വലിയ ക്രിക്കറ്ററാണെന്നാണ് വിചാരം, മമതയില്ലെങ്കില്‍... ഷമിക്കെതിരെ തുറന്നടിച്ച് ഹസിന്‍ ജഹാന്‍!!
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് ഭാര്യ ഹസിന്‍ ജഹാന്‍. നിയമത്തിലുള്ള വിശ്വാസം ഒന്നുകൂടി ശക്തമായെന്നും, നന്ദി പറയുന്നുവെന്നും ഹസിന്‍ പറഞ്ഞു. ഭര്‍തൃപീഡനത്തിനാണ് ഷമിക്കെതിരെ കേസെടുത്തിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ കീഴടങ്ങുകയോ ജാമ്യത്തിന് അപേക്ഷിക്കുകയോ ചെയ്യണമെന്നാണ് കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഒരു വര്‍ഷത്തോളമായി താന്‍ നീതിക്ക് വേണ്ടി പോരാടുകയാണ്. ഷമി കരുതിയത് അദ്ദേഹം വളരെ കരുത്തനാണെന്നാണ്. അദ്ദേഹം വലിയ ക്രിക്കറ്ററാണെന്നാണ് വിചാരിച്ചതെന്നും, എന്നാല്‍ നിയമത്തിന് മുന്നില്‍ ഷമി മുട്ടുമടക്കിയെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. ഞാന്‍ ബംഗാളില്‍ നിന്നുള്ളയാള്‍ അല്ലെങ്കില്‍, മമതാ ബാനര്‍ജിയല്ല തന്റെ മുഖ്യമന്ത്രിയെങ്കില്‍, എനിക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കാന്‍ സാധിക്കില്ലെന്നും ഹസിന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ആംറോഹ പോലീസ് എന്നെയും മകളെയും അപമാനിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ദൈവഭാഗ്യം കൊണ്ട് അവര്‍ വിജയിച്ചില്ലെന്നും ഹസിന്‍ പറഞ്ഞു. അതേസമയം ഷമി വെസ്റ്റിന്‍ഡീസ് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് നിലവിലുള്ളത്. ഷമിക്കെതിരെയുള്ള കുറ്റപത്രം കാണുന്നത് വരെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ നേരത്തെ പറഞ്ഞിരുന്നു.
ഹസിന്‍ ജഹാന്‍ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും, അദ്ദേഹവും കുടുംബാംഗങ്ങളും ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീധനം ആവശ്യപ്പെട്ടതിനും ലൈംഗിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തത്. നേരത്തെ ഷമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഹസിന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു.












Click it and Unblock the Notifications