോടതി. പരാതിയില്ലെങ്കിലും കേസെടുക്കാമെന്ന് സുപ്രീം കോടതി കേന്ദ്ര ഭരണപ്രദേശങ്ങളും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കേസെടുക്കാന്‍ വൈകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
വിദ്വേഷ പ്രസംഗം വളരെ ഗൗരവമേറിയ കാര്യമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ മതേതരമായ ചുറ്റുപാടിനെ ബാധിക്കുന്ന കാര്യമാണ് വിദ്വേഷ പ്രസംഗങ്ങളെന്നും കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്.

സുപ്രീം കോടതി നേരത്തെ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് മറുപടി തേടിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സംഭവത്തിലായിരുന്നു സുപ്രീം കോടതി മറുപടി തേടിയത്. ഒക്ടോബര്‍ 2022ന് കോടതി പുറപ്പെടുവിച്ച വിധി പ്രകാരം സ്വമേധയാ വിദ്വേഷ പ്രസംഗത്തില്‍ കേസുകള്‍ എടുക്കാമെന്നാണ്.
ഇത് ആകെ നടപ്പാക്കിയത് യുപി, ദില്ലി, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ മാത്രമാണ്. വിദ്വേഷ പ്രസംഗം നടത്തുന്നയാള്‍ ഏത് മതത്തില്‍ നിന്നായാലും, അതൊന്നും നോക്കാതെ നടപടിയെടുക്കണമെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. ഇന്ത്യയുടെ മതേതപരമായ വ്യക്തിത്വം സംരക്ഷിച്ച് നിര്‍ത്താന്‍ അതിലൂടെ മാത്രമേ സാധിക്കൂ എന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ഓരോ സംസ്ഥാനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നാണ് കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഓരോ ജില്ലയിലും ഓരോ ഓഫീസര്‍മാര്‍ വേണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം വിദ്വേഷ പ്രസംഗത്തെ ഇല്ലാതാക്കാന്‍ ഒരു നടപടി ക്രമം ആവശ്യമാണെന്നും ഹര്‍ജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെതിരെ അടക്കം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ടായിരുന്നു. ജഡ്ജിമാര്‍ക്ക് രാഷ്ട്രീയമില്ല. ഏത് പാര്‍ട്ടിയാണ് വിദ്വേഷ പ്രസംഗം നടത്തിയതെന്ന് ഞങ്ങള്‍ ശ്രദ്ധിക്കാറില്ല. ഭരണഘടനയ്ക്ക് മാത്രമാണ് മുന്‍തൂക്കം നല്‍കുന്നതെന്നും കോടതി പറഞ്ഞു.
വിദ്വേഷ പ്രസംഗത്തിനെതിരെ ഹര്‍ജികള്‍ വന്‍ തോതില്‍ സുപ്രീം കോടതിയ പ്രോത്സാഹിപ്പിക്കുന്നതിന് കാരണം ജനങ്ങളുടെ നല്ലത് മുന്നില്‍ കണ്ടിട്ടാണ്. രാജ്യത്തെല്ലായിടത്തും നടന്ന വിദ്വേഷ പ്രസംഗങ്ങള്‍ സുപ്രീം കോടതിക്ക് മുന്നിലുണ്ട്. അത് വിശാല അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് നല്ലത് ചെയ്യുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്നത്. നിയമവാഴ്ച്ച ഉറപ്പാക്കുക എന്ന കാര്യവും കോടതിക്ക് മുന്നിലുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ മെയ് 12ന് സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും.












Click it and Unblock the Notifications