ചൂട് കൊണ്ട് രക്ഷയില്ല, ഇന്ത്യന്‍ നഗരങ്ങളില്‍ രേഖപ്പെടുത്തുന്നത് റെക്കോര്‍ഡ് താപനില
ദില്ലി: ഇന്ത്യയില്‍ സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തേക്ക് നീണ്ട് താപനില. അത്യുഷ്ണമാണ് മിക്ക നഗരങ്ങളിലും രേഖപ്പെടുത്തിയത്. 44 ഡിഗ്രിയാണ് പലയിടത്തും താപനില രേഖപ്പെടുത്തിയത്. ഉഷ്ണതരംഗത്തിന് അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം മേഖലകളിലും 44 ഡിഗ്രി വരെയാണ് താപനില രേഖപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലും, പ്രയാഗ് രാജിലും 44.2 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ച്ച താപനില രേഖപ്പെടുത്തിയത്. ദില്ലിയിലെ പ്രൈമറി വെതര്‍ സ്റ്റേഷനായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ രേഖപ്പെടുത്തിയത്. 40.4 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് സാധാരണ താപനിലയേക്കാള്‍ നാലടി മുകളിലാണ്.

അതേസമയം സഫ്ദര്‍ജംഗില്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് താപനില നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. പുസ, പീതാംപുര മേഖലകള്‍ ഉഷ്ണതരംഗ സാഹചര്യങ്ങളാണ് അനുഭവപ്പെട്ടത്.
41.6 ഡിഗ്രി മുതല്‍ 41.9 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയത്. ആകാശം മേഘാവൃതമാവുകയും, ചെറിയ മഴ ലഭിക്കുകയും ചെയ്താല്‍ ഈ ഉഷ്ണത്തില്‍ നിന്ന് ചെറിയൊരു ശമാനം ഉണ്ടാവുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ബുധനാഴ്ച്ച മഴ പെയ്യുമെന്നാണ് പ്രതീക്ഷ. പശ്ചിമ ഹിമാലയന്‍ മേഖലയിലെ ന്യൂനമര്‍ദം ചെറിയൊരു മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഉത്തര പശ്ചിമ മേഖലകളിലായിരിക്കും മഴ ലഭിക്കുക.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണ ലഭിക്കുന്നതിനേക്കാള്‍ തീവ്രമായ ഉഷ്ണമായിരിക്കും അനുഭവപ്പെടുകയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു കാലാവസ്ഥാ വകുപ്പ്. കടുത്ത ഉഷ്ണതരംഗവും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ചില നഗരങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും ഐഎംഡി നല്‍കിയിട്ടുണ്ട്. പട്‌ന ബന്‍ക, ജമൂയി,. നവാഡ, ഒറംഗബാദ്, സുപോള്‍, അടക്കമുള്ള ബീഹാറിലെ ജില്ലകളില്‍ അടക്കമാണ് കടുത്ത ചൂട് ഉണ്ടാവുക.
ബെഗുസരായ്, നളന്ദ, ഗയ, ആര്‍വാള്‍, ഭോജ്പൂര്‍, രോഹ്താസ്, ബക്‌സര്‍, കഗാരിയ, മുഗേര്‍ മേഖലകള്‍ എന്നിവയില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തീവ്രമായ ചൂടിനെ എങ്ങനെ നേരിടുമെന്നാണ് ഇവിടെയുള്ളവര്‍ ചോദിക്കുന്നത്. നാല് കളര്‍ കോഡുകളാണ് കാലാവസ്ഥ വകുപ്പ് തീവ്രത അറിയിക്കാനായി ഉപയോഗിക്കുന്നത്. ഗ്രീന്‍, മഞ്ഞ, റെഡ്, ഓറഞ്ച് എന്നിവയാണത്.
ഉഷ്ണ സമയത്ത് ഇറങ്ങി നടക്കരുതെന്നും, നിര്‍ജലീകരണം നിര്‍ത്താതെ ഇരിക്കാന്‍ കാരണവും ഉണ്ട്.പശ്ചിമ ബംഗാളിലെ ബാങ്കുരയിലാണ് ഏറ്റവും തീവ്രമായ സാഹചര്യമുള്ളത്. 43.7 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഹരിനായയിലും പഞ്ചാബിലും ചൂട്ട് പൊള്ളുകാണ്. ഹിസാറില്‍ 41.4 ഡിഗ്രിയായിരുന്നു താപനില. കര്‍ണാലിലും ചൂട് രക്ഷിക്കന്‍ ദിനത്തിലും അപ്പുറമാണ്. 39.7 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. നര്‍നോളില്‍ നിന്ന് 40.2 ആണ് താപനില രേഖപ്പെടുത്തിയത്.












Click it and Unblock the Notifications